ശനിയാഴ്‌ച, ജനുവരി 30, 2010

ഒരു മോഷണം.

ഉച്ച ഊണ് കഴിഞ്ഞു ഒരു മയക്കം പതിവാണ് രാജമ്മക്കും, കേശവന്‍ ചേട്ടനും. അന്ന് പക്ഷെ അവര്‍ക്ക് ഉറക്കം വന്നില്ല. കാരണം വീട്ടില്‍ വന്നിരിക്കുന്ന മകള്‍ ലീലയുടെ ബന്ധുക്കള്‍ക്ക് വേണ്ടി അവള്‍ പ്രത്യേകിച്ചു പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ട് ലക്ഷ്മിയമ്മ അടുക്കളയില്‍ ഇപ്പൊ ഭയങ്കര തിരക്കിലാണ്. അതിന്റെ മണവും, ശബ്ദവും ഒക്കെ അവരുടെ ഉറക്കം കെടുത്തി.
ഉച്ചക്ക് ഊണ് മേശയില്‍ വിവിധ നാമകരണത്തില്‍ , തിളങ്ങുന്ന കണ്ണാടി പാത്രങ്ങളില്‍ അലങ്കരിച്ചു വെച്ച കോഴി കറികള്‍ താങ്കളെ മാടി മാടി വിളിച്ചിട്ടും , മകള്‍ ലീലാമ്മയുടെ വക പ്രശ്ശരിനും ശുഗരിനും ഉള്ള പ്രത്യേക പഥ്യ ആഹാരം തന്നെ കഴിച്ചു അതൃപ്തി ഒന്നും ഇല്ല എന്ന് അഭിനയിച്ചു തളര്ന്നിരിക്കുകയാണ് അവര്‍.

ഇപ്പൊ
ഉണ്ടാക്കുന്ന പലഹാരങ്ങള്‍ എങ്കിലും തരാന്‍ ലീലയ്ക്കു തോന്നിക്കണേ എന്ന് അവര്‍ ഭഗവാനോട് അപേക്ഷിച്ചുകൊണ്ട്‌ അടുക്കള ഭാഗത്തേക്ക് എത്തിനോക്കാന്‍ പോയി.

ലക്ഷ്മിയമ്മ ഉണ്ണിയപ്പം ചുടുന്നതിന്റെ തിരക്കിലാണ്.
" ലക്ഷ്മി, ഇന്ന് ഉച്ചക്ക് തല ഒന്ന് ചായ്ക്കാനും കൂടി നേരം കിട്ടിയില്ല അല്ലെ ". സ്വരത്തില്‍ വളരെ അധികം ശുഷ്കാന്തി കലര്‍ത്തി ഈ ചോദ്യം എടുത്തു വിട്ടത് രാജമ്മ തന്നെ. ലക്ഷ്മി എന്ന ലക്ഷ്മി കുട്ടിക്ക് രാജമ്മയോടും കേശവന്‍ ചേട്ടനോടും ഒരിത്തിരി സ്നേഹവും കൂറും ഒക്കെ ഉണ്ട്. ലീലാമ്മ കൊടുക്കുന്ന ശമ്പളത്തിന് പുറമേ ഇടയ്ക്കു ഒരു നൂറും അമ്പതും ഒക്കെ ഇവരുടെ കയ്യില്‍ നിന്നും കിട്ടാറുണ്ട് അവര്‍ക്ക്. " രാജി ചേച്ചിയെ , എങ്ങനെ കിടക്കാനാ, കണ്ടില്ലേ ചായക്ക്‌ ഉണ്ണിയപ്പം തന്നെ വേണം എന്ന് വാശി പിടിച്ചിരിക്കുകയ ലീലാമ്മ കൊച്ചിന്റെ നാത്തൂന്‍ ".
പിന്നെ എന്തോ വലിയ രഹസ്യം പറയുന്ന പോലെ സ്വരം താഴ്ത്തി അവര്‍ പറഞ്ഞ് " ലീലാമ്മ കൊച്ചു പ്രത്യേകം പറഞ്ഞിട്ടുണ്ട് നിങ്ങള്ക്ക് രണ്ടു പേര്‍ക്കും ഉണ്ണിയപ്പം തരാനേ പാടില്ല എന്ന്. കേശവന്‍ ചേട്ടന്‍ ശുഗരില്ലെങ്ങിലും പ്രഷര്‍ ഉണ്ടല്ലോ, നിങ്ങള്‍ക്കാണേല്‍ രണ്ടും ഉണ്ട്. പക്ഷെ എന്റെ മനസ്സ് കേള്‍ക്കുന്നില്ല, ഞാന്‍ നിങ്ങള്ക്ക് ഒരു അഞ്ചു ഉണ്ണിയപ്പം മാറ്റി വെച്ചിടുണ്ട്. നിങ്ങള്‍ അത് ആരും കാണാതെ കഴിച്ചെക്കണം . ഞാന്‍ കുറച്ചു കഴിഞ്ഞു അങ്ങോട്ട്‌ കൊണ്ട് തരാം ".

