വെള്ളിയാഴ്‌ച, മേയ് 18, 2012

വിശപ്പ്‌




മേട മാസത്തിലെ സൂര്യന്‍ , ഇന്നധികം കത്തി നില്‍ക്കുന്നുണ്ട് , ചിലപ്പോൾ താഴെ നടക്കുന്ന കൌതുക കാഴ്ചകള്‍ കണ്ടിട്ടായിരിക്കും. മഞ്ഞ നിറമുള്ള , കാണാന്‍ വളരെ ചന്തമുള്ള മാമ്പഴങ്ങള്‍ , പുള്ളിയും കുത്തും ഒന്നുമില്ലാത്ത ഈ പഴങ്ങളെ കണ്ടാല്‍ ആരും പറയില്ല രാസ വളങ്ങള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെന്ന്. . മനുഷ്യന്മാരുടെ ശാസ്ത്രീയ പുരോഗതി കണ്ടു സൂര്യന്‍ ഒന്ന് മങ്ങി പിന്നെയും തിളങ്ങി ............. മാമ്പഴങ്ങൾ ചെറിയ ചെറിയ മലകള്‍ പോലെ അടുക്കി വച്ചിട്ട് ,അതിനെ ഒക്കെ പെട്ടികളിലേക്ക് നിറക്കുകയാണു ഒരു ബാലന്‍. വളരെ ശ്രദ്ധയോടെ മാമ്പഴങ്ങളെ അവന്‍ അടുക്കി പെറുക്കി വയ്ക്കുമ്പോൾ, തൊട്ടടുത്ത്‌ വയർ ഒട്ടി കിടക്കുന്ന ഒരു പിഞ്ചു കോലം അത് നോക്കി വായില്‍ വെള്ളം ഊറി നില്പുണ്ട്. ഇടയ്ക്കു ഇടയ്ക്കു വിറകു കൊള്ളി പോലുള്ള അവന്റെ ചെറിയ കൈകള്‍ നീട്ടി 'ഒരെണ്ണം, ഒരേ ഒരെണ്ണം താ' എന്ന ,മട്ടില്‍ ആംഗ്യങ്ങൾ കാണിക്കുന്നുണ്ട്. പക്ഷെ അതൊ ന്നും മറ്റേ ബാലകനെ ബാധിക്കുന്നതായി തോന്നിയില്ല. അവന്റെ ഏക ലക്‌ഷ്യം മാമ്പഴ കൂടാരങ്ങളെ വണ്ടിയില്‍ കയറ്റണം. അത്ര മാത്രം. ഇടയ്ക്കു പിഞ്ചു ബാലന്‍ തക്കം നോക്കി ഒരെണ്ണം എടുക്കാന്‍ നോക്കി, പാമ്പിനെ കണ്ട കീരിയെ പോലെ മറ്റേ ബാലന്‍ പിഞ്ചു ബാലന്റെ നേര്‍ക്ക്‌ ചീറി, അവന്റെ കയ്യിലെ മാമ്പഴം തട്ടി പറിച്ചെടുത്ത്. അതിനെ ഒരു പെട്ടിയില്‍ ആക്കി. ഇതൊക്കെ കണ്ടു നില്‍ക്കുന്ന സൂര്യനെ നോക്കി പുലഭ്യം പറഞ്ഞ് കൊണ്ട് വേറൊരു മനുഷ്യന്‍ അവിടെ ഇരിപ്പുണ്ട്. എത്ര കത്തിയാലും സൂര്യനുണ്ടാക്കാന്‍ പറ്റാത്തത്ര പുക അവന്റെ കത്തുന്ന ബീഡി ഉണ്ടാക്കുന്നുണ്ടായിരുന്നു. കുറച്ചു ദിവസമായി ഉറങ്ങിയിട്ട് എന്ന് നല്ല കനല്‍ കട്ടക്കള്‍ പോലെ ഉള്ള വലിയ കണ്ണുകള്‍ കണ്ടാല്‍ അറിയാം. ആ കണ്ണുകള്‍ കൊണ്ട് അവന്‍ ഉണങ്ങി നില്‍കുന്ന വാഴ തണ്ടിനെ പോലുള്ള ബാലനെ ഒന്ന് നോക്കിയപ്പോ അവന്‍ ഒട്ടിയ വയര്‍ ഒന്ന് കൂടി ഉള്ളിലേക്ക് വലിച്ച് പിടിച്ചു. പിന്നെയും അവന്റെ ആംഗ്യങ്ങൾ കൊണ്ടുള്ള യാചന തുടങ്ങി. അതൊന്നും ആ മനുഷ്യന്റെ മനസ്സ് അലിയിച്ചില്ലാ . ഇങ്ങനെ എത്ര എണ്ണത്തിനെ കണ്ടിട്ടുണ്ട്ഞാന്‍ എന്ന മട്ടില്‍ ബീഡി വലിച്ചു പുക ഊതിക്കൊണ്ടിരിന്നു അയാള്‍.



എത്ര നേരം നോക്കി നിന്നാലും കാര്യമില്ല്യ എന്നറിഞ്ഞിട്ടും അവിടെ തന്നെ ഇനിയും പ്രതീക്ഷയോടെ നില്‍കുന്ന പിഞ്ചു ബാലന്‍, മറ്റൊന്നിലും ശ്രദ്ധിക്കാതെ ഇട്ടിരിക്കുന്ന പണി വളരെ കൃത്യ നിഷ്ഠയോടെ ചെയ്യുന്ന മൂത്ത ബാലന്‍, ബീഡി വലിച്ചാല്‍ ഉറങ്ങാതെ ഈ രാത്രിയും കൂടി വണ്ടി ഒട്ടിച്ചു ആ പൈസ കൊണ്ട് വീണ്ടും ബീടികള്‍ വലിക്കാം എന്ന് സ്വപ്നം കണ്ടിരിക്കുന്ന മനുഷ്യന്‍,............ഇവരെ ഒക്കെ നോക്കി നിന്ന് സൂര്യന്‍ അസ്തമിക്കാന്‍ സമയമായി . പക്ഷെ ഒന്ന് പരുങ്ങി നിന്ന് "ക്ലൈമാക്സ്‌" എന്തായിരിക്കും എന്നറിയാന്‍ അവിടെ തന്നെ ഒന്ന് നിന്നു.

