വ്യാഴാഴ്‌ച, മാർച്ച് 18, 2010

( തനി ) നിറം

നിറങ്ങളുടെ വിസ്മയ കാഴ്ച്ച എത്ര നേരം നോക്കിയിരുന്നു എന്ന് തന്നെ അവന്‍ അറിഞ്ഞില്ലാ. അവര്‍ ഒരുമിച്ചു കണ്ട , കാണാറുള്ള സ്വപ്നം, അവരുടെ കൊച്ചു വീട്, വീടിനു മുമ്പിലുള്ള പൂന്തോട്ടം, പൂന്തോട്ടത്തില്‍ കൊച്ചു സൈക്കിളില്‍ കളിക്കുന്ന അവരുടെ ഉണ്ണി, അതിനടുത്ത് മാവിന്റെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടിയാടുന്ന അമ്മു മോള്‍. ചിത്രത്തില്‍ സ്നേഹവും, സന്തോഷവും തുളുമ്പി നില്‍ക്കുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ അവന്‍ സ്വപ്നത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നു. അവള്‍ ചൂടിയ മുല്ല പൂവിന്റെ മണം അവിടെ ആകെ ഒരു സ്വര്‍ഗീയ അനുഭൂതി വരുത്തുന്ന പോലെ. അവളെ ചേര്‍ത്തു പിടിച്ചു കൊണ്ടവന്‍ പറഞ്ഞു " നിനക്കറിയോ, എത്ര ഭാഗ്യവാനാണ് ഞാന്‍ എന്ന്. ഇത്രയും കഴിവുള്ള നീയാണ് എന്റെ ജീവിത സഖിയാവാന്‍ പോവ്വുന്നത് എന്ന് വിചാരിക്കും തോറും എനിക്ക് എന്നില്‍ തന്നെ അസൂയ തോന്നുന്നു". അവളെ പതുക്കെ അവന്റെ അടുത്തു ചേര്‍ത്തിരുത്തി കൊണ്ടവന്‍ തുടര്‍ന്നു " നിറങ്ങളെ കൊണ്ട് നീ എന്തൊക്കെ മായ ജാലങ്ങലാണ് ഒരുക്കുന്നത്. നിറങ്ങള്‍ നിന്റെ അടിമകളാണ്, ഇതാ എന്നെ പോലെ ". പറഞ്ഞു നിര്‍ത്തി അവളെ വാരി എടുത്തു അവന്‍. ലോകം മുഴുവന്‍ തന്റെ കാല്‍ കീഴില്‍ ആണ് എന്ന് തോന്നി പോയി അവള്‍ക്കു.