റൂമിലേക്ക്‌ തിരിച്ചു നടക്കുമ്പോ രാജമ്മ ഓര്‍ക്കുകയായിരുന്നു , എന്നും രാവിലെ ലീലാമ്മ, ഒട്ട്സില്‍ നിറയെ പാലും പഞ്ചസാര തീരെ കുറച്ചും ചേര്‍ത്ത് അച്ഛനും അമ്മയ്ക്കും കൊടുക്കണം എന്ന് ലക്ഷ്മിയോട് പറയുമ്പോ ലക്ഷ്മി തീരെ കുറച്ചു പാലും ഒരിത്തിരി കൂടുതല്‍ പഞ്ചസാരയും ഇട്ടിട്ടു കൊണ്ട് തരും. ബാക്കിയുള്ള പാലില്‍ ബൂസ്റ്റ്‌ കലക്കി ആര്‍ത്തിയോടെ കുടിക്കുന്ന അവളെ എത്രയെ തവണ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതിന്റെ പെരില്ലുള്ള നന്ദിയാണ് അവള്‍ ഇപ്പൊ കാണിച്ചത്.


റൂമില്‍ ചെന്ന് കേറിയതും കേശവന്‍ ചേട്ടന്‍ തര്‍ക്കം തുടങ്ങി.
" രാജി അഞ്ചു ഉണ്ണിയപ്പം, അപ്പൊ അതില്‍ മൂന്നു എനിക്ക് രണ്ടു നിനക്ക് ".
" അമ്പട കേമ, എന്തിനു, എനിക്ക് മൂന്നും നിങ്ങള്ക്ക് രണ്ടും ആയികൂടെ".
" നിനക്ക് ഷുഗര്‍ ഉണ്ടല്ലോ, അത് മറന്നുവോ ?"
" ഓ പിന്നെ ഒരു ഉണ്ണിയപ്പം കൂടിയത് കൊണ്ട് എന്റെ ഷുഗര്‍ കൂടി ഞാന്‍ ചത്തൊന്നും പോവില്ല. എനിക്ക് മൂന്നെണ്ണം വേണം ".
അവര്‍ രണ്ടു പേരുടെയും തര്‍ക്കം കുറച്ചു നേരം നീണ്ടു നിന്ന്. പിന്നെ എപ്പോഴോ കേശവന്‍ ചേട്ടന്‍ ഒന്ന് മയങ്ങി.

ആ തക്കം നോക്കി നിന്ന രാജമ്മ അവരുടെ പദ്ധതി ** കൃത്യമായി തന്നെ നിറവേറ്റി.

അന്ന് വൈകുന്നേരം ആരും കാണാതെ അഞ്ചു ഉണ്ണിയപ്പവും രാജമ്മ ഒറ്റയ്ക്ക് തന്നെ കഴിച്ചു തീര്‍ത്തു.

അകത്തെ
മുറിയില്‍ അപ്പൊ ലീലാമ്മ " പല്ല് സെറ്റ് " കാണാതെ തപ്പി നടക്കുന്ന കേശവന്‍ ചേട്ടനെ ചോദ്യം ചെയ്യുകയായിരുന്നു. " അച്ചാ , ഇതെത്രാമത്തെ തവണയാ , പല്ല് വായില്‍ ഇരിക്കണം, ഇനി ഈ സെറ്റ് കിട്ടുന്നവരെ കഞ്ഞി കുടിച്ചാ മതി. ലക്ഷ്മി നീയും കൂടെ ഒന്ന് സഹായിക്കു , അതൊന്നു കണ്ടു പിടിക്കാന്‍ ".
അപ്പൊ കേശവന്‍ ചേട്ടന്റെ " പല്ല് സെറ്റ് " രാജമ്മയുടെ കിടക്കക്ക് താഴെ പ്ലാസ്റ്റിക്‌ പെട്ടിയില്‍ ഇരുന്നു ഉണ്ണിയപ്പം ആര്‍ത്തിയോടെ കഴിക്കുന്ന രാജമ്മയെ നോക്കി കരയുന്നുണ്ടായിരുന്നു.