ബീഡി വലി നിര്‍ത്തി "വണ്ടി എടുക്കാം" എന്ന് തല കുലുക്കി കാണിച്ചിട്ട് ഡ്രൈവിംഗ് സീറ്റി ലേക്ക് ചാടിക്കയറി ആ മനുഷ്യന്‍. പിന്നാലെ എല്ലാ പെട്ടികളും ഒറ്റയ്ക്ക് കേറ്റിയ ക്ഷീണം കൊണ്ടോ എന്തോ മൂത്ത ബാലന്‍ ഒന്നും മിണ്ടാതെ പതുക്കെ ഒരു പെട്ടിക്കു മേല്‍ കേറി മെല്ലെ ചാഞ്ഞിരുന്നു.

" ഇന്താ സാപിഡ് " എന്ന് പറഞ്ഞ് ഒരു പൊതി മൂത്ത ബാലന്റെ നേരെ നീട്ടി ആ മനുഷ്യന്‍. ബാലന്‍ ആര്‍ത്തിയോടെ കഴിക്കാന്‍ തുടങ്ങിയപ്പോ , ഒരു പൊതി കൂടി എടുത്തു അവന്‍ നേരെ നീട്ടി " ഇത് ഉനക്ക് ബോണസ് , ഒരു മാമ്പഴം പോലും ആര്‍ക്കും കൊടുക്കാതെ, ആരും എടുക്കാന്‍ വിടാതെ വണ്ടിയില്‍ കേറ്റിയില്ലേ അതിന്‍ . നാന്‍ പാര്‍ത്തെന്‍ നീ അന്ത പീക്രി പയ്യനെ വിരട്ടുനത്തോക്കെ............. ഭേഷ് ഭേഷ്"................ബാലന്‍ മറ്റേ പൊതിയും ആര്‍ത്തിയോടെ വാങ്ങി......അന്നത്തെ ആദ്യത്തെ ചിരി ചിരിച്ചു.....................ഈ വണ്ടിയിലെ ബാലന്‍ കിട്ടിയ "ബോണസ്" പോതിക്ക് കാരണക്കാരനായ പിഞ്ചു ബാലകന്‍ അകന്നു പോകുന്ന വണ്ടിയെ നോക്കി അവിടെ തന്നെ നിന്നു.................സൂര്യന്‍ കത്തുന്നത് നിര്‍ത്തി പതുക്കെ അസ്തമിച്ചു.... അപ്പോഴും പിഞ്ചു ബാലകന്റെ വയര്‍ വിശപ്പാല്‍ കത്തി കൊണ്ടിരുന്നു............



---------------------




ചൊവ്വാഴ്ച, ഒക്‌ടോബർ 04, 2011

താരാട്ട്

മീന്കുളത്തി അമ്മയെ ഇന്നെത്ര വട്ടം തൊഴുതിട്ടും മതിയാവാത്ത പോലെ. ഒന്ന് കൂടി കയ്യിലെ കുഞ്ഞു കടലാസിലേക്ക് നോക്കി ഉറപ്പു വരുത്തി, ബാക്കി ഉണ്ടായിരുന്ന നേര്‍ച്ചകള്‍ ഒക്കെ ഇതാ ചെയ്തു കഴിഞ്ഞു.
മറക്കാതിരിക്കാന്‍ എന്തും സ്വന്തം ഡയറിയില്‍ കുറിച്ചു വയ്ക്കുന്ന പതിവ് വിലാസിനി ടീച്ചര്‍ക്ക്‌ പണ്ട് തൊട്ടേ ഉള്ള ഒരു ശീലമാണ്. നേര്‍ച്ചകള്‍ നെരുമ്ബൊഴ് അതും എഴുതി വെക്കും. കുറച്ചു വര്‍ഷങ്ങളായി ഒരൊറ്റ പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അകലെ അമേരിക്കയില്‍ കഴിയുന്ന തന്റെ ഒരേ ഒരു മോള്‍ക്ക്‌ ഒരു കുഞ്ഞി കാലുണ്ടായി കാണണം എന്ന് മാത്രം. വര്‍ഷങ്ങള്‍ പത്തു കഴിഞ്ഞിരിക്കുന്ന പ്രാര്‍ത്ഥന തുടങ്ങിയിട്ട്, ഇപ്പോഴാണ് ദേവി ആ പ്രാര്‍ത്ഥന കേട്ടത്. മനസ്സ് സന്തോഷം കൊണ്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്.
ഓര്‍മ വെച്ച നാള്‍ മുതല്‍ ഈ നടയില്‍ വന്നു തൊഴുന്നത് ഒരു പതിവാണ് . കല്യാണം കഴിഞ്ഞിട്ടും ആ പതിവ് തെട്ടികേണ്ടി വന്നിട്ടില്ല. ശങ്കരന്‍ സാറും ഇതേ നാട്ടുകാരന്‍ തന്നെ. കല്യാണത്തിന് മുമ്പേ മുത്തശിയുടെ കയ്യില്‍ തൂങ്ങി വന്നു കൊണ്ടിരുന്ന കുട്ടി കല്യാണം കഴിഞ്ഞപ്പോ സാറിന്റെ കൂടെ വരാന്‍ തുടങ്ങി.
എന്ത് പ്രാര്‍ത്ഥിച്ചാലും സാധിക്കാതെ പോയിട്ടില്ല. ഈ ഒരു പ്രാര്‍ത്ഥനയ്ക്ക് കുറച്ചു കാല താമസം ഉണ്ടായി എന്ന് മാത്രം.
തൊഴുതിട്ടു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോ മനസ്സ് ഒന്ന് പിടഞ്ഞുവോ ? ഇനി കുറച്ചു കാലം ഇവിടെ തൊഴാന്‍ കഴിയില്ല എന്ന ചിന്തയാണ് വിലാസിനി ടീച്ചറെ വേധനിപിച്ച്ചത്. ഇന്നത്തെ സന്ധ്യ മയങ്ങുമ്പോ ടീച്ചറും സാറും വിമാനത്തില്‍ പറക്കാന്‍ തുടങ്ങിയിരിക്കും , അവരുടെ മീനാക്ഷിയുടെ അടുത്തേക്ക്‌.