കുറച്ചു നാള്‍ കഴിഞ്ഞപ്പോ അവര്‍ വിവാഹിതരായി. സന്തോഷവും , സ്നേഹവും , നിറങ്ങളും നിറഞ്ഞ ദിനങ്ങളും , മാസങ്ങളും കടന്നു പോയി.
വിവാഹിതയായ ഏതൊരു പെണ്ണും അതിയായി ആഹ്ലധിക്കുന്ന ആ നിമിഷം. താന്‍ അമ്മയാവാന്‍ പോകുന്നു എന്നറിയുന്ന ആ സുവര്‍ണ നിമിഷം. അത് അവളുടെ ജീവിതത്തിലും ഉണ്ടായി. സന്തോഷം കൊണ്ടവള്‍ വീര്‍പ്പുമുട്ടി. വിവരം അവനെ അറിയിക്കാന്‍ അവള്‍ക്കു തിടുക്കമായി. അവന്‍ ആയിരുന്നുവല്ലോ ഉടനെ കുട്ടികള്‍ വേണം എന്ന് നിര്‍ബന്ധം. പക്ഷെ അവള്‍ അത് അവന്‍ ഒരു വലിയ സര്‍പ്രൈസ് തന്നെ ആക്കാന്‍ തീരുമാനിച്ചു.
അന്ന് ഓഫീസിലേക്ക് പോവാന്‍ അവള്‍ക്കു പ്രത്യേക ഉത്സാഹം ഒന്നുമില്ലായിരുന്നു. എന്നാലും ലീവേടുത്തില്ല. കുറച്ചു നേരം ഓഫീസില്‍ ഇരുന്നു എന്തോക്കൊയോ ചെയ്തെന്നു വരുത്തി അവള്‍ നേരത്തെ തന്നെ ഇറങ്ങി.
വല്ലതും കാര്യമായിട്ട് വെച്ചു ഉണ്ടാകീട്ട്‌ ദിവസങ്ങള്‍ കുറച്ചായി. ഓഫീസില്‍ തിരക്കേറിയ പണി തന്നെ പ്രധാന കാരണം. ഫ്രിഡ്ജില്‍ ഇരിക്കുന്ന ബാക്കി വന്ന കറികള്‍ തന്നെ വച്ചു അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് പാവം അവനും. ഇന്നും കൂടി ഒന്ന് അഡ്ജസ്റ്റ് ചെയട്ടെ. ഇന്ന് ആ പെയിന്റിംഗ് മുഴുമിക്കണം. " ഗുഡ് ന്യൂസ്‌ " ആ പൈന്റിങ്ങിലൂടെ അവനെ അറിയിക്കണം. അവള്‍ തീരുമാനിച്ചു.
വീട്ടില്‍ എത്തിയപ്പോ ടീ. വീ . ചാന്നലുകള്‍ മാറ്റി മാറ്റി ഇട്ടു കൊണ്ട് അവന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
വേഗം ഒരു ചായ ഉണ്ടാക്കി കൊടുത്തു അവള്‍ അവന്‍. എന്നിട്ട് നേരെ പോയി അവളുടെ മുറിയിലേക്ക്. ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞു പുറത്തു വന്നു.
അപ്പോഴും ടീ. വീ നോക്കി ഇരിക്കുകയായിരുന്നു അവന്‍. പതുക്കെ അവള്‍ അവനെ പുറകില്‍ നിന്ന് കെട്ടി പിടിച്ചു കൊണ്ട് അവള്‍ വരച്ച ചിത്രം അവന്‍ നേരെ നീട്ടി.
ഇതിനു മുംബ് ഒരിക്കലും അവള്‍ കാണാത്ത ഒരു ഭാവമായിരുന്നു അവന്റെ മുഖത്തു. ചിത്രം തട്ടി താഴെ ഇട്ടു അവന്‍. എന്നിട്ട് അവളോട്‌ ദേഷ്യത്തോടെ പറഞ്ഞു " നീ എന്താ വിചാരിച്ചിരിക്കുന്നത്. ഇത്ര നാള്‍ നിനക്ക് ഓഫീസില്‍ തിരക്കാണെന്ന് പറഞ്ഞ് , പഴകിയ സാധനങ്ങള്‍ കഴിച്ചു ഞാന്‍ അഡ്ജസ്റ്റ് ചെയ്തു . ഇന്ന് നീ നേരത്തെ വന്നപ്പോ വല്ലതും വെച്ച്ചുണ്ടാക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ അതൊന്നും ചെയ്യാതെ നീ കേറിയിരുന്നു ഒന്നിനും കൊള്ളാത്ത ചിത്രം വരച്ചു സമയം കളഞ്ഞു. നീ ഒരു ഭാര്യയാണ്, ചിത്രകാരിയൊന്നും അല്ല. അത് മറക്കണ്ട ". അവള്‍ക്കു മനസ്സില്ലാവാത്ത ഭാഷയില്‍ എന്തോ പറയുന്ന പോലെ അവള്‍ അവനെ നോക്കി നിന്നു. തട്ടിയിട്ട ചിത്രം അവളുടെ കയ്യില്‍ ഉണ്ടായിരുന്നു. അവളുടെ കണ്ണുകളില്‍ നിന്നു ഒഴുകി വീഴുന്ന കണ്ണീര്‍ തുള്ളികള്‍ ആ ചിത്രത്തിലെ നിറങ്ങളെ അവിടെ നിന്നു പറഞ്ഞയച്ചു കൊണ്ടിരുന്നു.
പിന്നൊരിക്കലും നിറങ്ങളെ അവള്‍ അവളുടെ " അടിമകള്‍" ആക്കിയില്ലാ. പകരം അവള്‍ ഒരു " നല്ല ഭാര്യ " ആയി .

31 അഭിപ്രായങ്ങൾ:

  1. ഈ കഥയിലെ കഥാപാത്രങ്ങള്‍ തികച്ചും കാല്പനികം മാത്രം. എന്റെ ഒരു നല്ല ഫ്രെണ്ടിന്റെ ഇംഗ്ലീഷ് പോസ്റ്റില്‍ നിന്നും ആണ് ഈ പോസ്റ്റ്‌ ഉണ്ടായത്.
    സമാനത എന്നൊക്കെ പറഞ്ഞ് നമ്മള്‍ സ്ത്രീകള്‍ എന്തൊക്കെയോ കയ്യടക്കുന്നുണ്ട്. പക്ഷെ നമ്മള്‍ എല്ലാം ആഗ്രഹിക്കുന്നത് " വൈകാരിക സമാനത " മാത്രം അല്ലെ ?.
    പറയാന്‍ ഉദ്ദേശിച്ചത് ഇത്ര മാത്രം , ഒരു ആണ് കല്യാണത്തിനു മുംബ് ഒരു കവിയാണ്‌ എങ്കില്‍ കല്യാണം കഴിഞ്ഞിട്ടും അങനെ തന്നെ തുടരും. പക്ഷെ ഒരു പെണ്ണ് അവള്‍ കവി ആയാലും, ചിത്രക്കാരിയായാലും, നര്‍ത്തകി ആയാലും കല്യാണം കഴിഞ്ഞാല്‍ ആദ്യം ഒരു " നല്ല ഭാര്യ " ആവണം. അല്ലെങ്ങില്‍ ആണുങ്ങള്‍ മാത്രമല്ല മറ്റു പെണ്ണുങ്ങളും അവളെ കുറ്റം പറയും . വെറുതെ തോന്നുന്നത് എഴുതുന്നു, എഴുതിയത് ശെരിയല്ല എന്ന് തോന്നിയാല്‍ അതും എന്നെ അറിയിക്കുക.

