ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

താരാട്ട്

മീന്കുളത്തി അമ്മയെ ഇന്നെത്ര വട്ടം തൊഴുതിട്ടും മതിയാവാത്ത പോലെ. ഒന്ന് കൂടി കയ്യിലെ കുഞ്ഞു കടലാസിലേക്ക് നോക്കി ഉറപ്പു വരുത്തി, ബാക്കി ഉണ്ടായിരുന്ന നേര്‍ച്ചകള്‍ ഒക്കെ ഇതാ ചെയ്തു കഴിഞ്ഞു.
മറക്കാതിരിക്കാന്‍ എന്തും സ്വന്തം ഡയറിയില്‍ കുറിച്ചു വയ്ക്കുന്ന പതിവ് വിലാസിനി ടീച്ചര്‍ക്ക്‌ പണ്ട് തൊട്ടേ ഉള്ള ഒരു ശീലമാണ്. നേര്‍ച്ചകള്‍ നെരുമ്ബൊഴ് അതും എഴുതി വെക്കും. കുറച്ചു വര്‍ഷങ്ങളായി ഒരൊറ്റ പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അകലെ അമേരിക്കയില്‍ കഴിയുന്ന തന്റെ ഒരേ ഒരു മോള്‍ക്ക്‌ ഒരു കുഞ്ഞി കാലുണ്ടായി കാണണം എന്ന് മാത്രം. വര്‍ഷങ്ങള്‍ പത്തു കഴിഞ്ഞിരിക്കുന്ന പ്രാര്‍ത്ഥന തുടങ്ങിയിട്ട്, ഇപ്പോഴാണ് ദേവി ആ പ്രാര്‍ത്ഥന കേട്ടത്. മനസ്സ് സന്തോഷം കൊണ്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്.
ഓര്‍മ വെച്ച നാള്‍ മുതല്‍ ഈ നടയില്‍ വന്നു തൊഴുന്നത് ഒരു പതിവാണ് . കല്യാണം കഴിഞ്ഞിട്ടും ആ പതിവ് തെട്ടികേണ്ടി വന്നിട്ടില്ല. ശങ്കരന്‍ സാറും ഇതേ നാട്ടുകാരന്‍ തന്നെ. കല്യാണത്തിന് മുമ്പേ മുത്തശിയുടെ കയ്യില്‍ തൂങ്ങി വന്നു കൊണ്ടിരുന്ന കുട്ടി കല്യാണം കഴിഞ്ഞപ്പോ സാറിന്റെ കൂടെ വരാന്‍ തുടങ്ങി.
എന്ത് പ്രാര്‍ത്ഥിച്ചാലും സാധിക്കാതെ പോയിട്ടില്ല. ഈ ഒരു പ്രാര്‍ത്ഥനയ്ക്ക് കുറച്ചു കാല താമസം ഉണ്ടായി എന്ന് മാത്രം.
തൊഴുതിട്ടു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോ മനസ്സ് ഒന്ന് പിടഞ്ഞുവോ ? ഇനി കുറച്ചു കാലം ഇവിടെ തൊഴാന്‍ കഴിയില്ല എന്ന ചിന്തയാണ് വിലാസിനി ടീച്ചറെ വേധനിപിച്ച്ചത്. ഇന്നത്തെ സന്ധ്യ മയങ്ങുമ്പോ ടീച്ചറും സാറും വിമാനത്തില്‍ പറക്കാന്‍ തുടങ്ങിയിരിക്കും , അവരുടെ മീനാക്ഷിയുടെ അടുത്തേക്ക്‌.

