ബുധനാഴ്‌ച, ജനുവരി 13, 2010

സുപ്രഭാതം

പകലിന്റെ നീല മേഘങ്ങളേ തള്ളി നീക്കി കൊണ്ട് സന്ധ്യയുടെ കറുത്ത മേഘങ്ങള്‍ ആകാശത്തിനെ കീഴടക്കുന്നത് നോക്കി കൊണ്ടിരിക്കുകയായിരുന്നു ലക്ഷ്മിയമ്മാ.
സുര്യ അസ്തമയം - പുതിയൊരു ഉദയത്തിന്റെ വാഗ്ദാനം അല്ലെ അത് ...........
അവരുടെ ഉള്ളിലെ കവിയത്രി പതുക്കെ മനസ്സില്‍ വരികള്‍ എഴുതി തുടങ്ങി. പക്ഷെ ഇത് വരെ കടലാസില്‍ പകര്‍ത്താന്‍ കഴിയാതെ പോയ മറ്റു ആയിരം ആയിരം വരികളെ പോലെ അതും മനസ്സില്‍ ഇട്ടു മൂടി അവര്‍.
മനസ്സില്‍ വേദന ഉണ്ടെങ്കില്‍ അന്തരീക്ഷത്തിന്‍ തണുപ്പ് തോന്നാറുണ്ട് ലക്ഷിയമ്മക്ക്. അന്നത്തെ സന്ധ്യക്ക്‌ നല്ല തണുപ്പായിരുന്നു. അടുത്തിരിക്കുന്ന വിശ്വേട്ടന്‍ എന്താ ഒന്നും മിണ്ടാത്തത്. എത്ര വിഷമം ഉണ്ടാവും ആ മനസ്സില്‍. ഈ സമയത്ത് ഞാന്‍ ധൈര്യം കൊടുക്കണം. പ്രിയതമന്റെ കയ്യില്‍ പതുക്കെ തൊട്ടു കൊണ്ട് അവര്‍ ചോദിച്ചു. " വിശ്വേട്ടാ, ഇങ്ങനെ ഇരിക്കാന്‍ മാത്രം ഒന്നുമുണ്ടായില്ലല്ലോ. ഞാന്‍ ഇല്ലേ കൂടെ........." പറഞ്ഞ് തീരും മുമ്പേ വാക്കുകള്‍ മുറിഞ്ഞു. ഉദ്ദേശിച്ച ധൈര്യം കാണിക്കാന്‍ അവര്‍ക്കായില്ല.
തെല്ലൊന്നു ഇടറിയ ശബ്ദത്തില്‍ വിശ്വേട്ടന്‍ എന്ന വിശ്വനാഥന്‍ പറഞ്ഞ് തുടങ്ങി.
" ലക്ഷ്മി, നീ ഉണ്ട് കൂടെ, നീ മാത്രമേ ഉണ്ടായിരിന്നുള്ളൂ , അതറിയാന്‍ വൈകി, ആ വിഷമം മാത്രമാണ് ഇപ്പൊ മനസ്സില്‍.
നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ കൊല്ലം നാല്പത്തി ഒന്ന് കഴിഞ്ഞിരിക്കുന്നു. അമ്മ മരിച്ചപ്പോ അനിയനും, അനിയത്തിമാര്‍ക്കും ആ കുറവ് നികത്താന്‍ വന്ന ഏടത്തിയമ്മ . അത് മാത്രമായിരുന്നു നീ അന്നെനിക്ക്. ഒരു നല്ല ഏട്ടനായി ഞാന്‍ അവരെയെല്ലാം കര കേറ്റി. അത് കഴിഞ്ഞു വരുമ്പോഴേക്കും നമ്മള്‍ അച്ഛനും അമ്മയും ആയി. ഒരു നല്ല അച്ചന്‍ ആവാന്‍ ഞാന്‍ കുറെ പാട് പെട്ടു. എന്റെ ആ കര്‍ത്തവ്യവും ഞാന്‍ നന്നായി തന്നെ നിര്‍വഹിച്ചു. എല്ലാറ്റിനും പിന്നില്‍ നീ ഉണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഞാന്‍ നിന്നെ കണ്ടില്ല, കാണാന്‍ ശ്രമിച്ചില്ല. ഇന്ന് നമ്മളെ ഒറ്റയ്ക്ക് ഈ വൃദ്ധ സദനത്തില്‍ വിട്ടിട്ടു പോയ മക്കളാണ് എനിക്കെന്റെ ഭാര്യയെ കാണിച്ചു തന്നത്.
സത്യത്തില്‍r എനിക്കവരോട് കൂടുതല്‍ സ്നേഹവും അതിലേറെ നന്ദിയുമാണ് ഇപ്പൊഴ്. ജീവിത നദിയില്‍a ഒരു കരയില്‍ നിന്ന് അക്കരയെത്താന്‍ നിന്നെ വെറും ഒരു തോണിയാക്കിv അല്ലെ ഞാന്‍ . നിന്നോട് ഞാനെങ്ങനെയാ ഇതിനു മാപ്പ് പറയേണ്ടത്. "
അധികം മിണ്ടാത്ത വിശ്വേട്ടന്‍ അന്നും വാക്കുകള്‍ക്കായി പാടുപെടുന്നത് ലക്ഷിയമ്മ അറിഞ്ഞു.
അവരുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. " വിശ്വേട്ടാ, ഒരിക്കലും എന്നിക്ക് പരാതിയുണ്ടായിട്ടില്ല. ഞാന്‍ നിങ്ങളുടെ ഭാര്യയായി , ഏടത്തിയമ്മ ആയി, മക്കളുടെ അമ്മയായി
വളരെ സന്തോഷവതി തന്നെ ആയിരുന്നു. നിങ്ങള്‍ പറഞ്ഞില്ലേ തോണി , ആ തോണി ആവാന്‍ ഈ ജന്മം മുഴുവന്‍ ഞാന്‍ തയ്യാറാണ്. തന്നില്‍ വിശ്വസിച്ച യാത്രക്കാരെ മറുകര എത്തിക്കുന്ന തോണി എത്ര മഹത്വം ഉള്ളതാണ്. അല്ലെ എന്റെ തോണിക്കാര ? "
" എന്താ വിളിച്ചെ തോണിക്കാര എന്നോ ?"
" അതെ അല്ലോ, ഞാന്‍ തോണി എങ്കില്‍ വിശ്വേട്ടന്‍ തോണിക്കാരന്‍"............