വീട്ടില്‍ എത്തിയിട്ട് , കൊണ്ട് പോകുവാന്‍ അടുക്കി വെച്ച പെട്ടികളില്‍ ഒന്നിനെ വീണ്ടും തുറന്നു നോക്കി. അതില്‍ നിറയെ പല നിറങ്ങളില്‍ കുഞ്ഞു ഉടുപുകള്‍ ആയിരുന്നു. കൊച്ചു മോളാണ് വരാന്‍ പോവ്വുന്നത് എന്ന് മുന്‍കൂട്ടി അറിഞ്ഞത് കൊണ്ട് അതിനുള്ള ഒരുക്കങ്ങളൊക്കെ ചെയ്തു കഴിഞ്ഞിട്ടുണ്ട് വിലാസിനി ടീച്ചറും , ശങ്കരന്‍ മാഷും .
കുഞ്ഞു ഉടുപ്പകളില്‍ ഒന്നിനെ കയ്യില്‍ എടുത്തു ഉമ്മ വെച്ചു കൊണ്ട് ടീച്ചര്‍ പറഞ്ഞു " സാറേ, നമുക്ക് മോളെ"ഭദ്ര" എന്ന് വിളിക്കാം കേട്ടോ ".
ശങ്കരന്‍ സാര്‍ പെട്ടികള്‍ ഒന്ന് കൂടി തൂക്കി നോക്കുകയായിരുന്നു. ഭാര്യ പറഞ്ഞത് കേട്ടപ്പോ പെട്ടി താഴെ വെച്ചിട്ട് പറഞ്ഞു " അതിനിപ്പോ , നമ്മള്‍ തീരുമാനിച്ചാല്‍ പോരല്ലോ . അമേരികയില്‍ ഭദ്ര എന്ന പേരൊക്കെ വെക്കുമോ ആവോ ? " .
" അങ്ങനെയൊന്നും പറഞ്ഞാല്‍ പറ്റില്ല, ദേവിയെ പ്രാര്‍ത്ഥിച്ചു കിട്ടിയ നിധിയാ, നമുക്ക് അവളെ ഭദ്ര എന്ന് തന്നെ വിളിക്കണം . നമ്മള്‍ നമ്മുടെ മോള്‍ക്ക്‌ മീനാക്ഷി എന്ന പേരല്ലേ ഇട്ടതു. ആ പേരിട്ടിട്ടു അവളിപ്പോ എന്താ അമേരികയില്‍ ജീവിക്കുന്നില്ലെ ?"
" നീ അങ്ങനെ പറയണ്ട. മീനാക്ഷിയുടെ അമ്മ വിലാസിനി, ഒരു ചെറിയ ഗ്രാമത്തില്‍ കണക്കു പഠിപ്പിക്കുന്ന ടീച്ചര്‍, പക്ഷെ നമ്മുടെ കൊച്ചു മോളുടെ അമ്മ മീനാക്ഷി അമേരികയിലെ ഒരു അറിയപെടുന്ന ഡോക്ടര്‍ ആണ് . അവള്‍ നിന്റെ അഭിപ്രായത്തിനോട് യോജിക്കും എന്ന് തോന്നിയില്ല"
സാറ് പറഞ്ഞത് ശരിയാണ് എന്ന് തോന്നിയെങ്ങിലും " ഭദ്ര കുട്ടി, ചക്കര മോളെ " എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞു ഉടുപുകളെ മാറോട്‌ അണച്ചു ടീച്ചര്‍.
" ഇതെന്താ വിലാസിനി ഈ പെട്ടിക്കു ഇന്നലേ തൂക്കിയത്തിലും കാണാം കൂടുതല്‍ ഉണ്ടല്ലോ ". സാര്‍ ഒരിത്തിരി ആശങ്കയോടെ ചോദിച്ചു .
" അത് ഞാന്‍ അതില ഉണ്ണിയപ്പത്തിന്റെ പൊതികള്‍ വെച്ചിരിക്കുനത് ".
" മൂന്നു കിലോ ഉണ്നിയപ്പമോ ?എടുത്തു മാട്ടിയിലെങ്ങില്‍ എയര്‍പോര്‍ട്ടില്‍ അവന്മാര്‍ ഇത് തൂക്കി ഏറിയും. വല്ല ബോംബാണെന്നു കരുതി നമ്മളെ വിചാരണ ചെയ്യും എന്ന എനിക്ക് സംശയം ."
" അയ്യോ കളിയാക്കല്ലേ സാറേ, പണ്ടേ അവള്‍ക്കു ഉണ്ണിയപ്പം എന്ന് വച്ചാല്‍ വലിയ ഇഷ്ട്ടാ. ഇപ്പൊ പിന്നെ കൂടുതല്‍ കൊതി ഉണ്ടാവില്ലേ. പിന്നെ ഇതൊക്കെ ഓരോ ചടങ്ങാ സാറേ. അങ്ങനെ കയ്യും വീശി പോവാന്‍ പറ്റുവോ. അതിപ്പോ അമേരിക്കയില്‍ ആണെങ്കിലും നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്യണം. "