വീട്ടില്‍ എത്തിയിട്ട് , കൊണ്ട് പോകുവാന്‍ അടുക്കി വെച്ച പെട്ടികളില്‍ ഒന്നിനെ വീണ്ടും തുറന്നു നോക്കി. അതില്‍ നിറയെ പല നിറങ്ങളില്‍ കുഞ്ഞു ഉടുപുകള്‍ ആയിരുന്നു. കൊച്ചു മോളാണ് വരാന്‍ പോവ്വുന്നത് എന്ന് മുന്‍കൂട്ടി അറിഞ്ഞത് കൊണ്ട് അതിനുള്ള ഒരുക്കങ്ങളൊക്കെ ചെയ്തു കഴിഞ്ഞിട്ടുണ്ട് വിലാസിനി ടീച്ചറും , ശങ്കരന്‍ മാഷും .
കുഞ്ഞു ഉടുപ്പകളില്‍ ഒന്നിനെ കയ്യില്‍ എടുത്തു ഉമ്മ വെച്ചു കൊണ്ട് ടീച്ചര്‍ പറഞ്ഞു " സാറേ, നമുക്ക് മോളെ"ഭദ്ര" എന്ന് വിളിക്കാം കേട്ടോ ".
ശങ്കരന്‍ സാര്‍ പെട്ടികള്‍ ഒന്ന് കൂടി തൂക്കി നോക്കുകയായിരുന്നു. ഭാര്യ പറഞ്ഞത് കേട്ടപ്പോ പെട്ടി താഴെ വെച്ചിട്ട് പറഞ്ഞു " അതിനിപ്പോ , നമ്മള്‍ തീരുമാനിച്ചാല്‍ പോരല്ലോ . അമേരികയില്‍ ഭദ്ര എന്ന പേരൊക്കെ വെക്കുമോ ആവോ ? " .
" അങ്ങനെയൊന്നും പറഞ്ഞാല്‍ പറ്റില്ല, ദേവിയെ പ്രാര്‍ത്ഥിച്ചു കിട്ടിയ നിധിയാ, നമുക്ക് അവളെ ഭദ്ര എന്ന് തന്നെ വിളിക്കണം . നമ്മള്‍ നമ്മുടെ മോള്‍ക്ക്‌ മീനാക്ഷി എന്ന പേരല്ലേ ഇട്ടതു. ആ പേരിട്ടിട്ടു അവളിപ്പോ എന്താ അമേരികയില്‍ ജീവിക്കുന്നില്ലെ ?"
" നീ അങ്ങനെ പറയണ്ട. മീനാക്ഷിയുടെ അമ്മ വിലാസിനി, ഒരു ചെറിയ ഗ്രാമത്തില്‍ കണക്കു പഠിപ്പിക്കുന്ന ടീച്ചര്‍, പക്ഷെ നമ്മുടെ കൊച്ചു മോളുടെ അമ്മ മീനാക്ഷി അമേരികയിലെ ഒരു അറിയപെടുന്ന ഡോക്ടര്‍ ആണ് . അവള്‍ നിന്റെ അഭിപ്രായത്തിനോട് യോജിക്കും എന്ന് തോന്നിയില്ല"
സാറ് പറഞ്ഞത് ശരിയാണ് എന്ന് തോന്നിയെങ്ങിലും " ഭദ്ര കുട്ടി, ചക്കര മോളെ " എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞു ഉടുപുകളെ മാറോട്‌ അണച്ചു ടീച്ചര്‍.
" ഇതെന്താ വിലാസിനി ഈ പെട്ടിക്കു ഇന്നലേ തൂക്കിയത്തിലും കാണാം കൂടുതല്‍ ഉണ്ടല്ലോ ". സാര്‍ ഒരിത്തിരി ആശങ്കയോടെ ചോദിച്ചു .
" അത് ഞാന്‍ അതില ഉണ്ണിയപ്പത്തിന്റെ പൊതികള്‍ വെച്ചിരിക്കുനത് ".
" മൂന്നു കിലോ ഉണ്നിയപ്പമോ ?എടുത്തു മാട്ടിയിലെങ്ങില്‍ എയര്‍പോര്‍ട്ടില്‍ അവന്മാര്‍ ഇത് തൂക്കി ഏറിയും. വല്ല ബോംബാണെന്നു കരുതി നമ്മളെ വിചാരണ ചെയ്യും എന്ന എനിക്ക് സംശയം ."
" അയ്യോ കളിയാക്കല്ലേ സാറേ, പണ്ടേ അവള്‍ക്കു ഉണ്ണിയപ്പം എന്ന് വച്ചാല്‍ വലിയ ഇഷ്ട്ടാ. ഇപ്പൊ പിന്നെ കൂടുതല്‍ കൊതി ഉണ്ടാവില്ലേ. പിന്നെ ഇതൊക്കെ ഓരോ ചടങ്ങാ സാറേ. അങ്ങനെ കയ്യും വീശി പോവാന്‍ പറ്റുവോ. അതിപ്പോ അമേരിക്കയില്‍ ആണെങ്കിലും നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്യണം. "

