ചൊവ്വാഴ്ച, നവംബർ 03, 2009

ചുവന്ന മയില്‍ പീലികള്‍

എല്ലാ ശനിയാഴ്ചയും ഇതു പതിവാണ്. ആതിര തന്നെയാണ് ഏട്ടനെ വിളിച്ചു ഉണര്‍ത്തുക . അവള്ക്ക് അന്ന് വയലിന്‍ ക്ലാസ്സ് ഉണ്ട്. കൃത്യം ഏഴ് മണിക്ക് ഏട്ടനെ വിളിച്ചു എഴുനെല്പിക്കും . എന്നും നേരത്തെ എഴുനെല്‍ക്കുന്ന അനൂപിന് അവധി ദിവസങ്ങളില്‍ നേരത്തെ എഴുനെല്കുക എന്ന് പറഞ്ഞാല്‍ വലിയ സങ്കടം തന്നെ . പക്ഷെ അനിയത്തിടെ കാര്യം ആയതു കൊണ്ടു അവന് വേഗം തന്നെ എഴുനേറ്റു റെഡി ആയി.
അവളുടെ റൂം തുറന്നു കിടക്കുന്നുണ്ടായിരുന്നു. പുറത്തു നിന്നു കൊണ്ടു തന്നെ വിളിച്ചു പറഞ്ഞു " ആതിരേ ഞാന്‍ റെഡി. നീ ഇന്നും ലേറ്റ് ആണ് കേട്ടോ". " കഴിഞ്ഞു ഏട്ടാ, ഞാന്‍ ബുക്ക്‌ എടുക്കട്ടെ. ". റൂമിന് അകത്ത് പോയി നിന്നു കൊണ്ടു അവളുടെ വയലിന്‍ എടുകുംബോഴാന്‍ അവന്‍ കണ്ടത്‌, അവളുടെ ബുക്കില്‍ അവള്‍ കുറെ മയില്‍ പീലികള്‍ വെക്കുകയായിരുന്നു.
" അയ്യട കെട്ടിച്ചു വിടാരായി, എന്നിട്ടും കൊച്ചു കുട്ടികളെ പോലെ മയില്‍ പീലിയും എടുത്ത്‌ ചുറ്റുന്നു. എന്തിനാ ആതി മോളെ ഇതു ".
" ഏട്ടാ, കളിയാക്കണ്ട, ഞാന്‍ മയില്‍പ്പീലികള്‍ പെരുകിയോ എന്ന് നോക്കുകയായിരുന്നു. നിമിഷ പറഞ്ഞു, വെയില്‍ തട്ടാതെ എടുത്ത്‌ വെച്ചാല്‍ മയില്‍ പീലികള്‍ പെരുകും എന്ന്."
" ഓ ഒരു നിമിഷ, പൊടി അവിടുന്ന്, നീ വേഗം വാ, സമയം ആയി ".
ആതിര ഏഴാം ക്ലാസ്സിലാണ്. അനൂപ്‌ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. അവര്‍ തമ്മില്‍ വലിയ പ്രായ വിത്യാസം ഉണ്ടെങ്കിലും ഏട്ടന്‍ അവളുടെ ഏറ്റവും നല്ല കൂട്ടുകാരന്‍ തന്നെ ആണ്.
അവരുടെ അച്ചന്‍ ഒരു സ്വകാര്യ ബാങ്കിലെ മാനേജര്‍ , അമ്മ വീട്ടില്‍ തന്നെ കുട്ടികള്ക്ക് നൃത്തം അഭ്യസിപിക്കുന്നു. ഒരു ചെറിയ സന്തുഷ്ട കുടുംബം.
ഏട്ടനെ പോലെ പഠിക്കാന്‍ മിടുക്കിയല്ലെങ്ങിലും ആതിര ഒരു വലിയ കലാകാരിയാവും എന്നാണു എല്ലാവരും പറയുന്നത്. പാട്ടു, നൃത്തം, കഥാപ്രസംഗം, എന്ന് വേണ്ട എല്ലാ മേലകളിലും അവള്‍ സ്കൂളിന്റെ അഭിമാനമാണ്.