പിറ്റേ ദിവസം പുതിയ ഒരു വര്‍ഷത്തിന്റെ ആരംഭം. അവര്‍ക്ക് പുതിയ ഒരു ജീവിതത്തിന്റെയും . ഇനിയുള്ള കാലം വൃദ്ധ സദനത്തില്‍ സന്തോഷത്തോടെ കഴിയാനുള്ള ദൃഡ നിശ്ചയവുമായി അവര്‍ കൈകോര്‍ത്തു കൊണ്ട് നടന്നു നീങ്ങി.

ലക്ഷിയമ്മയുടെ മനസ്സില്‍ പുതിയ ഒരു കവിത മൊട്ടിട്ടു. അവര്‍ തീരുമാനിച്ചു, ഇത് കടലാസില്‍ പകര്‍ത്തണം.
...........................

13 അഭിപ്രായങ്ങൾ:

 1. പ്രിയ കൂട്ടുക്കാരെ പുതിയ വര്‍ഷ ആശംസകള്‍. ഇത്തിരി വൈകി ക്ഷമിക്കുക.

  പുതിയ വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റില്‍ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് പുതിയതെന്തും ഇഷ്ടപെടുന്ന നമ്മള്‍ , പഴയിതിനെ മറക്കരുത് എന്നാണു . എന്റെ കഥയിലെ നായകനും നായികയും വൃദ്ധ സദനത്തില്‍ ഇപ്പൊ സന്തോഷത്തില്‍ തന്നെയാണ്. പക്ഷെ യാഥാര്‍ത്ഥ്യം അതാണോ . സ്വന്തം മക്കളാല്‍ ഉപേക്ഷിക്ക പെട്ട ഏത് അച്ഛനും അമ്മയുമാണ് സന്തോഷത്തോടെ ജീവിക്കുക ?
  വൃദ്ധ സദനങ്ങള്‍ ഇല്ലാതാവട്ടെ നമ്മുടെ നാട്ടില്‍. അച്ഛനും അമ്മയും, മുത്തശനും മുത്തശിയും ഒക്കെ സന്തോഷിക്കുന്ന നവ വത്സരം , വത്സരങ്ങള്‍ ഉണ്ടാവട്ടെ.

  പിന്നെ എന്റെ ലക്ഷിയമ്മ എന്ന കവിയത്രി, അവര്‍ ത്യാഗി ഒന്നും അല്ല കേട്ടോ. അവരുടെ എല്ലാ കവിതകളും ഒരു ദിവസം പ്രസിദ്ധീകരിക്കുക എന്നുള്ളത് അവരുടെ ഒരു വലിയ മോഹമാണ്. അതുണ്ടാവും ഉടനെ. :)

  ഈ പോസ്റ്റ്‌ എഴുതി കഴിഞ്ഞപ്പോ ഞാന്‍ ഒരു മഹാ സത്യം മനസിലാക്കി. എനിക്ക് ഈ ഹാപ്പി ending കഥകള്‍ എഴുതാനുള്ള കഴിവ് തീരെ ഇല്ല. പുതിയ വര്‍ഷമായത് കൊണ്ട് ഞാനെന്നെ ഒരു പാട് ദ്രോഹിച്ചു കൊണ്ട് എങ്ങനെയോ ഒപ്പിച്ചതാണ് ഇത്.