ഭാര്യയുടെ അടുത്തു വാദിച്ചു ജെയിക്കാന്‍ പറ്റില്ല എന്നൊന്നും ഇല്ലാ , പക്ഷെ വിലാസിനി ടീച്ചര്‍ വിഷമിക്കുന്നത് കാണാന്‍ ഇഷ്ടമല്ലാത്തത്‌ കൊണ്ട് മാത്രം ശങ്കരന്‍ സാറ് വാദിക്കാന്‍ നിന്നില്ല.
ദൈവ കാരുണ്യം കൊണ്ട് വലിയ ഭുദ്ധിമുട്ടുകള്‍ ഒന്നും കൂടാതെ അവരുടെ യാത്ര അവരെ അവരുടെ മകളുടെ അടുത്തു എത്തിച്ചു.
" ഇറുകി പിടിച്ച ജീന്‍സ് ആണല്ലോ ഇവള്‍ ഇപ്പോഴും ഇട്ടിരുക്കുന്നത് ". അവരെയും കാത്തു നില്‍ക്കുനുണ്ടായിരുന്ന മീനാക്ഷിയെ കണ്ണ്ടതും ആദ്യം ഇതാണ് വിലാസിനി ടീച്ചറുടെ മനസ്സില്‍ തോന്നിയ വിചാരം. " എട്ടു മാസമായില്ലേ, ഇവള്‍ക്കെന്താ ഒട്ടും വയര്‍ ഇല്ലാത്തെ ". മനസ്സില്‍ എന്തോ ഒരു ചെറിയ നീട്ടല്‍. ചിരിച്ചു കൊണ്ട് നില്‍കുന്ന മോളുടെ അടുത്തു ആധിയോടെ ഓടിയെത്തി അവര്‍. എന്ത് കൊട്നെന്നറിയില്ല മീനാക്ഷിയെ കെട്ടിപിടിച്ചു ഒരു പാട് നേരം കരഞ്ഞു വിലാസിനി ടീച്ചര്‍. കാറില്‍ അവളുടെ അടുത്തിരുന്നു അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഒന്നും മിണ്ടാതെ വീടെത്തി.
സ്വന്തം മകള്‍ ഗര്‍ഭിണി അല്ല എന്നറിയാന് പ്രത്യേക കഴിവൊന്നും വേണ്ട ഒരു അമ്മക്ക്. ആ അറിവ് ആ അമ്മയുടെ മനസ്സിനെ വല്ലാതെ വെധനിപിച്ച്ചു. പക്ഷെ ശങ്കരന്‍ സാര്‍ അറിയാതിരിക്കാന്‍ അവര്‍ ആ വിഷമം പുറത്തു കാണിച്ചില്ല.
ഊണ് മേശയില്‍ വിളമ്പി വെച്ചിരിക്കുന്ന ആഹരങ്ങള്‍ക്ക് വിലാസിനി ടീച്ചറുടെ വിശപ്പിനെ പക്ഷെ ഉണര്‍ത്താന്‍ കഴിഞ്ഞില്ലാ. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി avar.
മീനാക്ഷിയോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷെ ഒന്നിനും കഴിയാതെ തളര്‍ന്നിരുന്നു. എപ്പോഴോ ആ ഇരിപ്പില്‍ തന്നെ ഒന്ന് മയങ്ങി. ഒരു മഞ്ഞു മലക്ക് മുകളില്‍ നിന്ന് താഴെ വീഴുന്ന ഒരു ദുസ്വപ്നം കണ്ടു ഞെട്ടിയതാണോ അതോ മീനാക്ഷിയുടെ കയ്യിലെ തണുപ്പാണോ അറിയില്ല , അവര്‍ ഞെട്ടി ഉണര്‍ന്നു . " അമ്മ അകത്തു പോയി കിടന്നോള് . നാളെ നമുക്ക് ഒരു സ്ഥലത്ത് പോവാനുണ്ട്." പിന്നെ ഒന്നും പറയാനും കേള്കാനും നില്‍ക്കാതെ അവള്‍ അവിടെ നിന്ന് പോയി .
ഒരു രാത്രിക്ക് വെറും ഒരു സുര്യ അസ്തമനത്തിന്റെയും , ഉദയത്തിന്റെയും ദൂരം മാത്രം അല്ല, അത് ഒരു ജീവിതത്തില്‍ അതിനെകാള്‍ എത്രയോ വലിയ ദൂരങ്ങളിലേക്ക് മനുഷ്യരെ കൊണ്ട് പോവാന്‍ കഴിവുള്ള ഒരു പ്രതിഭാസമാണ്.
എത്ര നേരം കഴിഞ്ഞു എന്നറിയില്ല, രാത്രി പകലിനു വഴി മാറില്ല എന്ന് വാശി പിടിച്ചു നില്‍ക്കുന്ന പോലെ, എവിടെയും കൂരിരിട്ടു. മനസ്സിലും ...........

എങ്ങനെയോ രാവിലെ കുളിച്ചു , കഴിച്ചു എന്ന് വരുത്തി അവര്‍ പുറപെട്ടു, എന്തിനെന്നറിയാതെ, എവിടെക്കെന്നരിയാത്ത ഒരു യാത്ര.
എല്ലാ കാര്യങ്ങള്‍ക്കും ധൈര്ഗ്യം കൂടിയതോ, അതോ തനിക്കു ക്ഷമയില്ലാതെ ആയോ , വിലാസിനി ടീച്ചര്ക്കയാത്ര വളരെ നീണ്ടു പോയത് പോലെ.


തീപെട്ടികല് അടുക്കി വെച്ച പോലെ തോന്നിക്കുന്ന ഒരു കേട്ടിടടത്തിന്നു മുമ്പിലാണ് കാര്‍ നിന്നത്.
അത് വരെ ഒന്നും മിണ്ടാതിരുന്ന ടീച്ചറെ നോക്കി വരൂ എന്ന് ആണ്ഗ്യം കാണിച്ചു കേട്ടിടടത്തിനു അകത്തു കേറി. ഒരു ചെറിയ കൂട്ടില്‍ കേറി അതിലെ ഒരു ചെറിയ ബട്ടണ്‍ അമര്‍ത്തിയാല്‍ നിമിഷങ്ങളില്‍ ഉയരങ്ങളിലേക്ക് എത്താലോ.
കതകില്‍ മുട്ടും മുമ്പേ ഒരു മധ്യ വയസ്ക കതകു തുറന്നു തന്നിട്ട് വരൂ എന്ന് ആണ്ക്യത്തില്‍ കാണിച്ചിട്ട് അകത്തു കേറി പോയി. ഒരു നീണ്ട മുറി ആയിരുന്നു അത്, ഒരു ഭാഗത്ത് കിടക്കയും , മറ്റൊരു ഭാഗത്ത് അടുക്കളയും. അടുക്കും വൃത്തിയും ഉള്ള ഒരു മുറി. അടുക്കള ഭാഗത്ത് ഒരു അനക്കം കേട്ടപ്പോഴാണ് ശ്രദ്ധിച്ചത് , ഒരു ചിനക്കാരി യുവതി അവിടെ നിന്ന് ചെറിയ കുപ്പി കപ്പുകളും ആയി അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.
അടുത്തു എത്തിയപ്പോഴാണ് ശ്രദ്ധിച്ചത് ആ യുവതി ഗര്‍ഭിണി ആയിരുന്നു. നീര്‍ കുമിളകള്‍ പോലെ മനസ്സില്‍ എന്തോ ഒന്ന് പൊങ്ങുകയും പൊട്ടുകയും ചെയ്തു .