    മറുപടിഇല്ലാതാക്കൂ
  2. പച്ചയായ ജീവിതത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ നിറങ്ങളുള്ള സ്വപ്നങ്ങളുടെ ചായക്കൂട്ടുകള്‍ പരന്നൊഴുകാറുണ്ട്, സ്വപ്നങ്ങളുടെ നിറങ്ങള്‍ പകച്ചു നില്‍ക്കാറുണ്ട്..
    കൊള്ളാം..നന്നായി

    മറുപടിഇല്ലാതാക്കൂ
  3. കഥ നന്നായിട്ടുണ്ട്,
    ജീവിത യാത്രയില്‍ നിറങ്ങളേക്കാള്‍ ബന്തങ്ങള്‍ക്ക് തന്നെയാണ് വില ഭര്‍ത്താവിന്‍റെ മനസ്സറിയുന്നവള്‍ നല്ല ഭാര്യ. അതു പോലെ ഭാര്യയുടെ മനസ്സറിയുന്നവന്‍ നല്ല ഭര്‍ത്താവും . കഥാപാത്രങ്ങള്‍ക്ക് നല്ലത് വരട്ടെ . കഥാകാരിക്കും .

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. "ഒരു പെണ്ണ് അവള്‍ കവി ആയാലും, ചിത്രകാരിയായാലും, നര്‍ത്തകി ആയാലും കല്യാണം കഴിഞ്ഞാല്‍ ആദ്യം ഒരു 'നല്ല ഭാര്യ' ആവണം."

    ഇതിനോട് നൂറു ശതമാനം യോജിയ്ക്കുന്നു ചേച്ചീ... എങ്കിലും പരസ്പര ബഹുമാനത്തോടെ, സ്നേഹത്തോടെ, കുറച്ചൊക്കെ വിട്ടു വീഴ്ചകളോടെ മറ്റേയാളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച് പെരുമാറുമ്പോഴാണല്ലോ ഒരു കുടുംബം മാതൃകാ കുടുംബം ആകുന്നത്.

    ചെറുതെങ്കിലും ഒരു സന്ദേശം നല്‍കുന്ന കഥ.

    മറുപടിഇല്ലാതാക്കൂ
  5. ജ്യോതി,

    പറഞ്ഞതിൽ പകുതി യോജിക്കുന്നു.. മറ്റൊന്നുമല്ല.. ഒരു പെണ്ണു കല്യാണം കഴിഞ്ഞാൽ കലാകാരിയായി തുടരില്ല.. എന്നത്‌ ശരിയല്ലാത്ത ഒരു ധാരണയല്ലേ?. അവൾ നല്ല ഭാര്യ ആവണം, അതിൽ തർക്കമില്ല.. പക്ഷെ, മറിച്ച്‌ ഒരു പുരുഷൻ അവനും പഴയ രീതിയിൽ അവനിലെ കലാകാരനെ നിലനിർത്തണമെങ്കിൽ നല്ല ഭർത്താവ്‌ ആവേണ്ടതുണ്ട്‌.. പിന്നെ സ്ത്രീയിലെ കലാകാരി വിവാഹത്തോടെ അസ്തമിക്കും എന്ന് തറപ്പിച്ച്‌ പറയുമ്പോൾ ജ്യോതിയും ഒരു വിവാഹിതയാണെന്ന സത്യം എന്തേ മറന്നതാണോ..? അതോ മനപ്പൂർവ്വ്വം വിട്ടുകളഞ്ഞതാണോ? തർക്കം അല്ല കേട്ടോ.. എഴുത്ത്‌ നന്നായിട്ടുണ്ട്‌.. കൂടൂതൽ നന്നാക്കാൻ കഴിയും .. തുടരുക..

    മറുപടിഇല്ലാതാക്കൂ
  6. മനോരാജ് മാഷേ...
    "പിന്നെ സ്ത്രീയിലെ കലാകാരി വിവാഹത്തോടെ അസ്തമിക്കും എന്ന് തറപ്പിച്ച്‌ പറയുമ്പോൾ..."

    അങ്ങനെ ഈ പോസ്റ്റില്‍ പറഞ്ഞിട്ടേയില്ലല്ലോ ? കലാകാരിയായാലും ചിത്രകാരിയായാലും ശരി, അതിലുപരി അവളൊരു നല്ല ഭാര്യ ആയിരിയ്ക്കണം എന്നല്ലേ പറഞ്ഞിട്ടുള്ളൂ? :)

    മറുപടിഇല്ലാതാക്കൂ
  7. പട്ടേപ്പാടം റാംജി :
    വളരെ നന്ദി ആദ്യ കമന്റിനു. ശരിയാണ് ജീവിതത്തിനും സ്വപ്നത്തിനും ഒരു പാട് വ്യത്യാസങ്ങള്‍ ഉണ്ട്. അത് മനസില്ലാക്കിയാല്‍ തന്നെ ആവശ്യമില്ലാത്ത ദുഃഖങ്ങള്‍ ഒഴിവാക്കാം.

    ഹംസ : സ്വാഗതം . നന്ദി വന്നതിലും അഭിപ്രായം അറിയിച്ചതിലും.

    ശ്രീ : നന്ദി ഈ നല്ല അഭിപ്രായത്തിനു . ഒരിത്തിരി സ്നേഹവും ബഹുമാനവും പരസ്പരം ഉണ്ടെങ്കില്‍ പിന്നെ വേറെന്തു വേണം ഒരു നല്ല കുടുംബത്തിനു സന്തോഷിക്കാന്‍ അല്ലെ.

