ബുധനാഴ്‌ച, ഫെബ്രുവരി 10, 2010

സ്ത്രീ(തന്നെ)ധനംപട്ടിലും പൊന്നിലും നിന്‍ സുന്ദര മേനി പൊതിഞ്ഞു മണവാട്ടിയാക്കി ഞങ്ങള്‍ അന്ന്.
മുങ്ങി അപ്പൊഴ് തീരാ കടത്തില്‍.

പൂവില്‍ പൊതിഞ്ഞ നിന്‍ കരിഞ്ഞ ശരീരം ഇതാ ഞങ്ങള്‍ക്ക് മുന്നില്‍ ഇന്ന്.
മുങ്ങി ഇപ്പൊഴ് തീരാ സങ്കടത്തില്‍.

" സ്ത്രീ തന്നെ ധനം " - ഞങ്ങള്‍ കരുതി.
ഒരു " ഗ്യാസ് പൊട്ടി തെറി ", ആ തെറ്റിദ്ധാരണ തിരുത്തി.

6 അഭിപ്രായങ്ങൾ:

 1. എഴുതിയിരിക്കുന്ന വരികളേക്കാള്‍ എഴുതാതെ വിട്ട വരികള്‍ കൂടുതലുണ്ട്. പക്ഷെ ഈ വിഷയത്തിന് എന്തിനു കൂടുതല്‍ എഴുതണം.
  കവിതയും , കഥയും ഒന്നുമല്ല. വെറും ഒരു നീറുന്ന സത്യം :(.
  " വെറുതെ തോന്നിയതല്ലാ " . കാര്യമായിട്ട് തന്നെ.

  മറുപടിഇല്ലാതാക്കൂ
 2. സത്യം തന്നെ. കുറഞ്ഞ വരികളില്‍ ഒരു വലിയ സത്യം തന്നെ പറഞ്ഞിരിയ്ക്കുന്നു.

  സ്ത്രീ തന്നെ ആണ് ശരിയായ ധനം എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും എല്ലാവരിലേയ്ക്കും എത്തട്ടെ എന്ന് പ്രത്യാശിയ്ക്കാം.

  ഇനിയും 'പൊട്ടിത്തെറി'കള്‍ ഉണ്ടാകാതിരിയ്ക്കട്ടെ!

  മറുപടിഇല്ലാതാക്കൂ
 3. വീട്ടിലേക്ക്‌ കയറി വരുന്ന മരുമോളുടെ കാതിലും കഴുത്തിലും മാത്രം ശ്രദ്ധിക്കുന്ന അമ്മായിയമ്മ....

  കുതന്ത്രങ്ങളിലൂടെയും കള്ളത്തരങ്ങളിലൂടെയും അവളെ അവളുടെ ഭർത്താവിന്റെ മനസ്സിൽ നിന്നും ആ വീട്ടിൽ നിന്നും പുറത്ത്‌ ചാടിപ്പിക്കാൻ അടവുകൾ പയറ്റുന്ന നാത്തൂന്മാർ.....

  പടു കിളവന്മാരുടെ പോലും മനസ്സിളക്കുന്ന രീതിയിൽ തുടിപ്പും കൊഴുപ്പും പുറത്ത്‌ കാണിച്ച്‌ അണിഞ്ഞൊരുങ്ങി നടന്ന്. അപകടങ്ങൾ ആകർഷിപ്പിച്ചു വരുത്തുന്ന പെൺകൊടികൾ.......

  ആവശ്യക്കാർക്ക്‌ പിടിച്ച്‌ പറിക്കാൻ പാകത്തിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ച്‌ സഞ്ചരിക്കുന്ന ജ്വല്ലറി പോലെ നടന്ന് നീങ്ങുന്ന തരുണീ മണികൾ.......

  ഇതൊക്കെ കാണുമ്പോൾ എനിക്ക്‌ പലപ്പോഴും തോന്നാറുള്ളത്‌ സ്ത്രീകളുടെ മുഖ്യ ശത്രു സ്ത്രീ തന്നെയാണു എന്നാണു...അല്ലെങ്കിൽ അവരുടെ തന്നെ വിവരമില്ലായ്മ....
  (ഇത്‌ എന്റെ നിഗമനം മാത്രം...)
  നന്നായിട്ടുണ്ട്‌.. വിശദമായി തന്നെ എഴുതൂ....പിന്നെ വരാം...

  മറുപടിഇല്ലാതാക്കൂ
 4. വലിയൊരു സത്യം തന്നെ.. കമ്പർ പറഞ്ഞപോലെ സ്ത്രീയുടെ മുഖ്യശത്രു നിങ്ങൾ സ്തീകൾ തന്നെയാണ്. അത് അമ്മായി അമ്മയുടെ രൂപത്തിൽ, മരുമകളുടെ രൂപത്തിൽ അങ്ങിനെ പല രൂപത്തിൽ എന്നേ ഉള്ളൂ.. നന്നായിട്ടുണ്ട്..

  ഒരു ഓഫ് : ഇടക്കെപ്പോളോ എവിടെയൊ കണ്ട ഒരു പേരു പോലെ തോന്നി.. ജ്യോതിഭായി പരിയാടത്തിന്റെ ഓർക്കുട്ട് പ്രൊഫൈലിൽ ആണെന്ന് തോന്നുന്നു... ക്ഷമിക്കണം ഞാൻ ഇവിടെ വലിയ പരിചയമൊന്നുമില്ലാത്ത ഒരു പുൽകൊടിയാണ്..അത് കൊണ്ടാ അങ്ങിനെ പറഞ്ഞത് കേട്ടോ...

  മറുപടിഇല്ലാതാക്കൂ
 5. സ്ത്രീകള്‍ സ്ത്രീകള്‍ക്ക് ശത്രുകളായിയുള്ള ഒരു നാട്ടില്‍ സ്ത്രീകള്‍ എങ്ങനെ സസുഖം വാഴും

  മറുപടിഇല്ലാതാക്കൂ
 6. പണത്തിനോടുള്ള മനുഷ്യന്റെ ആര്‍ത്തി അവസാനിക്കാത്തിടത്തോളം ഗ്യാസ് പൊട്ടിത്തെറി പൊലെ പലതും നിത്യസംഭവങ്ങളായി നിലനില്‍ക്കും. അതില്‍ സ്ത്രീയും പുരുഷനുമെന്ന ഭേദം ഉണ്ടെന്ന് തോന്നുന്നില്ല. കാര്യം നേടാന്‍ ഏറ്റവും ഈസിയായ മാര്‍ഗ്ഗമാണ്‌ സ്ത്രീ 'ധനം' എന്നത് .
  വലിയ ഒരു സംഭവം ചെറിയ വരികളില്‍ ഒതുക്കിയെങ്കിലും കാര്യത്തിന്റെ ഗൗരവം ഒട്ടും കുറഞ്ഞുപോകാതെ വരക്കാനായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