" അമ്മെ, ഇത് ധെലിയ , എട്ടു മാസം ഗര്‍ഭിണി ആണ്. "
മൌനത്തില്‍ ഒന്ന് തല കുലുക്കി .
" അമ്മെ , ധെലിയ , ധെലിയ ആണ് ഭദ്ര മോളെ പ്രസവിക്കാന്‍ പോവ്വുന്നത് ".
മീനാക്ഷി ചീന ഭാഷയില്‍ ഒന്നുമല്ല സംസാരിച്ചത്തു, മലയാളത്തില്‍ തന്നെയാണ് എന്നാലും ഒന്നും മനസ്സിലായില്ല.
അത് മനസ്സിലായിട്ടവനം മീനാക്ഷി പറഞ്ഞ് " അമ്മെ, ഞാന്‍ എല്ലാം വിഷധമായിട്ടു പറയാം വരൂ".
കാറില്‍ കേറി ഇരുന്നിട്ട് കുറച്ചു ദൂരം മൌനം കൂട്ട് നിന്ന്. പിന്നെ എപ്പോഴോ മീനാക്ഷി പറഞ്ഞ് തുടങ്ങി " അമ്മെ സ്വന്തം കുഞ്ഞു വേണം എന്ന് ഞാന്‍ ആഗ്രഹിക്കുനത്തില്‍ തെറ്റുണ്ടോ ? പക്ഷെ എനിക്കൊരിക്കലും പ്രസവിക്കാന്‍ കഴിയില്ലമ്മേ . ഞാന്‍ പിന്നെന്തു ചെയ്യും. ധെലിയ ചുമക്കുനത് എന്റെ കുഞ്ഞിനെയാണ് അമ്മെ . എന്റെയും അരവിന്ധിന്റെയും കുഞ്ഞു. ധെലിയ അവളെ പ്രസവിച്ചിട്ട് നമുക്ക് തരും . ഞാന്‍ അവള്‍ക്കു ഇതിനു പകരം അഞ്ചു ലക്ഷം ആണ് അമ്മെ കൊടുക്കുന്നത്. "
മകള്‍ പറയുന്നത് ഒന്നും മനസ്സിലാവാത്തത് പോലെ മിഴിച്ചിരുന്നു വിലാസിനി ടീച്ചര്‍.
നേര്‍ച്ചകള്‍ കൊണ്ടും ചികിത്സ കൊണ്ടും ഒന്നും നിറവേറാന്‍ കഴിയാത്ത ആഗ്രഹം ഇതാ നോട്ടു കെട്ടുകള്‍ നിറവേറ്റുന്നു.
പിറ്റേ ദിവസം വിലാസിനി ടീച്ചര്‍ മകളോട് ഒന്ന് കൂടി ധെളിയ കാണാന്‍ കൊണ്ട് പോവാന്‍ പറഞ്ഞ്. അന്ന് പൊവുമ്ബൊഴ് ഉണ്ണിയപ്പ പൊതികള്‍ അവരുടെ കയ്യില്‍ കരുതി അവര്‍.
പിന്നെ ഇത് പതിവായി ടീച്ചര്‍ ഇടയ്ക്കിടയ്ക്ക് ധെലിയയെ കാണാന്‍ പോയി.
ഭദ്ര മോള് പിറന്നു . തിരുവോണം നാളില്‍ ജനിച്ച പൊന്നിന്‍ കുടം. കുഞ്ഞി കാലുകളും , കുഞ്ഞി കൈയ്കളും , കുഞ്ഞി കണ്ണുകളും,... ഓമന മുത്തിനെ എത്ര കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത് പോലെ. വിലാസിനി ടീച്ചര്‍ക്ക്‌ വീര്‍പ് മുട്ടിപ്പിക്കുന്ന സന്തോഷം . പല്ലശന അമ്മക്ക്ഒരു നൂറു തവണ നന്ദി പറഞ്ഞു അവര്‍.
മീനാക്ഷി ഇന്നൊരു അമ്മയായി. ഗര്‍ഭിണി ആവാതെ, പത്തു മാസം ചുമക്കാതെ, പ്രസവ വേദന ഒട്ടും അറിയാതെ ഇതാ അവള്‍ ഇന്നൊരു കുഞ്ഞിന്റെ അമ്മയായി. അവളുടെ മുഖത്തില്‍ പണ്ടോരിക്കലും കാണാത്ത ഒരു നിര്‍വൃതി . എന്തൊക്കെയോ നേടിയ ഒരു പ്രതീതി.


ഈ ഭൂമിയിലെ ഏറ്റവും നല്ല ഉറക്ക ഗുളിക, അത് സമാധാനം തന്നെയാണ്.
ഭദ്ര മോള് കരച്ചില്‍ തുടങ്ങിയപ്പോഴാന്‍ വിലാസിനി ടീച്ചര്‍ സ്വപ്ന ലോകത്തില്‍ നിന്ന് ഉണര്‍ന്നത്. ധെലിയ നല്ല ഉറക്കത്തില്‍ തന്നെ ആയിരുന്നു. പതുക്കെ അവളുടെ അരികില്‍ പോയി അവളെ ഉണര്‍ത്തി കുഞ്ഞിനു പാല് കൊടുക്കാന്‍ പറയുമ്പോ , എവിടെയോ ടീചെര്‍ക്ക് ഒരു വേദന തോന്നി.