    മനോരാജ് : ഞാന്‍ എഴുതിയതില്‍ പൂര്‍ണമായി യോജിക്കുന്നില്ല എന്ന് പറഞ്ഞതില്‍ വിരോധമില്ല. നമുക്കെല്ലാവര്‍ക്കും നമ്മളുടെതായ കാഴ്ച്ചപാടുണ്ടാവും അല്ലോ . അത് ബഹുമാനിച്ചു കൊണ്ട് തന്നെ ഞാന്‍ പറയട്ടെ, ശ്രീ എടുത്തു പറഞ്ഞത് പോലെ " സ്ത്രീ കല്യാണം കഴിച്ചാല്‍ കലാകാരിയായി ഇരിക്കാന്‍ പാടില്ല അല്ലെങ്ങില്‍ പറ്റില്ല " എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല. ഞാനും ഒരു ഭാര്യയാണ്, എനിക്കിങ്ങനെ എന്റെ ഇഷ്ടങ്ങള്‍ തുടരാന്‍ കഴിയുന്നുണ്ടെങ്ങില്‍ അതിനു കാരണം എന്റെ ഭര്‍ത്താവിന്റെ പ്രോത്സാഹനം തന്നെയാണ്. പിന്നെ എന്നെ പ്രോല്‍ഹാസിക്കുന്ന എന്റെ ഭര്‍ത്താവ് എന്നില്‍ നിന്നും പ്രതീക്ഷിക്കുന്ന കുറച്ചു കാര്യങ്ങള്‍ ഉണ്ട്, തന്റെ ഭാര്യ തന്റെ, തന്റെ മക്കളുടെ , മാതാ പിത്താക്കളുടെ ഒക്കെ കാര്യങ്ങള്‍ നോക്കി നടത്തണം എന്ന്. അത് അവളെ ഒരു അടിമയായി കാണുന്നത് കൊണ്ടല്ല, മറിച്ചു ജീവിത പങ്കാളിയായ അവള്‍ തന്റെ കൂടെ ഉണ്ടെന്നും തന്റെ എല്ലാ കാര്യങ്ങള്‍ക്കും അവള്‍ കൂട്ടാവും എന്നുള്ള വിശ്വാസം കൊണ്ട് മാത്രമാണ്. അങ്ങിനെ ഇരിക്കുമ്പോ ഞാന്‍ എന്റെ കടമകള്‍ മറന്നു പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും എന്റെ ഭര്‍ത്താവ് അത് സമ്മതിച്ചു തരും എന്നെനിക്കു തോന്നുന്നില്ല. ഞാന്‍ ഒരു ഫെമിനിസ്റ്റ് അല്ലാ. മറിച്ചു ഭാര്യയും ഭര്‍ത്താവും പരസ്പരം വിശ്വസിക്കണം , ബഹുമാനിക്കണം എന്ന് വിചാരിക്കുന്ന കൂട്ടത്തിലാ.
    ഒരിക്കല്‍ കൂടി വന്നതിലും അഭിപ്രായം അറിയിച്ചതിലും നന്ദി.

    ഗിരിഷ് : thanks for your comments dear.

    മറുപടിഇല്ലാതാക്കൂ
  8. വളരെ പ്രസക്തമായ കുറിപ്പ്.

    ഇവിടെ ശ്രീയും തെറ്റിദ്ധരിച്ചു എന്നാണെനിക്കു തോന്നുന്നത്.

    കഥാകാരി പറഞ്ഞത്
    “ഒരു ആണ് കല്യാണത്തിനു മുംബ് ഒരു കവിയാണ്‌ എങ്കില്‍ കല്യാണം കഴിഞ്ഞിട്ടും അങനെ തന്നെ തുടരും. ” എന്നാണ്.
    അതായത് പെണ്ണിന് അങ്ങനൊരു സൌജന്യം ഇല്ല എന്ന്.

    അതിനർത്ഥം അവൾ നല്ലൊരു വീട്ടമ്മ മാത്രം ആവണം എന്നല്ല.

    പുരുഷൻ ഒരൽ‌പ്പം സൌമനസ്യം കാണിച്ചാൽ അവൾക്കും അവളുടെ കഴിവുകൾ പ്രകടിപ്പിക്കാം. ആ സൌമനസ്യം കാണിക്കാൻ പുരുഷനും ബാധ്യസ്ഥനല്ലേ എന്ന ചോദ്യമാണ് ഈ കഥയുയർത്തുന്നത്.

    എല്ലാ പുരുഷന്മാരും ഈ കഥയിലെ നായകനെ പോലെ അല്ല. പക്ഷേ മിക്ക പുരുഷന്മാരും ആണ്.

    മറുപടിഇല്ലാതാക്കൂ
  9. ഇനി, പുരുഷൻ സൌമനസ്യം കാണിച്ചാലേ ഒരു സ്ത്രീയ്ക്ക് അവളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയൂ എന്നും ഇല്ല.

    എന്നാൽ വീട്ടമ്മയായ ഒരു സ്ത്രീയ്ക്ക്, സൌമനസ്യമുള്ള ഒരു ഭർത്താവു കൂടെ ഉണ്ടെങ്കിൽ പ്രതിഭാശാലിയായ ഒരു എഴുത്തുകാരിയോ ചിത്രകാരിയോ ആവാം എന്നതിന് എത്രയോ ഉദാഹരണങ്ങൾ ഉണ്ട്.