മക്കള്‍ക്ക്‌ ആവശ്യത്തില്‍ കൂടുതല്‍ സ്വാന്തന്ത്ര്യം കൊടുത്താണ് ആതിരയുടെയും അനൂപിന്ടെയും അച്ഛനും അമ്മയും അവരെ വളര്‍ത്തുന്നത്. അവര്‍ അവര്ക്കു ഒരുപാടു സ്വകാര്യതയും അനുവദിച്ചു കൊടുത്തിട്ടുണ്ട്. ആതിര റൂം അടച്ചു കമ്പ്യൂട്ടറിന്റെ മുമ്പില്‍ എപ്പോഴും ഇരിക്കുനത്ത് അവര്ക്കു അറിയാം, പക്ഷെ അവര്‍ അവളെ അതില്‍ നിന്നു പിന്തിരിപ്പിക്കാറില്ല. അമിത നിയന്ത്രണം കുട്ടികളെ വഴി തെറ്റിക്കും എന്നാണു ആ മാതാ പിതാക്കളുടെ ധാരണ.

എന്തായാലും ആ കുടുംബത്തില്‍ സന്തോഷത്തിന്‍ ഒട്ടും കുറവില്ലായിരുന്നു.

ഇപ്പൊ കുറച്ചു ദിവസങ്ങലായിട്ടു ആതിരയില്‍ ഒരു മാറ്റം . അനൂപ്‌ അത് ശ്രദ്ധിച്ചു. പക്ഷെ അനിയത്തിയോട് ഒന്നും ചോദിച്ചില്ല. എപ്പോഴും കലപില സംസാരിക്കാറുള്ള അവള്‍ പെട്ടെന്ന് സൈലന്റ് മോഡില്‍ ആയതു പോലെ , ഒരു മിണ്ടാട്ടം ഇല്ലാതെ..... ഇവള്‍ എന്താ ഇങ്ങനെ, അവന്‍ അമ്മയോട് ചോദിച്ചു. അമ്മയും അത് ശ്രദ്ധിച്ചിരുന്നു.
അമ്മ പക്ഷെ അതിനെ വലിയ കാര്യമാക്കിയില്ല. പഠിത്തം കൂടുല്‍ ഉള്ളത് കൊണ്ടായിരിക്കാം എന്ന പറഞ്ഞു സമാധാനിച്ചു.
ഒരു ദിവസം അവള്‍ മുറ്റത്തെ ചാരൂ കസേരയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു പുസ്തകം. പഠിക്കുകയാണെന്നു കരുതി അനൂപ്‌ ആദ്യം. പിന്നെയും സൂക്ഷിച്ചു നോക്കിയപ്പോഴാന്‍ അറിഞ്ഞത് അവള്‍ മയില്‍ പീലികളെ തലോടി കൊണ്ടിരിക്കുകയാണെന്ന്. അവന്‍ അവളുടെ അരികില്‍ ചെന്നു നിന്നു. " ആതി , പരീക്ഷ അടുത്തില്ലേ മോളെ, പഠിക്കാന്‍ ഒന്നും ഇല്ലേ ?"
അതിന് മറുപടി അവള്‍ പറഞ്ഞില്ല, അതിന് പകരം ഒരു ചോദ്യം " ഏട്ടാ, ചുവന്ന മയില്‍ പീലികള്‍ ഉണ്ടാവുമോ ?"
അവന്‍ അവളെ തുറിച്ചു നോക്കി പറഞ്ഞു, ' നിനക്കു ശെരിക്കും എന്താ ? വട്ടായോ ? ചുവന്ന മയില്‍ പീലി, അങ്ങനെ ഒന്നു ഈ ഭൂലോകത്ത് ഉണ്ടാവില്ല . "
" ഏട്ടന്‍ എന്തിനാ ചൂടാവുന്നെ, ഞാനൊരു സംശയം ചോദിച്ചതല്ലേ ? "
ഒന്നു അമര്‍ത്തി മൂളിയിട്ട് അവന്‍ അവിടെ നിന്നു പോയി.