ഒരമ്മക്ക് ഏറ്റവും ആനന്ദം തരുന്ന നിമിഷങ്ങള്‍ , അത് കുഞ്ഞിനെ മുലയൂട്ടുന്ന നിമിഷങ്ങളാണ്. ആ നിമിഷങ്ങള്‍ എത്ര വില കൊടുത്താലും വാങ്ങാന്‍ കഴിയില്ലല്ലോ മീനാക്ഷിക്ക് ? അറിയാതെ മിഴികള്‍ നിറഞ്ഞു .
ഒരമ്മ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷങ്ങള്‍ ...... ധെളിയയുടെ മുഖത്തില്‍ ആ സന്തോഷം വിലാസിനി ടീച്ചര്‍ തിരഞ്ഞു . അവളുടെ കണ്ണില്‍ ആരും അറിയാതെ ഒളിഞ്ഞു നില്‍ക്കുന്ന കണ്ണീര്‍ തുള്ളികളില്‍ അത് കണ്ടെത്തി അവര്‍.
പക്ഷെ , ഒരാഴ്ച എങ്കിലും മുല പാല്‍ കുടിച്ചാല്‍ കുഞ്ഞിന്റെ ആരോഗ്യം കൂടും എന്ന് പറഞ്ഞ് അതിനു വേണ്ടി "എക്സ്ട്രാ" പണം കൊടുത്ത സ്വന്തം മകള്‍ മീനാക്ഷിയുടെ മുഖത്തെ മായാത്ത ചിരി ആ കണ്ണീര്‍ തുള്ളികള്‍ ഏല്‍പിച്ച വേദനയെ മായ്ച്ചു, അല്ല മായ്ച്ചു എന്ന് വരുത്തി.

എല്ലാം കഴിഞ്ഞു ഒഴിഞ്ഞ വയറും നിറഞ്ഞ മാറും വിങ്ങി പൊട്ടുന്ന കണ്ണുകളുമായി ധെളിയ കുഞ്ഞിനെ ടീച്ചറുടെ കയ്യില്‍ എല്പിക്കുമ്പോ അറിയാതെ വിങ്ങി പൊട്ടി പോയി ടീച്ചര്‍. " ഇത്ര സെന്റി ആവേണ്ട കാര്യമില്ലമ്മേ, അവളുടെ ആവശ്യം പണമായിരുന്നു അത് ഞങ്ങള്‍ നല്‍കി , ഞങ്ങളുടെ ആവശ്യം അത് കൊണ്ട് അവള്‍ നിറവേറ്റി, അത്ര തന്നെ ".


ഒമ്പത് മാസം ചുമന്നു നടക്കാന്‍, ഈറ്റ് നോവറിഞ്ഞു പ്രസവിക്കാന്‍, ഒരാഴ്ചയെങ്ങിലും പാലൂട്ടന്‍ ഒക്കെ പണം നല്‍കിയാല്‍ മതി, ആളെ കിട്ടും , പക്ഷെ ഒരമ്മയുടെ വാത്സല്യം അത് നല്‍കാന്‍ എത്ര പണം നല്കിയാലാണ് ആളെ കിട്ടുക ? ആ ചിന്ത വിലാസിനി ടീച്ചറുടെ മനസ്സിനെ വല്ലാതെ തളര്‍ത്തി.

പല്ലശന അമ്മയോട് മൂകമായി പ്രാര്‍ത്ഥിച്ചു " ദേവി , ഒരു അമ്മയുടെ വാല്സല്യത്തിനെയും വില കൊടുത്ത് വാങ്ങിക്കാന്‍ മാത്രം സമ്പത്ത് ആര്‍ക്കും കൊടുക്കരുതേ ".

30 അഭിപ്രായങ്ങൾ:

 1. oru paadu divasangalkku shesham ente vaka oru post. veettammayaayirunna samayatthu ente priya koottukaariyaayirunna ente blogine pakshe ippo samaya kuravu kaaranam kuracchu divasam pirinjirikkendi vannu. veendum ivide varanam ennu thonniyappo manassil thonniyathu ezhuthi postaakki. Kuttangalum kuravugalum undegilum vaayikkanam...........

  മറുപടിഇല്ലാതാക്കൂ
 2. കുറേ നാളുകള്‍ക്കു ശേഷം... ഏതാണ്ട് ഒന്നര വര്‍ഷത്തിനു ശേഷമുള്ള പോസ്റ്റ്, അല്ലേ ചേച്ചീ.

  എന്തായാലും തിരിച്ചു വരവ് നന്നായി.

  മീനാക്ഷിമാരും ധെലിയമാരും പെരുകിക്കൊണ്ടിരിയ്ക്കുന്ന ഇന്നത്തെ കാലത്തിനു പ്രസക്തമായ, വായനയ്ക്കു ശേഷവും മനസ്സില്‍ തങ്ങി നില്‍ക്കുന്ന നല്ലൊരു കഥ.

  ആശംസകള്‍, ചേച്ചീ...