    മറുപടിഇല്ലാതാക്കൂ
  10. ജയന്‍ ചേട്ടന്‍ പറഞ്ഞത് സമ്മതിയ്ക്കുന്നു. സ്വന്തം ഭാര്യയിലെ കലാകാരിയെ കണ്ടെത്തി പ്രോത്സാഹിപ്പിയ്ക്കുന്നത് ഭര്‍ത്താവിന്റെ കൂടി ബാധ്യതയാണ്.

    മറുപടിഇല്ലാതാക്കൂ
  11. jayanEvoor :
    നല്ല അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. ചേട്ടന്‍ പറഞ്ഞത് വളരെ ശെരിയാണ് , ഒരു സ്ത്രീക്ക് അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഭര്‍ത്താവാണ് കിട്ടുന്നതെങ്ങില്‍ അവള്‍ എന്തും സാധിക്കും. പിന്നെ ഒരു പരിധി വരെ പുരുഷന്‍ സൌമനസ്യം കാണിച്ചാല്‍ മാത്രമേ അവള്‍ക്കു അവളുടെ കഴിവുകള്‍ പ്രകടിപിക്കാന്‍ കഴിയു. ഒരു സ്ത്രീയായത് കൊണ്ടാണ് എനിക്കിത് ഇങ്ങനെ ഉറപിച്ച്ചു പറയാന്‍ കഴിയുന്നത്. അല്ലെങ്ങില്‍ പിന്നെ ഒരു പാട് പോരാടി ജയിക്കാന്‍ മനസ്സുണ്ടാവണം. ഭൂരിപക്ഷം സ്ത്രീകളും പക്ഷെ അതിനു മെനകെടാരില്ലാ എന്നുള്ളതാണ് സത്യം.
    ഏതായാലും ഇവിടെ വന്നു വായിച്ചു വളരെ നന്നായി വിമര്‍ശിച്ചതിന് നന്ദി ഒരിക്കല്‍ കൂടി.

    ശ്രീ : സ്വന്തം ഭാര്യയുടെ കഴിവുകള്‍ , അതത്ര വലിയ കാര്യമായി കാണാന്‍ വളരെ ചുരുക്കം ആണുങ്ങള്‍ മാത്രമേ തയ്യാറാവു. നമ്മളുടെ നല്ല നടികള്‍ തന്നെ വലിയ ഉദാഹരണം അല്ലെ , കല്യാണം കഴിഞ്ഞതും അഭിനയം മതിയാക്കുന്നവര്‍. ( ഉധാഹരണത്തിന് പറഞ്ഞതാ ) അങ്ങനെ എത്ര സ്ത്രീകള്‍ . സ്വന്തം പ്രോഫ്ഫെശന്‍ പോലും ഉപേക്ഷിക്കുന്നവരാന് നമ്മുടെ കൂട്ടത്തില്‍ കൂടുതലും. രണ്ടു പെണ്ണ് കുട്ടികള്‍ ഉള്ള ഒരു അമ്മ എന്ന നിലക്ക് ഞാന്‍ ആഗ്രഹിക്കുനത് ഇത്ര മാത്രം ഇനി വളര്‍ന്നു വരുന്ന തലമുറയെങ്ങിലും ആണ്‍ പെണ്‍ വ്യത്യാസം നോക്കാതെ അവരുടെ കഴിവുകള്‍ കാഴ്ച്ച വെക്കാന്‍ കഴിയട്ടെ എന്ന്.

    മറുപടിഇല്ലാതാക്കൂ
  12. കഥ നന്നായിരിക്കുന്നു

    വിവാഹത്തിന് ശേഷവും അവരുടെ പ്രൊഫെഷനുമയി മുന്നോട് പോകുന്ന സ്ത്രികളും കുറവല്ലല്ലോ .

    മറുപടിഇല്ലാതാക്കൂ
  13. ഭാര്യയായാലും ഭര്‍ത്താവായാലും പരസ്പരം അംഗീകരിക്കപെടാതെ പോകുന്നതിന്റെ പ്രശ്നങ്ങള്‍.......
    നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  14. oru kudumbatthinu santhoshamaaipokan enthokke sradhikkanam ennathu eekathaathanthuvil niranju nilkkunnundu..lalithavum manoharavumaaya avatharana shayli..