അന്നൊരു ശനിയാഴ്ച , അനൂപ്‌ തന്നെയാണ് അവളെ വയലിന്‍ ക്ലാസ്സില്‍ കൊണ്ടാക്കിയത്‌. അവളുടെ കയ്യില്‍ പതിവായി എടുക്കാറുള്ള ബുക്കും ഉണ്ടായിരുന്നു. അവള്‍ അന്ന് പതിവില്‍ കൂടുതല്‍ സന്തോഷവതിയായിരുന്നു എന്ന് തോന്നി അനൂപിന് .

അന്ന് നേരം കുറെ വൈകിയിട്ടും ആതിര വീട്ടില്‍ വന്നില്ല. സാധാരണ നിമിഷടെ കൂടെ അവള്‍ ഒരു മണിക്ക് വീടെത്തും. ഇന്നു രണ്ടു മണിയായിട്ടും അവളെ കണ്ടില്ല. നിമിഷയെ വിളിച്ചു അനൂപ്‌, അവള്‍ വീട്ടില്‍ എത്തിയിരിക്കുന്നു.
" നിമിഷ എത്ര മണിക്ക് വീടെത്തി "
" ഒരു മണിക്ക് ഏട്ടാ ."
" ആതിര എവിടെ നിമിഷേ ? "
" ഏട്ടാ, ............."
" പറയു നിമിഷ, എന്താ, അവള്‍ എവിടെ ". അനൂപിന്‍ വല്ലാത്ത പിരിമുറുക്കം.

" ഏട്ടാ, അത്, ................അവള്‍ ഇന്നു ആ ഫ്രെണ്ടിനെ കാണാന്‍ പോയി ".

" ഏത് ഫ്രെണ്ടിനെ ?"

" ഓണ്‍ലൈനില്‍ അവള്‍ പരിചയപെട്ട " ചുവന്ന മയില്‍പ്പീലികള്‍ " എന്ന് പേരുള്ള ഒരു ഫ്രെണ്ടിനെ "

" "ചുവന്ന മയില്‍പ്പീലികള്‍" , ഒരു ഓണ്‍ലൈന്‍ പേരു, ഇതു ഒരു ആണോ പെണ്ണോ, അതെങ്കിലും അറിയുമോ നിങ്ങള്ക്ക് "


" എനിക്കറിയില്ല, അവള്‍ക്കും അറിയില്ല എന്ന് തോന്നുന്നു . ഇന്നു നേരില്‍ കാണാം എന്ന് പറഞ്ഞിട്ട് അവള്‍ പോയിരിക്കുകയാ . ഏട്ടനോട് പറയാതെ പോവുന്നതില്‍ വളരെ സങ്കടം ഉണ്ടായിരുന്നു അവള്ക്ക് . പക്ഷെ ചുവപ്പ് മയില്‍‌പീലി തരാം എന്ന് പറഞ്ഞുവത്ത്രെ അവളുടെ ഫ്രെണ്ട്. അതും കൊണ്ടു വന്നു ഏട്ടന്‍ സര്‍പ്രൈസ് കൊടുക്കാം എന്ന് പറഞ്ഞിട്ടാന്‍ അവള്‍ പോയത് ".