  മറുപടിഇല്ലാതാക്കൂ
 3. ശ്രീ പറഞ്ഞത് പോലെ ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പോസ്റ്റ്. നന്നായി ജ്യോതി. എഴുത്ത് മറന്നില്ലല്ലോ.. കഥയുടെ സബ്‌ജെക്റ്റില്‍ പുതുമയില്ല. എങ്കിലും ജ്യോതി കുഴപ്പമില്ലാതെ അവതരിപ്പിച്ചു. പിന്നെ മലയാളം പഠിക്കാത്ത ഒരാളുടെ മലയാളം എന്ന നിലയില്‍ അക്ഷരതെറ്റുകള്‍ ഒട്ടേറെയുണ്ടെങ്കിലും അതിന് പിണങ്ങിയിട്ട് കാര്യമില്ല. എങ്കിലും സമയം പോലെ അവയൊക്കെ ഒന്ന് ക്ലിയര്‍ ചെയ്യാന്‍ നോക്കൂ..

  മറുപടിഇല്ലാതാക്കൂ
 4. Shree : Thanks. Valare valare thanks .
  Manoraj : abhipraayathinnu valare thanks. Sheriyaanu oru paadu akshara thettukal undu. ariyam enikku . Pakshe samaya kuravaanu villain. okke clear cheythu post cheyyaan njan vichaarichaal mikkavarum post ee aduttha kaalathonnum purathirangilla. enthaayalum akshara thettukalillaattha postukal ennil ninnu oru divasam pratheekshikkaam. athu vare please sahakarikku.

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാം. ഇനിയും എഴുതുമല്ലോ. എല്ലാ ആശംസകളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 6. നന്ദി..ഈ രചനക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 7. പോസ്റ്റ്‌ നന്നായി ചേച്ചി
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. പ്രസക്തമായ, മനസ്സില്‍ തങ്ങി നില്‍ക്കുന്ന നല്ലൊരു കഥ.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. കഥ ഇഷ്ടമായി. പക്ഷെ അക്ഷരത്തെറ്റുകള്‍ വായനാ സുഖം കുറക്കുന്നു........സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 10. ആ നിമിഷങ്ങള്‍ എത്ര വില കൊടുത്താലും വാങ്ങാന്‍ കഴിയില്ലല്ലോ മീനാക്ഷിക്ക് ?

  വില കൊടുത്ത് വാങ്ങാവുന്നവ വാങ്ങാം അതല്ലേ ശരി

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 11. ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്ന കാലം കടന്ന് ഒരാഴ്ച മുലപ്പാല്‍ നല്‍കുന്നതിന്ന് കൂടുതല്‍ പണം ചോദിക്കുന്നതു വരെയായി. കുഞ്ഞിന്ന് നല്‍കിയ വാത്സല്യത്തിന്ന് പണം 
  ചോദിക്കുന്ന അവസ്ഥ വരാതിരിക്കട്ടെ. നല്ല പ്രമേയം. നന്നായി എഴുതി.

  ( പല്ലശ്ശനയിലെ മീന്‍കൊളുത്തി ഭഗവതിയെയാണോ ഉദ്ദേശിച്ചത്. അവിടെ തൊഴാന്‍ വന്നിട്ടുണ്ട് )

  മറുപടിഇല്ലാതാക്കൂ
 12. കാലത്തിന്റെ പുരോഗതിയിൽ പൊയ്‌പോയ കാലത്തിന്റെ അമ്പരപ്പ് സ്വാഭാവികം . പക്ഷേ ഇതൊരുപക്ഷേ , ചിലർക്കെങ്കിലും അനുഗ്രഹമല്ലേ ഈ ശാസ്ത്രപുരോഗതി .

  മറുപടിഇല്ലാതാക്കൂ
 13. വാത്‌സല്യവും വിലകെട്ടി വാങ്ങുന്ന അവസ്ഥയിലേക്ക് നിങ്ങുന്ന ഇന്നിന്റെ നാളില്‍ പ്രസക്തമായ വിഷയം. കഥ നന്നായി .. ശ്രീ സൂചിപ്പിച്ചത് പോലെ അക്ഷരതെറ്റുകള്‍ കല്ലുകടിയാവുന്നു.

  കുറെ നാളുകള്‍ക്ക് ശേഷം എഴുതിയ കഥയ്ക്കും കഥാകാരിക്കും ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 14. Vaakkukalile masmarikathakkalla, kadhakariyude nalla manassinu...!!

  Manoharam, Ashamsakal...!!!

  മറുപടിഇല്ലാതാക്കൂ
 15. എഴുത്ത് യാന്ത്രികമായിപ്പോകുന്നു. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള ട്രാൻസിഷൻ സ്മൂത്ത് അല്ല.

  നാടൻ ടച്ചുണ്ട്. എങ്കിലും ഇനിയുമേറെ മെച്ചപ്പെടാനുണ്ട്.
  നന്ദി.
  :-)
  ഉപാസന

  മറുപടിഇല്ലാതാക്കൂ
 16. മലയാളം നന്നായ് അറിയുന്ന ആരെയെങ്കിലും കൊണ്ട് ഒന്ന് എഡിറ്റ് ചെയ്യിക്കൂന്നെ.

  പിന്നെ ഖണ്ഡിക വേര്‍തിരിക്കല്‍, സംഭാഷണങ്ങള്‍ പ്രത്യേക വരികളായ് എടുത്തെഴുതല്‍, ഇവയൊക്കെ കൂടുതല്‍ ആകര്‍ഷകമാക്കും കഥയെഴുത്തിനെ.