ഭാര്യയുടെ അടുത്തു വാദിച്ചു ജെയിക്കാന്‍ പറ്റില്ല എന്നൊന്നും ഇല്ലാ , പക്ഷെ വിലാസിനി ടീച്ചര്‍ വിഷമിക്കുന്നത് കാണാന്‍ ഇഷ്ടമല്ലാത്തത്‌ കൊണ്ട് മാത്രം ശങ്കരന്‍ സാറ് വാദിക്കാന്‍ നിന്നില്ല.
ദൈവ കാരുണ്യം കൊണ്ട് വലിയ ഭുദ്ധിമുട്ടുകള്‍ ഒന്നും കൂടാതെ അവരുടെ യാത്ര അവരെ അവരുടെ മകളുടെ അടുത്തു എത്തിച്ചു.
" ഇറുകി പിടിച്ച ജീന്‍സ് ആണല്ലോ ഇവള്‍ ഇപ്പോഴും ഇട്ടിരുക്കുന്നത് ". അവരെയും കാത്തു നില്‍ക്കുനുണ്ടായിരുന്ന മീനാക്ഷിയെ കണ്ണ്ടതും ആദ്യം ഇതാണ് വിലാസിനി ടീച്ചറുടെ മനസ്സില്‍ തോന്നിയ വിചാരം. " എട്ടു മാസമായില്ലേ, ഇവള്‍ക്കെന്താ ഒട്ടും വയര്‍ ഇല്ലാത്തെ ". മനസ്സില്‍ എന്തോ ഒരു ചെറിയ നീട്ടല്‍. ചിരിച്ചു കൊണ്ട് നില്‍കുന്ന മോളുടെ അടുത്തു ആധിയോടെ ഓടിയെത്തി അവര്‍. എന്ത് കൊട്നെന്നറിയില്ല മീനാക്ഷിയെ കെട്ടിപിടിച്ചു ഒരു പാട് നേരം കരഞ്ഞു വിലാസിനി ടീച്ചര്‍. കാറില്‍ അവളുടെ അടുത്തിരുന്നു അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഒന്നും മിണ്ടാതെ വീടെത്തി.
സ്വന്തം മകള്‍ ഗര്‍ഭിണി അല്ല എന്നറിയാന് പ്രത്യേക കഴിവൊന്നും വേണ്ട ഒരു അമ്മക്ക്. ആ അറിവ് ആ അമ്മയുടെ മനസ്സിനെ വല്ലാതെ വെധനിപിച്ച്ചു. പക്ഷെ ശങ്കരന്‍ സാര്‍ അറിയാതിരിക്കാന്‍ അവര്‍ ആ വിഷമം പുറത്തു കാണിച്ചില്ല.
ഊണ് മേശയില്‍ വിളമ്പി വെച്ചിരിക്കുന്ന ആഹരങ്ങള്‍ക്ക് വിലാസിനി ടീച്ചറുടെ വിശപ്പിനെ പക്ഷെ ഉണര്‍ത്താന്‍ കഴിഞ്ഞില്ലാ. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി avar.
മീനാക്ഷിയോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷെ ഒന്നിനും കഴിയാതെ തളര്‍ന്നിരുന്നു. എപ്പോഴോ ആ ഇരിപ്പില്‍ തന്നെ ഒന്ന് മയങ്ങി. ഒരു മഞ്ഞു മലക്ക് മുകളില്‍ നിന്ന് താഴെ വീഴുന്ന ഒരു ദുസ്വപ്നം കണ്ടു ഞെട്ടിയതാണോ അതോ മീനാക്ഷിയുടെ കയ്യിലെ തണുപ്പാണോ അറിയില്ല , അവര്‍ ഞെട്ടി ഉണര്‍ന്നു . " അമ്മ അകത്തു പോയി കിടന്നോള് . നാളെ നമുക്ക് ഒരു സ്ഥലത്ത് പോവാനുണ്ട്." പിന്നെ ഒന്നും പറയാനും കേള്കാനും നില്‍ക്കാതെ അവള്‍ അവിടെ നിന്ന് പോയി .
ഒരു രാത്രിക്ക് വെറും ഒരു സുര്യ അസ്തമനത്തിന്റെയും , ഉദയത്തിന്റെയും ദൂരം മാത്രം അല്ല, അത് ഒരു ജീവിതത്തില്‍ അതിനെകാള്‍ എത്രയോ വലിയ ദൂരങ്ങളിലേക്ക് മനുഷ്യരെ കൊണ്ട് പോവാന്‍ കഴിവുള്ള ഒരു പ്രതിഭാസമാണ്.
എത്ര നേരം കഴിഞ്ഞു എന്നറിയില്ല, രാത്രി പകലിനു വഴി മാറില്ല എന്ന് വാശി പിടിച്ചു നില്‍ക്കുന്ന പോലെ, എവിടെയും കൂരിരിട്ടു. മനസ്സിലും ...........

എങ്ങനെയോ രാവിലെ കുളിച്ചു , കഴിച്ചു എന്ന് വരുത്തി അവര്‍ പുറപെട്ടു, എന്തിനെന്നറിയാതെ, എവിടെക്കെന്നരിയാത്ത ഒരു യാത്ര.
എല്ലാ കാര്യങ്ങള്‍ക്കും ധൈര്ഗ്യം കൂടിയതോ, അതോ തനിക്കു ക്ഷമയില്ലാതെ ആയോ , വിലാസിനി ടീച്ചര്ക്കയാത്ര വളരെ നീണ്ടു പോയത് പോലെ.


തീപെട്ടികല് അടുക്കി വെച്ച പോലെ തോന്നിക്കുന്ന ഒരു കേട്ടിടടത്തിന്നു മുമ്പിലാണ് കാര്‍ നിന്നത്.
അത് വരെ ഒന്നും മിണ്ടാതിരുന്ന ടീച്ചറെ നോക്കി വരൂ എന്ന് ആണ്ഗ്യം കാണിച്ചു കേട്ടിടടത്തിനു അകത്തു കേറി. ഒരു ചെറിയ കൂട്ടില്‍ കേറി അതിലെ ഒരു ചെറിയ ബട്ടണ്‍ അമര്‍ത്തിയാല്‍ നിമിഷങ്ങളില്‍ ഉയരങ്ങളിലേക്ക് എത്താലോ.
കതകില്‍ മുട്ടും മുമ്പേ ഒരു മധ്യ വയസ്ക കതകു തുറന്നു തന്നിട്ട് വരൂ എന്ന് ആണ്ക്യത്തില്‍ കാണിച്ചിട്ട് അകത്തു കേറി പോയി. ഒരു നീണ്ട മുറി ആയിരുന്നു അത്, ഒരു ഭാഗത്ത് കിടക്കയും , മറ്റൊരു ഭാഗത്ത് അടുക്കളയും. അടുക്കും വൃത്തിയും ഉള്ള ഒരു മുറി. അടുക്കള ഭാഗത്ത് ഒരു അനക്കം കേട്ടപ്പോഴാണ് ശ്രദ്ധിച്ചത് , ഒരു ചിനക്കാരി യുവതി അവിടെ നിന്ന് ചെറിയ കുപ്പി കപ്പുകളും ആയി അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.
അടുത്തു എത്തിയപ്പോഴാണ് ശ്രദ്ധിച്ചത് ആ യുവതി ഗര്‍ഭിണി ആയിരുന്നു. നീര്‍ കുമിളകള്‍ പോലെ മനസ്സില്‍ എന്തോ ഒന്ന് പൊങ്ങുകയും പൊട്ടുകയും ചെയ്തു .