    മറുപടിഇല്ലാതാക്കൂ
  15. ശ്രീ,
    ഞാൻ ഒരു തർക്കത്തിനു വേണ്ടി പറഞ്ഞതല്ല അത്.. ഒപ്പം ജ്യോതിയുടെ പോസ്റ്റിലോ കമന്റിലോ ഞാൻ ഉപയോഗിച്ച വാക്കുകൾ ഉണ്ട് എന്നും ഞാൻ സൂചിപ്പിച്ചില്ലല്ലോ? ജ്യോതി പറഞ്ഞതിൽ സ്ത്രീകൾക്ക് വിവാഹശേഷം കലാപ്രവർത്തനങ്ങൾ നടത്താനുള്ള തടസ്സം ഭർത്താവാണെന്ന് ധ്വനിയുണ്ടോ എന്ന് തോന്നി.. ഒരു പക്ഷെ, ജ്യോതി എഴുതിയ വരികൾക്കിടയിലൂടെ വായിക്കാനുള്ള എന്നിലെ പുരുഷന്റെ അതിവിരുതാകാം അത്.. ശ്രീയുടെ മറുപടി കണ്ടതിന് ശേഷം വീണ്ടും എന്റെ കമന്റിലൂടെ പോയപ്പോൾ എനിക്കും ഞാൻ ഉപയോഗിച്ച വാക്കുകൾ ഒരു പക്ഷെ ശരിയായില്ല എന്ന് തോന്നി.. പക്ഷെ, അത് ശ്രീയുടെ മറുപടി വായിച്ചതിന് ശേഷം നോക്കിയപ്പോൾ മാത്രം.. ജയൻ പറഞ്ഞപോലെ ശ്രീ എന്റെ വാക്കുകൾ ഒരു പക്ഷെ തെറ്റിദ്ധരിച്ചതോ അല്ലെങ്കിൽ ഞാൻ പറയാൻ ശ്രമിച്ചത് കൃത്യമായി എനിക്ക് സംവേദിക്കാൻ കഴിയാതിരുന്നതോ ആകാം കാരണം. എന്തായാലും ഞാനും ശ്രീയും ജയനും ഒരു പരിധിവരെ ജ്യോതിയും പറഞ്ഞതൊക്കെ ഒന്ന് തന്നെ.. പക്ഷെ, ജ്യോതിയുടെ കമന്റിൽ വിവാഹിതനായ പുരുഷന് ഇത്തരം കലാപ്രവർത്തനങ്ങൾ നടത്താൻ ഭാര്യയായ സ്ത്രി ഒരിക്കലും തടസ്സമല്ലെന്നും അല്ലെങ്കിൽ അവൻ നല്ലൊരു ഭർത്താവായില്ലെങ്കിലും കുഴപ്പമില്ല എന്നും തോന്നി.. ഞാൻ പറഞ്ഞപോലെ വരികൾക്കിടയിലൂടെ വായിക്കാനുള്ള എന്റെ ത്വരയാകാം അതിന് കാരണം..
    പിന്നെ, ജ്യോതി, താങ്കൾ ഫെമിനിസ്റ്റാണെന്ന് ഞാൻ സൂചിപ്പിച്ച് പോലുമില്ല.. ഇല്ലാ വചനം പറയല്ലേ.. താങ്കൾ ഫെമിനിസ്റ്റല്ല എന്നതിനുള്ള ഉദാഹരണം ഈ പോസ്റ്റ് തന്നെയല്ലേ? നന്ദി.. ഈ ചർച്ച കാണാൻ വൈകി.. അതാണ് എന്റെ പ്രതികരണം വൈകിയത്..

    മറുപടിഇല്ലാതാക്കൂ
  16. Wow....lovely write up Jo. I very much agree with you, females are always one step ahead in sacrificing their needs for a peaceful family.( I feel this is only in our country :)).

    മറുപടിഇല്ലാതാക്കൂ
  17. വായിച്ചപ്പോൾ എനിക്കൊരു സംശയം. ഇത് എന്റെ കഥയാണോ എന്ന്,
    പക്ഷെ എനിക്കൊരിക്കലും നല്ല ഭാര്യ ആയി മാറാൻ കഴിഞ്ഞിട്ടില്ല.
    അത് ഇവിടെ വന്നാൽ അറിയാം
    http://mini-kathakal.blogspot.com/

    മറുപടിഇല്ലാതാക്കൂ
  18. മനോരാജ് മാഷേ... ആദ്യമെഴുതിയ കമന്റില്‍ നിന്ന് മാഷ് ഉദ്ദേശ്ശിച്ചതല്ല ഞാനും മനസ്സിലാക്കിയതെന്ന് തോന്നുന്നു :)

    നമ്മുടെ കേരളത്തിലെ സംസ്കാരം വച്ചു നോക്കുമ്പോള്‍ എത്ര കഴിവുള്ളവളായാലും ഒരു സ്ത്രീ ഒരു ഭാര്യയായി കഴിഞ്ഞാല്‍ എല്ലാത്തിലുമുപരിയായി അവലൊരു നല്ല ഭാര്യ, നല്ല അമ്മ, നല്ല മരുമോള്‍... അങ്ങനെ നല്ലൊരു കുടുംബിനി ആയിരിയ്ക്കണം എന്നാണല്ലോ.(അപൂര്‍വ്വമായി അങ്ങനല്ലാത്തവരുമുണ്ടെങ്കിലും ഭൂരിഭാഗം സ്ത്രീകളും അങ്ങനെ ആണല്ലോ)

    കാരണം പുറംനാടുകളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ നാട്ടില്‍ ജോലിയ്ക്കു പോയി (അത് കലയായാലും ബിസിനസ്സ് ആയാലും) കുടുംബം പുലര്‍ത്തുന്ന ഡ്യൂട്ടി പ്രധാനമായും ഭര്‍ത്താക്കന്മാരുടേതാണല്ലോ. ആ അടിത്തറയില്‍ നിന്നു കൊണ്ട് ഒരു നല്ല കുടുംബം പടുത്തുയര്‍ത്താനുള്ള കഴിവും ഉത്തരവാദിത്വവും കൂടുതല്‍ ഉള്ളത് സ്ത്രീകള്‍ക്കും.