  അത്രയൊന്നും കഥകള്‍ ഈ വിഷയത്തില്‍ വായിച്ചിട്ടില്ല, വളരെ ചുരുക്കം മാത്രം. ആസ്വാദ്യമായത് ടീച്ചറിന്റെ കണ്ണിലൂടെയുള്ള പ്രമേയവികസനം തന്നെ, അവസാന ആത്മഗതം, അത് നന്നായിരിക്കുന്നു.

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 17. "ഈ ഭൂമിയിലെ ഏറ്റവും നല്ല ഉറക്ക ഗുളിക, അത് സമാധാനം തന്നെയാണ്"

  Enike ithu valareyere ishtapettu....

  Kollam....Inium ezhuthuka.... ella Ashamsakalum...!!!!

  മറുപടിഇല്ലാതാക്കൂ
 18. ഒരു കുഞ്ഞിനെ കാണാൻ ഭാഗ്യമില്ലാത്ത ‘മീനാക്ഷി’മാർ പലയിടത്തും ഉണ്ട്. അവരെ ഇതിന് കുറ്റം പറയാനും സാധിക്കില്ല. ഉദാഹരണത്തിന്, ‘ധെലിയ’യെ ആദ്യം കാണുമ്പോഴുള്ള പ്രതികരണം തുടർന്ന് ചിന്തിച്ചപ്പോൾ,‘റ്റീച്ചർ’ക്ക് അനുകമ്പയായി മാറിയതുതന്നെ. പിന്നെ കുഞ്ഞിനെ കിട്ടിയപ്പോഴുള്ള സന്തോഷം, മുലപ്പാൽ നിർബന്ധമായും കുട്ടിക്ക് കുടിക്കാൻ കിട്ടണമെന്ന ആവശ്യം, ഇതൊക്കെ മീനാക്ഷിയെപ്പോലെ വിലാസിനിറ്റീച്ചറും ന്യായീകരിക്കുന്നു. ഇതെല്ലാം നല്ലതുപോലെ അവതരിപ്പിച്ചു, ഈ കഥയിലെ സന്ദേശവും നല്ലത്. പക്ഷേ അവസാനം, ‘ഇത്രയും തുക കൊടുക്കാനുണ്ടാകരുത്...’ എന്നു ചിന്തിക്കുന്നത്,കുഞ്ഞിനെ മറന്നിട്ടാകരുത്. മറിച്ച്, ഈ സൽക്കർമ്മം ചെയ്യുന്നവർ ഇത്രയും വലിയ തുക വാങ്ങുന്നതിനെ വിമർശിച്ചായിരിക്കണം. അങ്ങനെയാവാം എഴുത്തിൽ ഉദ്ദേശിച്ചതെങ്കിൽ, ‘......മാത്രം സമ്പത്ത് ആർക്കും കൊടുക്കരുതേ..’ യെന്ന് പ്രാർത്ഥിക്കണോ? ഒരമ്മയുടെ വാത്സല്യം മീനാക്ഷിയെക്കാളേറെ അവകാശപ്പെട്ടതല്ലേ ധെലിയയ്ക്ക്? ‘മുലപ്പാലിനും കൂടി വില വാങ്ങുന്നത് കഷ്ടമായിപ്പോയി‘ എന്ന തോന്നൽ വായനക്കാരിലുണ്ടാക്കാൻ സാധിച്ചത് ആശയത്തിലുള്ള ഗുണംതന്നെ. നല്ല നാടൻശൈലിയിൽ പറഞ്ഞുഫലിപ്പിച്ചു. അനുമോദനങ്ങൾ..... (അക്ഷരത്തെറ്റു മാറ്റാൻ സമയമില്ലെന്നത് ന്യായയുക്തമല്ല. വൈകുന്നേരം ചായകുടിക്കുന്ന സമയമെടുത്ത് ശരിയാക്കണം, ഇന്നത്തെ ചായ വേണ്ട, എന്താ?)

  മറുപടിഇല്ലാതാക്കൂ
 19. ഇഷ്ടമായി; കൂടുതല്‍ നല്ല കഥകള്‍ക്ക് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 20. ‘നൊന്തുനോറ്റു പ്രസവിച്ച’ എന്ന പ്രയോഗത്തിനൊന്നും ഇന്നു വലിയ പ്രസക്തിയില്ല.അതിപ്പോൾ നമ്മുടെ നാട്ടിലും ഇല്ലല്ലൊ. എല്ലാം ‘സിസേറിയനല്ലെ...!

  പിന്നെ ‘പത്തു മാസം ചുമന്നതല്ലേ’ന്നു പറയാൻ കഴിയുന്ന അവസരം കൂടി ഒരമ്മക്ക് നഷ്ടപ്പെടുകയാണിവിടെ...?!
  അതോടൊപ്പം ‘എന്റെ മുലപ്പാൽ കുടീച്ചാണിവൻ’എന്നു പോലും പറയാൻ അർഹതയില്ലാത്തൊരാളെ ,
  പിന്നെന്തർത്ഥത്തിലാണ് ‘അമ്മ’ എന്നു വിളിക്കുക...?

  ഇതിലും എത്രയോ ഭേദമാണ് ഒരു അനാഥക്കുട്ടിയെ ദത്തെടുത്തു വളർത്തുകയെന്ന ‘പുണ്യകർമ്മം’..!!