" അമ്മെ, ഇത് ധെലിയ , എട്ടു മാസം ഗര്‍ഭിണി ആണ്. "
മൌനത്തില്‍ ഒന്ന് തല കുലുക്കി .
" അമ്മെ , ധെലിയ , ധെലിയ ആണ് ഭദ്ര മോളെ പ്രസവിക്കാന്‍ പോവ്വുന്നത് ".
മീനാക്ഷി ചീന ഭാഷയില്‍ ഒന്നുമല്ല സംസാരിച്ചത്തു, മലയാളത്തില്‍ തന്നെയാണ് എന്നാലും ഒന്നും മനസ്സിലായില്ല.
അത് മനസ്സിലായിട്ടവനം മീനാക്ഷി പറഞ്ഞ് " അമ്മെ, ഞാന്‍ എല്ലാം വിഷധമായിട്ടു പറയാം വരൂ".
കാറില്‍ കേറി ഇരുന്നിട്ട് കുറച്ചു ദൂരം മൌനം കൂട്ട് നിന്ന്. പിന്നെ എപ്പോഴോ മീനാക്ഷി പറഞ്ഞ് തുടങ്ങി " അമ്മെ സ്വന്തം കുഞ്ഞു വേണം എന്ന് ഞാന്‍ ആഗ്രഹിക്കുനത്തില്‍ തെറ്റുണ്ടോ ? പക്ഷെ എനിക്കൊരിക്കലും പ്രസവിക്കാന്‍ കഴിയില്ലമ്മേ . ഞാന്‍ പിന്നെന്തു ചെയ്യും. ധെലിയ ചുമക്കുനത് എന്റെ കുഞ്ഞിനെയാണ് അമ്മെ . എന്റെയും അരവിന്ധിന്റെയും കുഞ്ഞു. ധെലിയ അവളെ പ്രസവിച്ചിട്ട് നമുക്ക് തരും . ഞാന്‍ അവള്‍ക്കു ഇതിനു പകരം അഞ്ചു ലക്ഷം ആണ് അമ്മെ കൊടുക്കുന്നത്. "
മകള്‍ പറയുന്നത് ഒന്നും മനസ്സിലാവാത്തത് പോലെ മിഴിച്ചിരുന്നു വിലാസിനി ടീച്ചര്‍.
നേര്‍ച്ചകള്‍ കൊണ്ടും ചികിത്സ കൊണ്ടും ഒന്നും നിറവേറാന്‍ കഴിയാത്ത ആഗ്രഹം ഇതാ നോട്ടു കെട്ടുകള്‍ നിറവേറ്റുന്നു.
പിറ്റേ ദിവസം വിലാസിനി ടീച്ചര്‍ മകളോട് ഒന്ന് കൂടി ധെളിയ കാണാന്‍ കൊണ്ട് പോവാന്‍ പറഞ്ഞ്. അന്ന് പൊവുമ്ബൊഴ് ഉണ്ണിയപ്പ പൊതികള്‍ അവരുടെ കയ്യില്‍ കരുതി അവര്‍.
പിന്നെ ഇത് പതിവായി ടീച്ചര്‍ ഇടയ്ക്കിടയ്ക്ക് ധെലിയയെ കാണാന്‍ പോയി.
ഭദ്ര മോള് പിറന്നു . തിരുവോണം നാളില്‍ ജനിച്ച പൊന്നിന്‍ കുടം. കുഞ്ഞി കാലുകളും , കുഞ്ഞി കൈയ്കളും , കുഞ്ഞി കണ്ണുകളും,... ഓമന മുത്തിനെ എത്ര കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത് പോലെ. വിലാസിനി ടീച്ചര്‍ക്ക്‌ വീര്‍പ് മുട്ടിപ്പിക്കുന്ന സന്തോഷം . പല്ലശന അമ്മക്ക്ഒരു നൂറു തവണ നന്ദി പറഞ്ഞു അവര്‍.
മീനാക്ഷി ഇന്നൊരു അമ്മയായി. ഗര്‍ഭിണി ആവാതെ, പത്തു മാസം ചുമക്കാതെ, പ്രസവ വേദന ഒട്ടും അറിയാതെ ഇതാ അവള്‍ ഇന്നൊരു കുഞ്ഞിന്റെ അമ്മയായി. അവളുടെ മുഖത്തില്‍ പണ്ടോരിക്കലും കാണാത്ത ഒരു നിര്‍വൃതി . എന്തൊക്കെയോ നേടിയ ഒരു പ്രതീതി.


ഈ ഭൂമിയിലെ ഏറ്റവും നല്ല ഉറക്ക ഗുളിക, അത് സമാധാനം തന്നെയാണ്.
ഭദ്ര മോള് കരച്ചില്‍ തുടങ്ങിയപ്പോഴാന്‍ വിലാസിനി ടീച്ചര്‍ സ്വപ്ന ലോകത്തില്‍ നിന്ന് ഉണര്‍ന്നത്. ധെലിയ നല്ല ഉറക്കത്തില്‍ തന്നെ ആയിരുന്നു. പതുക്കെ അവളുടെ അരികില്‍ പോയി അവളെ ഉണര്‍ത്തി കുഞ്ഞിനു പാല് കൊടുക്കാന്‍ പറയുമ്പോ , എവിടെയോ ടീചെര്‍ക്ക് ഒരു വേദന തോന്നി.