ആ ഫോണ്‍ കാള്‍ കഴിഞ്ഞ ശേഷം അച്ഛനും അമ്മയും അനൂപും കുറച്ചു നേരം തരിച്ചു ഇരുന്നു. മൂന്ന് പേരുടെ മനസ്സിലും അരുതാത്ത കുറെ ചിന്തകള്‍. പക്ഷെ അവര്‍ അത് പരസ്പരം പറഞ്ഞില്ല. മാത്രമല്ല നിമിഷയല്ലാതെ ആതിയുടെമറ്റൊരും ഫ്രെണ്ടിനെയും അവര്‍ക്കറിയില്ല. ഇങ്ങനെ ഒരു ഓണ്‍ലൈന്‍ ഫ്രെണ്ട് അവള്‍ക്ക്‌ ഉണ്ടെന്നും കൂടി അവര്‍ അറിഞ്ഞിരുന്നില്ല. ഇനി അതോര്‍ത്തിട്ടു കാര്യമില്ല എന്ന് മനസിലാക്കിയ അനൂപ്‌ നിമിഷ പറഞ്ഞ സ്ഥലത്തേക്ക് വാണം വിട്ട പോലെ പോയി.
പണി തീരാത്ത ഒരു ബഹുനില കെട്ടിടം. അവിടെ പണി മുടങ്ങിയിട്ട് ഇപ്പൊ മാസം കുറച്ചു ആയി. ഇവിടെയാണോ ആതി ഫ്രെണ്ടിനെ കാണാന്‍ വന്നത്.
അവന്‍ ആ കെട്ടിടത്തിന്‍ അകത്ത് കേറി. ആദ്യത്തെ നിലയില്‍ വെറും പാര്‍കിംഗ് ഏരിയ . അവന്‍ പടികെട്ടിലൂടെ മുകളിലത്തെ നിലയില്‍ കേറാന്‍ തുടങ്ങി. അവന്റെ ഹൃദയ മിടിപ്പും, ഷൂസ് ഇട്ട കാലൊച്ചയും മാത്രമാണ് അവിടെ കെട്ട് കൊണ്ടിരുന്നത്. അവന്‍ അവിടെ ആരും ഉള്ളതായി തോന്നിയില്ല. ഒരു നിലയില്‍ നിന്നു മറ്റൊരു നിലയിലേക്ക് അവന്‍ കേറി കൊണ്ടേ ഇരുന്നു. എവിടെയും ആതിരയെ കണ്ടില്ല. നാലാം നിലയില്‍ എത്തിയപ്പോള്‍ താഴെ ഒരു വെളുത്ത സാധനം കിടക്കുന്നു ,എന്തെന്ന് സൂക്ഷിച്ചു നോക്കി, ആതിയുടെ ഫ്രോക്കിന്റെ ഒരു ചെറിയ തുണ്ടായിരുന്നു അത്.

അവള്ക്ക് എന്തോ വിപത്ത് സംഭാവിച്ച്ച്ചിടുണ്ട് . അവന്റെ മനസ്സില്‍ ആരോ ഇരുന്നു പറയുന്ന പോലെ. അവന്‍ അവളുടെ പേരു ഉറക്കെ വിളിച്ചു നടന്നു . ഒരു അടഞ്ഞ മുറിയുടെ മുമ്പില്‍ എത്തി നിന്നു അവന്റെ തിരച്ചില്‍. ആ വാതില്‍ തുറക്കാന്‍ അവന്റെ കൈകള്‍ക്ക് ബലം ഇല്ലാത്തത് പോലെ. അപ്പോഴേക്കും അവന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. എങ്ങനെയോ വാതില്‍ തള്ളി തുറന്നു .
ഉള്ളില്‍ അവന്‍ കണ്ട കാഴ്ച , അവന്റെ സമനില തെറ്റിച്ചു .
അവന്റെ പോന്നനിയത്തി ചോരയില്‍ കുളിച്ചു, .........................
ഒരു കശക്കി എറിയപ്പെട്ട പൂവിനെ പോലെ , അല്ല അവള്‍ പൂവായിരുന്നില്ലല്ലോ, വെറും ഒരു പൂ മോട്ടായിരുന്നില്ലേ ?
അവളുടെ അടുത്ത്‌ കുറെ മയില്‍ പീലികള്‍ചിതറി കിടക്കുനുണ്ടായിരുന്നു. അവന്‍ അതില്‍ സൂക്ഷിച്ചു നോക്കി , ഈ മയില്‍ പീലികള്‍ക്ക് ഇപ്പൊ ചുവന്ന നിറം. അവളുടെ ചോരയുടെ ചുവപ്പ്....................

------------------------
ഈയിടെയായി ഇങ്ങനെയുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതിന് ആരെയാണ് നമ്മള്‍ കുറ്റക്കാര്‍ ആക്കുക്ക? എന്റെ അഭിപ്രായം നമ്മുടെ നിയമം തന്നെയാണ് ഇതിന്‍ പ്രധാന കാരണം എന്നാണു.
ഒന്നും അറിയാത്ത പിഞ്ചു കുട്ടികളെ പീടിപിക്കുന്ന "ക്രൂര മൃഗങ്ങളെ" ( എനിക്ക് വേറെ ഒരു രീതിയിലും അവരെ വിശേഷിപ്പിക്കാന്‍ കഴിയില്ല ) നമ്മുടെ നിയമം എന്ത് കൊണ്ടു തൂക്കി കൊല്ലുന്നില്ല. നിയമത്തിനെ വെല്ലു വിളിക്കുകയല്ല, പക്ഷെ നിയമത്തില്ലുള്ള ദാക്ഷിണ്യം കാരണമല്ലേ ഇങ്ങനെയുള്ള സംഭവങ്ങള്‍ കൂടി കൊണ്ടേ ഇരിക്കുന്നത്?.
നമ്മുടെ മക്കളോട് നമ്മുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമോ , " പൊന്നും കുടമേ , ഇവിടെ നീ സുരക്ഷിതയാണ് എന്ന് ?"
- കണ്ണീരോടെ ചുവന്ന മയില്‍ പീലികള്‍.