(** കഴിക്കുന്നത് മോഷ്ടിക്കാന്‍ പറ്റിയില്ലെങ്ങില്‍ , കഴിക്കാന്‍ ഉപയോഗിക്കുന്ന സാധനം മോഷ്ടിക്കുക :) . അത്ര മാത്രമേ രാജമ്മ ചെയ്തുള്ളൂ. )

11 അഭിപ്രായങ്ങൾ:

  1. ഞാന്‍ ഇപ്പൊ "വാക്ക്" എന്ന മലയാളം നെറ്റ്‌വര്‍ക്ക്'ല മെമ്പര്‍ ആയി.
    അവിടെ "ആസക്തി" പ്രമേയമാക്കി കഥ എഴുതാന്‍ ഒരു അവസരം തന്നപോള്‍ ഞാന്‍ എഴുതി പോസ്റ്റ്‌ ചെയ്ത കഥയാണിത്.
    ആസക്തി വളരെ ശക്തിയേറിയ ഒരു വികാരമാണ് . ഈ ലോകത്ത് ചിലത് ഇല്ലാതാവുന്നതും , മറ്റു ചിലതൊക്കെ ഉണ്ടാവുന്നതും ആസക്തി കാരണം തന്നെയാണ്. അല്ലെ കൂട്ടുക്കാരെ.

    മറുപടിഇല്ലാതാക്കൂ
  2. ശരിയാ.. ആസക്തിയില്ലെങ്കിൽ നാം ഇന്നു കാണുന്ന് ലോകം തന്നെ ഇതു പോലെ ഉണ്ടാകുമായിരുന്നോ..?
    പക്ഷേ എന്തിനോടും ഏതിനോടുമുള്ള അമിതമായ ആസക്തിമൂലമാണു ഇന്നു ലോകത്ത്‌ നടക്കുന്ന സകല കുഴപ്പങ്ങളും നടമാടുന്നത്‌..എന്നതും വിസ്മരിക്കാൻ വയ്യ..
    ഈ "ആസക്തി" എന്ന ആൾ ഒരേ സമയം നായകനും വില്ലനും ആകുന്നു..അല്ലേ ടീച്ചറേ......

    മറുപടിഇല്ലാതാക്കൂ
  3. ഹ ഹ. കൊള്ളാം ചേച്ചീ.

    വ്യത്യസ്തമായ പ്രമേയം.

    മറുപടിഇല്ലാതാക്കൂ
  4. അമ്മെ..!! ഇത് ഒന്നൊന്നര മോഷണമായിപ്പോയി കേട്ടോ..സംഭവം കിടിലന്‍..!

    മറുപടിഇല്ലാതാക്കൂ
  5. ഇങ്ങിനെയും മോഷണങ്ങൾ നടക്കുന്നുണ്ടല്ലേ. ഇതൊക്കെ സ്വന്തം ഐഡിയകൾ തന്നെയല്ലേ..അപ്പോ സൂക്ഷിക്കണം :)

    നന്നായി എഴുതിയിരിക്കുന്നു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  6. കൊച്ചു കൊച്ചു മോഷണങ്ങൾ രസകരമാണ്. നന്നായി.

    മറുപടിഇല്ലാതാക്കൂ
  7. എറക്കാടൻ / Erakkadan : ആദ്യ കമന്റിനു വളരെ നന്ദി.

    ഗിരിഷ് : :) :) :)

    കബര്‍ : അതെ നായകനും വില്ലനും അവന്‍ തന്നെ. വളരെ നന്ദി വായിച്ചതിനും അഭിപ്രായത്തിനും.

    ശ്രീ : നന്ദി ശ്രീ.

    അച്ചൂസ് : വളരെ നന്ദി വായിച്ചതിനും അഭിപ്രായത്തിനും.

    smitha aadharsh: :) വളരെ നന്ദി വായിച്ചതിനും അഭിപ്രായത്തിനും.

    ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : അയ്യോ , സ്വന്തം ഐഡിയ ഒക്കെ തന്നെയാ. പക്ഷെ ഞാന്‍ വെറും പാവമാ. :) വളരെ നന്ദി ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും.

    mini//മിനി : ശരിയാണ്. ഇതൊക്കെ ഒരു രസമല്ലേ. വളരെ നന്ദി ചേച്ചി.

    മറുപടിഇല്ലാതാക്കൂ