    അങ്ങനെ ചിന്തിയ്ക്കുമ്പോള്‍ ജ്യോതി ചേച്ചിയുടെ ആദ്യ കമന്റില്‍ പറഞ്ഞതു പോലെ ആദ്യം അവളൊരു നല്ല ഭാര്യ അഥവാ നല്ല വീട്ടമ്മ ആയിരിയ്ക്കണമല്ലോ.

    മറുപടിഇല്ലാതാക്കൂ
  19. അജ്ഞാതന്‍2010, മാർച്ച് 19 11:33 PM

    നല്ല കഥകള്‍ ....

    മറുപടിഇല്ലാതാക്കൂ
  20. അജ്ഞാതന്‍2010, മാർച്ച് 19 11:34 PM

    GOOD STORY.....CONGRATS JYOTHI

    AVR CALICUT

    മറുപടിഇല്ലാതാക്കൂ
  21. സ്വന്തം അഭിരുചികള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഒക്കെ അപ്പുറം പരസ്പരം ഒരുപാട് പരിഗണന കൊടുക്കണം..
    രണ്ടാളും അത് ചെയ്യണം.. സ്ത്രീ മാത്രമല്ല..
    എന്നാലല്ലേ കുടുംബം ശരിക്കും കുടുംബം ആവൂ

    മറുപടിഇല്ലാതാക്കൂ
  22. അഭി : സ്വാഗതം. ശരിയാണ് അങ്ങനെയുള്ളവരും ഉണ്ട്. പക്ഷെ എന്റെ കഥ അതിനു സാധിക്കാത്തവരുടെ കഥയാണ്. :)

    renJishCS : വളരെ നന്ദി. അംഗീകാരം അതാണല്ലോ ഏറ്റവും കൂടുതല്‍ ആവശ്യം എല്ലാവര്ക്കും.

    വിജയലക്ഷ്മി : ചേച്ചി , വളരെ വളരെ നന്ദി ഈ അഭിപ്രായത്തിന്.

    മനോരാജ് : ഈ എഴുതാപ്പുറം വായിക്കുനത് , അത് നമുക്കെല്ലാവര്‍ക്കും ഉള്ള ഒരു സ്വഭാവമാണ്. ഒന്ന് ഞാന്‍ ഇവിടെ വ്യക്തമാക്കട്ടെ , ഒരിക്കലും ഒരു ഭര്‍ത്താവിനു ഭാര്യയുടെ പിന്തുണ ഇല്ലെങ്കിലും കുഴപ്പമില്ലെന്നോ, അല്ലെങ്ങില്‍ ഭാര്യ ഒരിക്കലും തടസ്സം നിക്കില്ല എന്നോ ഒന്നും ഞാന്‍ ഈ കഥയിലൂടെ പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്ങില്‍ അത് ഞാന്‍ എഴുതിയ രീതി തെറ്റായത് കൊണ്ടായിരിക്കും. മനോരാജിനോട് എനിക്ക് പ്രത്യേക നന്ദിയുണ്ട്. പോസ്റ്റ്‌ വായിച്ചിട്ട് അത് ഇത്ര നന്നായി വിമര്‍ശിച്ചതിന്. ഇങ്ങനെയുള്ള ചര്‍ച്ചകള്‍ നമ്മെ ചിന്തിപ്പിക്കുന്നു അല്ലെ.

    Latha : thanku so much for the comment. we women are expected to do certain things and i guess since we really dont mind doing that, we are able to maintain a peaceful and happy family life. after all whats more important than our family right ?

    mini / മിനി : ചേച്ചി, എഴുതുമ്പോ ഇടക്കിത് എന്റെയും കഥയല്ലേ എന്നെനിക്കും തോന്നി. ഒരു നല്ല ഭാര്യാവാന്‍ ഉള്ള ശ്രമത്തില ഞാന്‍ . :)
    വളരെ നന്ദി ഇവിടെ വന്നതിലും , അഭിപ്രായം പറഞ്ഞതിലും.

    ശ്രീ : ഈ കമന്റ്‌ വായിച്ചിട്ട് എനിക്ക് ശ്രീയോടുള്ള മതിപ്പ് ഒന്ന് കൂടി . ഒരു പുരുഷനായ ശ്രീ , എത്ര മാത്രം നന്നായി ഒരു സ്ത്രീയുടെ നിലപാട് മനസില്ലാക്കിയുട്ടുണ്ട്. വളരെ നല്ല വീക്ഷണങ്ങള്‍ ഉള്ള ഈ അനിയന് നല്ലത് മാത്രം വരട്ടെ. :) . ഒരിക്കല്‍ കൂടി നന്ദി കേട്ടോ.

    അജ്ഞാത : വളരെ നന്ദി.

    കണ്ണനുണ്ണി : സ്വാഗതം. ശരിയാണ് , സ്ത്രീ മാത്രമല്ല പുരുഷനും വിട്ടുവീഴ്ച്ചക്ക് തയ്യാറാകണം. ഇങ്ങനെ ചിന്തിക്കുന്ന പുരുഷന്മാരുണ്ടല്ലോ എന്നത് തന്നെ ആശ്വാസം :) . അഭിപ്രായത്തിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  23. ചേച്ചി ഇഷ്ട്ടായി..ഈ കഥ....അതില്‍ കൂടി പറഞ്ഞ ആശയവും....