15 അഭിപ്രായങ്ങൾ:

  1. സമൂഹത്തില്‍ ഇത്തരം വാര്‍ത്തകള്‍ പെരുകി വരുകയാണ്.

    പക്ഷേ, ഇവിടെ ആതിരയുടെ കാര്യത്തില്‍ അച്ഛനമ്മമാരോ ഏട്ടനോ കുറച്ചു കൂടി ശ്രദ്ധിയ്ക്കേണ്ടതായിരുന്നു. സ്വാതന്ത്ര്യം ഇഷ്ടം പോലെ നല്‍കിയതു കൊണ്ടു മാത്രമായില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. ഇതും കൂടി എഴുതണം എന്ന് വിചാരിച്ചു വിട്ടു പോയതാണ്. അത് കൊണ്ടു കമന്റില്‍ ഉള്ള്പെടുത്തുന്നു.

    അച്ഛനും അമ്മയും മക്കള്‍ക്ക്‌ ഏറ്റവും കൂടുതല്‍ കൊടുക്കേണ്ടത്‌ എന്താണ്. സ്വന്തന്ത്ര്യമാണോ, സ്വകര്യതയാണോ, അതോ സുരക്ഷിതത്വമാണോ, യാതൊരു സംശയവും ഇല്ലാതെ നമുക്കു പറയാന്‍ പറ്റും സുരക്ഷിതത്വം തന്നെയാണ് പ്രധാനം എന്ന്. സ്വന്തം മക്കള്‍ അവരെ സ്വയം സംരക്ഷിക്കാന്‍ പ്രാപ്തര്‍ ആവും വരെയെങ്കിലും അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ അച്ഛനും അമ്മയും തന്നെയാണ്. നമ്മുടെ തിരക്ക്‌ പിടിച്ച ജീവിത ശൈലി ചൂണ്ടി കാണിച്ചു നമുക്കു നമ്മുടെ ഉത്തരവാധിത്തങ്കളില്‍ നിന്നു ഒളിച്ചോടാന്‍ പറ്റില്ല.
    ആതിരക്ക് സംഭവിച്ചത്‌ എന്താണ്, ആ കുട്ടിക്ക് അളവില്‍ കൂടുതല്‍ സ്വാന്തന്ത്ര്യം കൊടുത്ത അച്ഛനും അമ്മയും ഏട്ടനും അവളുടെ കാര്യത്തില്‍ ശ്രദ്ധ കുറവും കാണിച്ചു. അത് തന്നെയാണ് ആ വിപത്ത് നടക്കാന്‍ ഒരു കാരണം ആയതു.
    മക്കളുടെ കൂട്ട് കെട്ടിനെ കുറിച്ചു അറിഞ്ഞിരെക്കെണ്ടത് അച്ചന്‍ അമ്മമാരുടെ ആദ്യ കര്‍ത്തവ്യം തന്നെയാന്‍. കാരണം മിക്ക വിപത്തുകള്‍ക്കും കാരണം ചീത്ത കൂട്ടുകെട്ടുകള്‍ തന്നെയാണ്.
    ഞാനും ഒരു അമ്മയാണ്, അത് കൊണ്ടു തന്നെ പറയുകയാണ്‌ നമ്മുടെ മറ്റെല്ലാ ജോലികലെക്കാള്‍ വളരെ അധികം പ്രാധാന്യം കൊടുക്കേണ്ടത്‌ മക്കളെ നല്ല രീതിയില്‍ വളര്‍ത്തുക എന്നതില്‍ തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  3. A nice story. Yes I agree with you 100% on the epilogue of your story, the one you mentioned in your comment.