  കഥ നന്നായിരിക്കുന്നു.
  നല്ലൊരു പ്രമേയം.
  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 21. നേര്‍ച്ചകള്‍ കൊണ്ടും ചികിത്സ കൊണ്ടും ഒന്നും നിറവേറാന്‍ കഴിയാത്ത ആഗ്രഹം ഇതാ നോട്ടു കെട്ടുകള്‍ നിറവേറ്റുന്നു....കഥക്ക് ഭാവുകങ്ങൾ...അക്ഷരത്തെറ്റുകൾ കുറേയേറെ....അരും തിരുത്താത്തത് കൊണ്ട് ഞാനത് ചെയ്യുന്നു...1,നെരുമ്ബൊഴ് (നേരുമ്പോൾ)2,തെട്ടികേണ്ടി വന്നിട്ടില്ല(തെറ്റിക്കേണ്ടി)3,വേധനിപിച്ച്ചത്(വേദനിപ്പിച്ചത്)4, ഉടുപുകള്‍(ഉടുപ്പുകൾ)5,അറിയപെടുന്ന(അറിയപ്പെടുന്ന)6,മാട്ടിയിലെങ്ങില്‍ (മാറ്റിയില്ലെങ്കിൽ)7,ജെയിക്കാന്‍(ജയിക്കാൻ)8, ഭുദ്ധിമുട്ടുകള്‍(ബുദ്ധിമുട്ടുകൾ)9,കൊട്നെന്നറിയില്ല(കൊണ്ടെന്നറിയില്ലാ)10,വെധനിപിച്ച്ചു(വേദനിപ്പിച്ചു)11,ആഹരങ്ങള്‍ക്ക്(ആഹാരങ്ങൾക്ക്)12,avar(അവർ)13,കേള്കാനും(കേൾക്കാനും) 14,അതിനെകാള്‍(അതിനേക്കാൾ)15, ധൈര്ഗ്യം(ധൈര്യം)16,തീപെട്ടികല് (തീപ്പെട്ടികൾ)17,ആണ്ഗ്യം(ആഗ്യം)19,സംസാരിച്ചത്തു (സംസാരിച്ചത്)20, വിഷധമായിട്ടു (വിശദമായിട്ട്) 21,അരവിന്ധിന്റെയും (അരവിന്ദന്റേയും) 22,പൊവുമ്ബൊഴ (പോവുമ്പോഴ്)23,വീര്‍പ്(വീർപ്പ്)24,വാല്സല്യത്തിനെയും(വാത്സല്യം)..... ഇനിയും എഴുതുക...തെറ്റുകൾ തിരുത്തുക ഭാവുകങ്ങൾ

  മറുപടിഇല്ലാതാക്കൂ
 22. വളരെ നല്ല ഒരു പ്രമേയം ,ഒരല്‍പം ഒതുക്കി അവതരിപ്പിച്ചിരുന്നെങ്കില്‍ മലയാളത്തില്‍ മാധ്യമങ്ങളില്‍ പ്രസിധീകരിക്കപെടുന്ന കഥകളുടെ കൂട്ടത്തില്‍ ഇരുന്നേനെ ഈ കഥയും ..

  മറുപടിഇല്ലാതാക്കൂ
 23. പ്രിയ കൂട്ടുക്കാരെ,
  ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിലും വളരെ വളരെ നന്ദി . നിങ്ങളുടെ എല്ലാ അഭിപ്രായങ്ങളും എനിക്ക് വളരെ വിലയെരിയതാണ്.
  . ഇനിയും നന്നായി എഴുതാന്‍ ഒരു പ്രചോധനമാണ്. അക്ഷര തെറ്റുകള്‍ ഞാന്‍ തീര്‍ച്ചയായും തിരുത്തി അടുത്ത പോസ്റ്റ്‌ നല്ല രീതിയില്‍ തന്നെ എഴുതി പോസ്റ്റും :)
  ഒരിക്കല്‍ കൂടി എല്ലാവര്ക്കും നന്ദി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വീണ്ടുമീ വഴി വന്നൊന്നെത്തി നോക്കി
   പുത്യത് ഒന്നും ഇല്ലേ..?

   ഇല്ലാതാക്കൂ
 24. ഒമ്പത് മാസം ചുമന്നു നടക്കാന്‍, ഈറ്റ് നോവറിഞ്ഞു പ്രസവിക്കാന്‍, ഒരാഴ്ചയെങ്ങിലും പാലൂട്ടന്‍ ഒക്കെ പണം നല്‍കിയാല്‍ മതി, ആളെ കിട്ടും , പക്ഷെ ഒരമ്മയുടെ വാത്സല്യം അത് നല്‍കാന്‍ എത്ര പണം നല്കിയാലാണ് ആളെ കിട്ടുക ?

  മേല്‍ പറഞ്ഞതൊരു പരമാര്‍ത്ഥം .. അതിനുത്തരമില്ല
  കഥ നന്നായി. ആശംസകള്‍

  ഇവിടെ ആദ്യമാണ് .. ഇനിയും വരാം

  മറുപടിഇല്ലാതാക്കൂ
 25. കുഞ്ഞേ...ആദ്യം ഇതിലെ അക്ഷരത്തെറ്റുകൾ തിരുത്തുക...കുറേ ഞാൻ തന്നെ മുൻപുള്ള കമന്റിൽ തിരുത്തിയിരുന്നൂ...അടുത്തതിലേക്കായി നീക്കി വക്കാതെ ഇതിൽ തന്നെ തുടങ്ങുക....

  മറുപടിഇല്ലാതാക്കൂ