    മറുപടിഇല്ലാതാക്കൂ
  24. mole ee varsham sampalsamruddhavum nanmmakal niranjathumaavatte..vishu dinaashamsakal!!!

    മറുപടിഇല്ലാതാക്കൂ
  25. വിഷു ആശംസകൾ.
    കഥ നന്നായിരുന്നു, കഥയെപ്പറ്റി ശ്രീയും, ജയനും, മനോരാജും ഒക്കെ ഈ കഥ നൽകിയ അവരുടെ കാഴ്ച്ച പറഞ്ഞു. എനിക്ക് കഥയ്ക്ക് ശേഷം കഥാകാരി നലികിയ ഈ കമന്റ് “ പറയാന്‍ ഉദ്ദേശിച്ചത് ഇത്ര മാത്രം , ഒരു ആണ് കല്യാണത്തിനു മുംബ് ഒരു കവിയാണ്‌ എങ്കില്‍ കല്യാണം കഴിഞ്ഞിട്ടും അങനെ തന്നെ തുടരും. പക്ഷെ ഒരു പെണ്ണ് അവള്‍ കവി ആയാലും, ചിത്രക്കാരിയായാലും, നര്‍ത്തകി ആയാലും കല്യാണം കഴിഞ്ഞാല്‍ ആദ്യം ഒരു " നല്ല ഭാര്യ " ആവണം. അല്ലെങ്ങില്‍ ആണുങ്ങള്‍ മാത്രമല്ല മറ്റു പെണ്ണുങ്ങളും അവളെ കുറ്റം പറയും “
    ആണ് തറ്റിദ്ധരാണയ്ക്ക് ഇടനൽകിയതെന്നു തോന്നി. ഈ “നല്ല ഭാര്യ“ എന്നതിന്, ഒരുപാട് അർത്ഥങ്ങൾ നലകപ്പെടുന്നു വേണ്ടതും വേണ്ടാത്തുമായ തലങ്ങളിൽ .
    ഒരു നല്ല വായനാ സുഖത്തിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  26. ഒരു കലാകാരിയോ ,കലകാരനോ യാഥാര്‍ത്ഥ്യബോധം വെടിഞ്ഞല്ല ജീവിക്കണ്ടത് ഈ പറഞ്ഞ ലേബലുകള്‍ അവരിലെ പ്രതിഭയെ തിരിക്കുന്നതിനു പറഞ്ഞതാണ് എന്നാലും മനുഷ്യന്‍ അവന്‍റെ കടമകളില്‍ നിന്ന് മാറി പ്രവര്‍ത്തിക്കുന്നത് സ്വാഭാവികം ആരിലും ദേഷ്യം വരുത്താം ...ഒരിക്കല്‍ മഹാനായ സോക്രട്ടിസ് ഗ്രാമങ്ങളില്‍ നിന്ന് പ്രഭാഷണങ്ങള്‍ കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ സോക്രട്ടിസിന്‍റെ ഭാര്യ മീന്‍ വെട്ടി കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം കഴിഞുകൂടാനുള്ള കല്ലുകള്‍ മാത്രം വെട്ടി അത് വിറ്റുകിട്ടുന്ന പണം ഭാര്യയെ ഏല്‍പ്പിച്ചു ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന സോക്രട്ടിസിന്‍റെ പ്രവര്‍ത്തിയില്‍ ദേഷ്യം വന്ന ഭാര്യ വെട്ടികൊണ്ടിരുന്ന മീനും വെള്ളവും സോക്രട്ടിസിന്‍റെ മുഖത്തേക്ക് എടുത്തു ഒഴിച്ച് കൊടുത്ത്....അവിടെ തന്‍റെ ഭാര്യ ചിന്തിക്കുന്ന ഭാഗം സോക്രട്ടിസ് തെറ്റായി കണ്ടില്ല ..ഒന്ന് പുഞ്ചിരിച്ചു മീന്‍ വെള്ളം കൈ കൊണ്ട് തുടച്ചു അയാള്‍ അകത്തേക്ക് കയറി പോയി

    മറുപടിഇല്ലാതാക്കൂ
  27. പാവപ്പെട്ടവനേ....
    ആ സോക്രട്ടീസിന്റെ ഭാര്യമാര്‍ ഇന്നും നാട്ടില്‍ സാധാരണം. പക്ഷെ പുഞ്ചിരിച്ചു മീന്‍ വെള്ളം കൈ കൊണ്ട് തുടച്ചു അകത്തേക്ക് കയറി പോകുന്ന സോക്രട്ടീസുമാര്‍ ഇന്നില്ല.

    മറുപടിഇല്ലാതാക്കൂ
  28. ഞാനും ഒരു നല്ല ഭാര്യയായി..
    അല്ലെങ്കിലും നമ്മള്‍ ഭാര്യമാരാനല്ലോ,നന്നാവേണ്ടത്.നല്ല ആശയം ..നല്ല പോസ്റ്റ്‌.

    മറുപടിഇല്ലാതാക്കൂ