ഒരമ്മക്ക് ഏറ്റവും ആനന്ദം തരുന്ന നിമിഷങ്ങള്‍ , അത് കുഞ്ഞിനെ മുലയൂട്ടുന്ന നിമിഷങ്ങളാണ്. ആ നിമിഷങ്ങള്‍ എത്ര വില കൊടുത്താലും വാങ്ങാന്‍ കഴിയില്ലല്ലോ മീനാക്ഷിക്ക് ? അറിയാതെ മിഴികള്‍ നിറഞ്ഞു .
ഒരമ്മ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷങ്ങള്‍ ...... ധെളിയയുടെ മുഖത്തില്‍ ആ സന്തോഷം വിലാസിനി ടീച്ചര്‍ തിരഞ്ഞു . അവളുടെ കണ്ണില്‍ ആരും അറിയാതെ ഒളിഞ്ഞു നില്‍ക്കുന്ന കണ്ണീര്‍ തുള്ളികളില്‍ അത് കണ്ടെത്തി അവര്‍.
പക്ഷെ , ഒരാഴ്ച എങ്കിലും മുല പാല്‍ കുടിച്ചാല്‍ കുഞ്ഞിന്റെ ആരോഗ്യം കൂടും എന്ന് പറഞ്ഞ് അതിനു വേണ്ടി "എക്സ്ട്രാ" പണം കൊടുത്ത സ്വന്തം മകള്‍ മീനാക്ഷിയുടെ മുഖത്തെ മായാത്ത ചിരി ആ കണ്ണീര്‍ തുള്ളികള്‍ ഏല്‍പിച്ച വേദനയെ മായ്ച്ചു, അല്ല മായ്ച്ചു എന്ന് വരുത്തി.

എല്ലാം കഴിഞ്ഞു ഒഴിഞ്ഞ വയറും നിറഞ്ഞ മാറും വിങ്ങി പൊട്ടുന്ന കണ്ണുകളുമായി ധെളിയ കുഞ്ഞിനെ ടീച്ചറുടെ കയ്യില്‍ എല്പിക്കുമ്പോ അറിയാതെ വിങ്ങി പൊട്ടി പോയി ടീച്ചര്‍. " ഇത്ര സെന്റി ആവേണ്ട കാര്യമില്ലമ്മേ, അവളുടെ ആവശ്യം പണമായിരുന്നു അത് ഞങ്ങള്‍ നല്‍കി , ഞങ്ങളുടെ ആവശ്യം അത് കൊണ്ട് അവള്‍ നിറവേറ്റി, അത്ര തന്നെ ".


ഒമ്പത് മാസം ചുമന്നു നടക്കാന്‍, ഈറ്റ് നോവറിഞ്ഞു പ്രസവിക്കാന്‍, ഒരാഴ്ചയെങ്ങിലും പാലൂട്ടന്‍ ഒക്കെ പണം നല്‍കിയാല്‍ മതി, ആളെ കിട്ടും , പക്ഷെ ഒരമ്മയുടെ വാത്സല്യം അത് നല്‍കാന്‍ എത്ര പണം നല്കിയാലാണ് ആളെ കിട്ടുക ? ആ ചിന്ത വിലാസിനി ടീച്ചറുടെ മനസ്സിനെ വല്ലാതെ തളര്‍ത്തി.

പല്ലശന അമ്മയോട് മൂകമായി പ്രാര്‍ത്ഥിച്ചു " ദേവി , ഒരു അമ്മയുടെ വാല്സല്യത്തിനെയും വില കൊടുത്ത് വാങ്ങിക്കാന്‍ മാത്രം സമ്പത്ത് ആര്‍ക്കും കൊടുക്കരുതേ ".

വ്യാഴാഴ്‌ച, മാർച്ച് 18, 2010

( തനി ) നിറം

നിറങ്ങളുടെ വിസ്മയ കാഴ്ച്ച എത്ര നേരം നോക്കിയിരുന്നു എന്ന് തന്നെ അവന്‍ അറിഞ്ഞില്ലാ. അവര്‍ ഒരുമിച്ചു കണ്ട , കാണാറുള്ള സ്വപ്നം, അവരുടെ കൊച്ചു വീട്, വീടിനു മുമ്പിലുള്ള പൂന്തോട്ടം, പൂന്തോട്ടത്തില്‍ കൊച്ചു സൈക്കിളില്‍ കളിക്കുന്ന അവരുടെ ഉണ്ണി, അതിനടുത്ത് മാവിന്റെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടിയാടുന്ന അമ്മു മോള്‍. ചിത്രത്തില്‍ സ്നേഹവും, സന്തോഷവും തുളുമ്പി നില്‍ക്കുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ അവന്‍ സ്വപ്നത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നു. അവള്‍ ചൂടിയ മുല്ല പൂവിന്റെ മണം അവിടെ ആകെ ഒരു സ്വര്‍ഗീയ അനുഭൂതി വരുത്തുന്ന പോലെ. അവളെ ചേര്‍ത്തു പിടിച്ചു കൊണ്ടവന്‍ പറഞ്ഞു " നിനക്കറിയോ, എത്ര ഭാഗ്യവാനാണ് ഞാന്‍ എന്ന്. ഇത്രയും കഴിവുള്ള നീയാണ് എന്റെ ജീവിത സഖിയാവാന്‍ പോവ്വുന്നത് എന്ന് വിചാരിക്കും തോറും എനിക്ക് എന്നില്‍ തന്നെ അസൂയ തോന്നുന്നു". അവളെ പതുക്കെ അവന്റെ അടുത്തു ചേര്‍ത്തിരുത്തി കൊണ്ടവന്‍ തുടര്‍ന്നു " നിറങ്ങളെ കൊണ്ട് നീ എന്തൊക്കെ മായ ജാലങ്ങലാണ് ഒരുക്കുന്നത്. നിറങ്ങള്‍ നിന്റെ അടിമകളാണ്, ഇതാ എന്നെ പോലെ ". പറഞ്ഞു നിര്‍ത്തി അവളെ വാരി എടുത്തു അവന്‍. ലോകം മുഴുവന്‍ തന്റെ കാല്‍ കീഴില്‍ ആണ് എന്ന് തോന്നി പോയി അവള്‍ക്കു.