  മറുപടിഇല്ലാതാക്കൂ
 2. "തന്നില്‍ വിശ്വസിച്ച യാത്രക്കാരെ മറുകര എത്തിക്കുന്ന തോണി എത്ര മഹത്വം ഉള്ളതാണ്"

  വളരെ ശരിയാണ് ചേച്ചീ... സ്വന്തം കുടുംബത്തിനു വേണ്ടി ജീവിതം ഹോമിച്ച എല്ലാവരും ഇങ്ങനെ തന്നെയായിരിയ്ക്കും ആശ്വാസം കണ്ടെത്തുക എന്ന് തോന്നുന്നു. (എന്റെ അച്ഛനും പലപ്പോഴും ഈ രീതിയില്‍ ആശ്വസിയ്ക്കുന്നത് കാണാറുണ്ട്. അച്ഛന്റെ അച്ഛന്‍ മരിയ്ക്കുമ്പോള്‍ എന്റെ അച്ഛന്റെ പ്രായം കഷ്ടിച്ച് പത്ത് വയസ്സ് ആയിരുന്നു.)

  പിന്നെ പുതുവര്‍ഷത്തില്‍ ശുഭപര്യവസായിയായ കഥയോടെയുള്ള തുടക്കവും നന്നായി. പ്രതീക്ഷകളാണല്ലോ വേണ്ടത്. :)

  മറുപടിഇല്ലാതാക്കൂ
 3. വ്ര്‍ദ്ധസദനങ്ങളില്‍ പലകാരണങ്ങളാല്‍ എത്തിപ്പെടുന്നവരൂടെ എണ്ണം പെരുകിവരികയാണ്. അതില്‍ ഒന്ന് കഥകാരി ഭംഗിയായി അവതരിപ്പിച്ചത് തന്നെ. നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. nalla post.. atuthite radioyil ketta oru katha orma vannu.. kuttiye nokkan time illathe avane kindergardenil elpichu pokunna ammayotu kutti parayuka.. "saramilla, valuthakumbol njan ammaye ammomaye akkiya pole matte viitil akkatto ennu.. nagnamaya sathyangal..

  മറുപടിഇല്ലാതാക്കൂ
 5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 6. ഉപേക്ഷിക്കപെടലിനിടയിലെ സ്നേഹത്തന്റെ ഈ കൈത്തിരി വെട്ടം അത് ഒരു പുതിയ തിരിച്ചറിവ് കൂടിയാകുമ്പോള്‍ ഈ വ്യദ്ധദമ്പതികളുടെ കഥ ഹ്യദ്യമാകുന്നു....

  മറുപടിഇല്ലാതാക്കൂ
 7. ഒരു പാട് പറയപ്പെട്ട കഥകള്‍ ആണെങ്കിലും,എത്ര പറഞ്ഞാലും തീരാത്തതാണ് വൃദ്ധസദനത്തിന്റെ കഥകള്‍.,കാരണം ആ കഥ നാളെ നമ്മളുടെത് കൂടി ആകാന്‍ പോകുന്നവയാണ്.
  ബ്ലോഗ്‌ വായിച്ചു.ഇനിയും വരാം.

  മറുപടിഇല്ലാതാക്കൂ
 8. ശ്രീ :
  ആദ്യത്തെ കമന്റിനു വളരെ നന്ദി. ശരിയാന്‍ ശ്രീ പറഞ്ഞത്, എല്ലാ ആഗ്രഹങ്ങളും മനസ്സിലൊതുക്കി തങ്ങളെ ആശ്രയിചിരിക്കുന്നവര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ചു അവസാനം സ്വയം ആശ്വസിക്കാന്‍ വാക്കുകള്‍ തേടി പോവുന്നവര്‍ ഒരു പാടുണ്ട് നമ്മുടെ ഇടയില്‍.

  pattepaadam ramji :

  ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ നന്ദിയുണ്ട്.

  hAnLLaLaTh :

  വളരെ നന്ദിയുണ്ട്. ഇനിയും വരണം .

  Manoraj :

  എത്ര ശരിയാണ് മനോരാജ് പറഞ്ഞത്. നമ്മള്‍ നമ്മുടെ അച്ഛനും അമ്മയ്ക്കും ചെയ്യുനത് തന്നെയാലെ നാളെ നമ്മുടെ മക്കള്‍ നമുക്ക് വേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുക.
  വളരെ നന്ദി വന്നതിലും അഭിപ്രായം പറഞ്ഞതിലും.

  മഷിത്തണ്ട് ( രാജേഷ്‌ ചിത്തിര ) :

  വളരെ നന്ദി :)

  Renjish CS :

  വളരെ നന്ദി. വന്നതിനും അഭിപ്രായം പറഞ്ഞതിനും.

  Girish :

  thanku thanku thanku.

  Murali Nair :

  വളരെ നന്ദി. വരണം വന്നു കൊണ്ടേ ഇരിക്കണം.

  Latha :

  thanks a lot lathu.

  മറുപടിഇല്ലാതാക്കൂ