    We have to make sure our kids learn the boundaries of freedom and privacy. How do they achieve this? Through their parents.

    Good writing. Keep going.....

    മറുപടിഇല്ലാതാക്കൂ
  4. മക്കളുടെ എല്ലാ കാര്യവും അമ്മയും അച്ഛനും അറിയണം, ‘അറിയാന്‍ ശ്രമിക്കണം’. മകളുടെ മുറിയില്‍ ഇന്റര്‍നെറ്റ് കണക്‍ഷനുള്ള കമ്പ്യൂട്ടറും മൊബൈലും വാങ്ങി കൊടുത്താല്‍ ഉറപ്പിക്കാം മകള്‍ ഒന്നുകില്‍ വേലിചാടും, അല്ലെങ്കില്‍ മതിലുചാടി വീഴും എന്ന്. പിന്നെ ഇത് പറയുന്നവരോട് ഏറ്റവും വെറുപ്പ് മാതാപിതാക്കള്‍ കാണിക്കും. സ്വന്തം മകള്‍ അത്തരക്കാരിയല്ല എന്ന് ഓരോ ദുരന്തങ്ങളുടെ പത്രവാര്‍ത്ത കാണുമ്പോഴും രക്ഷിതാക്കള്‍ ആണയിട്ട് പറയും. ശ്രദ്ധിക്കുക.

    മറുപടിഇല്ലാതാക്കൂ
  5. Heart breaking. I think this is your best work yet. Keep it up chechi.

    മറുപടിഇല്ലാതാക്കൂ
  6. shibunath : thanks for visiting and commenting.

    lathu & bijuetta : thanks for ur encouragement.

    shri : valare nandi

    Priya : thanku thanku thanku

    mini: shariyaan onnengil velichaadum allengil mathil chaadi veezhum. thanks for visiting and commenting

    giri: thanku so much.

    മറുപടിഇല്ലാതാക്കൂ
  7. Mole,ithu kathayaano?atho anubhavakathayaano ennariyilla...ethaayaalum nammude samoohathhinum..rakshithaakkalkkum nalloru thaakkeethhaanu ee post..

    മറുപടിഇല്ലാതാക്കൂ
  8. ഹോ, കഥ ശരിക്കും വേദനിപ്പിച്ചൂട്ടോ...
    നിയമം കൊണ്ടു മാത്രം ഇതിനൊന്നും കടിഞ്ഞാണിടാൻ സാധിക്കുമെന്നു തോന്നുന്നില്ല....കൊച്ചു കുട്ടികളെപ്പോലും കാമക്കണ്ണുകളോടെ സമീപിക്കുന്നവരുടെ മനസ്സിനെ എങ്ങിനെ മാറ്റിയെടുക്കാൻ കഴിയും..? അവർ വിരിക്കുന്ന വലകളിൽ കുട്ടികൾ വീണുകൊണ്ടേയിരിക്കുന്നു.... :(

    മറുപടിഇല്ലാതാക്കൂ
  9. കഥ ഉള്ളു പൊള്ളിക്കുന്നത്. പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നതിന്‍ ഘടക വിരുദ്ധമായി, നന്നായിട്ട് തന്നെ എഴുതിയിട്ടുണ്ട്. ഒരു അഭിപ്രായവ്യത്യാസമുള്ളത്, ആ അവസാനത്തെ പാരഗ്രാഫിനെപ്പറ്റിയാണ്. ഇതൊരു കഥയായിട്ട് തന്നെ അവസാനിപ്പിക്കണമായിരുന്നു. അവസാനത്തെ പാരഗ്രാഫിലുള്ള ജ്യോതിയുടെ അഭിപ്രായം ആദ്യത്തെ കമന്റായിട്ട് കൊടുത്താല്‍ മതിയായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  10. പുതുവത്സരാശംസകള്‍, ചേച്ചീ

    മറുപടിഇല്ലാതാക്കൂ
  11. ഞാനിതൊക്കെ കാണാ‍ന്‍ വൈകി.
    ക്ഷമ ചോദിക്കുന്നു.

    മറുപടിഇല്ലാതാക്കൂ