കുറച്ചു നാള്‍ കഴിഞ്ഞപ്പോ അവര്‍ വിവാഹിതരായി. സന്തോഷവും , സ്നേഹവും , നിറങ്ങളും നിറഞ്ഞ ദിനങ്ങളും , മാസങ്ങളും കടന്നു പോയി.
വിവാഹിതയായ ഏതൊരു പെണ്ണും അതിയായി ആഹ്ലധിക്കുന്ന ആ നിമിഷം. താന്‍ അമ്മയാവാന്‍ പോകുന്നു എന്നറിയുന്ന ആ സുവര്‍ണ നിമിഷം. അത് അവളുടെ ജീവിതത്തിലും ഉണ്ടായി. സന്തോഷം കൊണ്ടവള്‍ വീര്‍പ്പുമുട്ടി. വിവരം അവനെ അറിയിക്കാന്‍ അവള്‍ക്കു തിടുക്കമായി. അവന്‍ ആയിരുന്നുവല്ലോ ഉടനെ കുട്ടികള്‍ വേണം എന്ന് നിര്‍ബന്ധം. പക്ഷെ അവള്‍ അത് അവന്‍ ഒരു വലിയ സര്‍പ്രൈസ് തന്നെ ആക്കാന്‍ തീരുമാനിച്ചു.
അന്ന് ഓഫീസിലേക്ക് പോവാന്‍ അവള്‍ക്കു പ്രത്യേക ഉത്സാഹം ഒന്നുമില്ലായിരുന്നു. എന്നാലും ലീവേടുത്തില്ല. കുറച്ചു നേരം ഓഫീസില്‍ ഇരുന്നു എന്തോക്കൊയോ ചെയ്തെന്നു വരുത്തി അവള്‍ നേരത്തെ തന്നെ ഇറങ്ങി.
വല്ലതും കാര്യമായിട്ട് വെച്ചു ഉണ്ടാകീട്ട്‌ ദിവസങ്ങള്‍ കുറച്ചായി. ഓഫീസില്‍ തിരക്കേറിയ പണി തന്നെ പ്രധാന കാരണം. ഫ്രിഡ്ജില്‍ ഇരിക്കുന്ന ബാക്കി വന്ന കറികള്‍ തന്നെ വച്ചു അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് പാവം അവനും. ഇന്നും കൂടി ഒന്ന് അഡ്ജസ്റ്റ് ചെയട്ടെ. ഇന്ന് ആ പെയിന്റിംഗ് മുഴുമിക്കണം. " ഗുഡ് ന്യൂസ്‌ " ആ പൈന്റിങ്ങിലൂടെ അവനെ അറിയിക്കണം. അവള്‍ തീരുമാനിച്ചു.
വീട്ടില്‍ എത്തിയപ്പോ ടീ. വീ . ചാന്നലുകള്‍ മാറ്റി മാറ്റി ഇട്ടു കൊണ്ട് അവന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
വേഗം ഒരു ചായ ഉണ്ടാക്കി കൊടുത്തു അവള്‍ അവന്‍. എന്നിട്ട് നേരെ പോയി അവളുടെ മുറിയിലേക്ക്. ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞു പുറത്തു വന്നു.
അപ്പോഴും ടീ. വീ നോക്കി ഇരിക്കുകയായിരുന്നു അവന്‍. പതുക്കെ അവള്‍ അവനെ പുറകില്‍ നിന്ന് കെട്ടി പിടിച്ചു കൊണ്ട് അവള്‍ വരച്ച ചിത്രം അവന്‍ നേരെ നീട്ടി.
ഇതിനു മുംബ് ഒരിക്കലും അവള്‍ കാണാത്ത ഒരു ഭാവമായിരുന്നു അവന്റെ മുഖത്തു. ചിത്രം തട്ടി താഴെ ഇട്ടു അവന്‍. എന്നിട്ട് അവളോട്‌ ദേഷ്യത്തോടെ പറഞ്ഞു " നീ എന്താ വിചാരിച്ചിരിക്കുന്നത്. ഇത്ര നാള്‍ നിനക്ക് ഓഫീസില്‍ തിരക്കാണെന്ന് പറഞ്ഞ് , പഴകിയ സാധനങ്ങള്‍ കഴിച്ചു ഞാന്‍ അഡ്ജസ്റ്റ് ചെയ്തു . ഇന്ന് നീ നേരത്തെ വന്നപ്പോ വല്ലതും വെച്ച്ചുണ്ടാക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ അതൊന്നും ചെയ്യാതെ നീ കേറിയിരുന്നു ഒന്നിനും കൊള്ളാത്ത ചിത്രം വരച്ചു സമയം കളഞ്ഞു. നീ ഒരു ഭാര്യയാണ്, ചിത്രകാരിയൊന്നും അല്ല. അത് മറക്കണ്ട ". അവള്‍ക്കു മനസ്സില്ലാവാത്ത ഭാഷയില്‍ എന്തോ പറയുന്ന പോലെ അവള്‍ അവനെ നോക്കി നിന്നു. തട്ടിയിട്ട ചിത്രം അവളുടെ കയ്യില്‍ ഉണ്ടായിരുന്നു. അവളുടെ കണ്ണുകളില്‍ നിന്നു ഒഴുകി വീഴുന്ന കണ്ണീര്‍ തുള്ളികള്‍ ആ ചിത്രത്തിലെ നിറങ്ങളെ അവിടെ നിന്നു പറഞ്ഞയച്ചു കൊണ്ടിരുന്നു.
പിന്നൊരിക്കലും നിറങ്ങളെ അവള്‍ അവളുടെ " അടിമകള്‍" ആക്കിയില്ലാ. പകരം അവള്‍ ഒരു " നല്ല ഭാര്യ " ആയി .

ബുധനാഴ്‌ച, ഫെബ്രുവരി 10, 2010

സ്ത്രീ(തന്നെ)ധനം



പട്ടിലും പൊന്നിലും നിന്‍ സുന്ദര മേനി പൊതിഞ്ഞു മണവാട്ടിയാക്കി ഞങ്ങള്‍ അന്ന്.
മുങ്ങി അപ്പൊഴ് തീരാ കടത്തില്‍.

പൂവില്‍ പൊതിഞ്ഞ നിന്‍ കരിഞ്ഞ ശരീരം ഇതാ ഞങ്ങള്‍ക്ക് മുന്നില്‍ ഇന്ന്.
മുങ്ങി ഇപ്പൊഴ് തീരാ സങ്കടത്തില്‍.

" സ്ത്രീ തന്നെ ധനം " - ഞങ്ങള്‍ കരുതി.
ഒരു " ഗ്യാസ് പൊട്ടി തെറി ", ആ തെറ്റിദ്ധാരണ തിരുത്തി.

ശനിയാഴ്‌ച, ജനുവരി 30, 2010

ഒരു മോഷണം.

ഉച്ച ഊണ് കഴിഞ്ഞു ഒരു മയക്കം പതിവാണ് രാജമ്മക്കും, കേശവന്‍ ചേട്ടനും. അന്ന് പക്ഷെ അവര്‍ക്ക് ഉറക്കം വന്നില്ല. കാരണം വീട്ടില്‍ വന്നിരിക്കുന്ന മകള്‍ ലീലയുടെ ബന്ധുക്കള്‍ക്ക് വേണ്ടി അവള്‍ പ്രത്യേകിച്ചു പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ട് ലക്ഷ്മിയമ്മ അടുക്കളയില്‍ ഇപ്പൊ ഭയങ്കര തിരക്കിലാണ്. അതിന്റെ മണവും, ശബ്ദവും ഒക്കെ അവരുടെ ഉറക്കം കെടുത്തി.
ഉച്ചക്ക് ഊണ് മേശയില്‍ വിവിധ നാമകരണത്തില്‍ , തിളങ്ങുന്ന കണ്ണാടി പാത്രങ്ങളില്‍ അലങ്കരിച്ചു വെച്ച കോഴി കറികള്‍ താങ്കളെ മാടി മാടി വിളിച്ചിട്ടും , മകള്‍ ലീലാമ്മയുടെ വക പ്രശ്ശരിനും ശുഗരിനും ഉള്ള പ്രത്യേക പഥ്യ ആഹാരം തന്നെ കഴിച്ചു അതൃപ്തി ഒന്നും ഇല്ല എന്ന് അഭിനയിച്ചു തളര്ന്നിരിക്കുകയാണ് അവര്‍.

ഇപ്പൊ
ഉണ്ടാക്കുന്ന പലഹാരങ്ങള്‍ എങ്കിലും തരാന്‍ ലീലയ്ക്കു തോന്നിക്കണേ എന്ന് അവര്‍ ഭഗവാനോട് അപേക്ഷിച്ചുകൊണ്ട്‌ അടുക്കള ഭാഗത്തേക്ക് എത്തിനോക്കാന്‍ പോയി.

ലക്ഷ്മിയമ്മ ഉണ്ണിയപ്പം ചുടുന്നതിന്റെ തിരക്കിലാണ്.
" ലക്ഷ്മി, ഇന്ന് ഉച്ചക്ക് തല ഒന്ന് ചായ്ക്കാനും കൂടി നേരം കിട്ടിയില്ല അല്ലെ ". സ്വരത്തില്‍ വളരെ അധികം ശുഷ്കാന്തി കലര്‍ത്തി ഈ ചോദ്യം എടുത്തു വിട്ടത് രാജമ്മ തന്നെ. ലക്ഷ്മി എന്ന ലക്ഷ്മി കുട്ടിക്ക് രാജമ്മയോടും കേശവന്‍ ചേട്ടനോടും ഒരിത്തിരി സ്നേഹവും കൂറും ഒക്കെ ഉണ്ട്. ലീലാമ്മ കൊടുക്കുന്ന ശമ്പളത്തിന് പുറമേ ഇടയ്ക്കു ഒരു നൂറും അമ്പതും ഒക്കെ ഇവരുടെ കയ്യില്‍ നിന്നും കിട്ടാറുണ്ട് അവര്‍ക്ക്. " രാജി ചേച്ചിയെ , എങ്ങനെ കിടക്കാനാ, കണ്ടില്ലേ ചായക്ക്‌ ഉണ്ണിയപ്പം തന്നെ വേണം എന്ന് വാശി പിടിച്ചിരിക്കുകയ ലീലാമ്മ കൊച്ചിന്റെ നാത്തൂന്‍ ".
പിന്നെ എന്തോ വലിയ രഹസ്യം പറയുന്ന പോലെ സ്വരം താഴ്ത്തി അവര്‍ പറഞ്ഞ് " ലീലാമ്മ കൊച്ചു പ്രത്യേകം പറഞ്ഞിട്ടുണ്ട് നിങ്ങള്ക്ക് രണ്ടു പേര്‍ക്കും ഉണ്ണിയപ്പം തരാനേ പാടില്ല എന്ന്. കേശവന്‍ ചേട്ടന്‍ ശുഗരില്ലെങ്ങിലും പ്രഷര്‍ ഉണ്ടല്ലോ, നിങ്ങള്‍ക്കാണേല്‍ രണ്ടും ഉണ്ട്. പക്ഷെ എന്റെ മനസ്സ് കേള്‍ക്കുന്നില്ല, ഞാന്‍ നിങ്ങള്ക്ക് ഒരു അഞ്ചു ഉണ്ണിയപ്പം മാറ്റി വെച്ചിടുണ്ട്. നിങ്ങള്‍ അത് ആരും കാണാതെ കഴിച്ചെക്കണം . ഞാന്‍ കുറച്ചു കഴിഞ്ഞു അങ്ങോട്ട്‌ കൊണ്ട് തരാം ".

റൂമിലേക്ക്‌ തിരിച്ചു നടക്കുമ്പോ രാജമ്മ ഓര്‍ക്കുകയായിരുന്നു , എന്നും രാവിലെ ലീലാമ്മ, ഒട്ട്സില്‍ നിറയെ പാലും പഞ്ചസാര തീരെ കുറച്ചും ചേര്‍ത്ത് അച്ഛനും അമ്മയ്ക്കും കൊടുക്കണം എന്ന് ലക്ഷ്മിയോട് പറയുമ്പോ ലക്ഷ്മി തീരെ കുറച്ചു പാലും ഒരിത്തിരി കൂടുതല്‍ പഞ്ചസാരയും ഇട്ടിട്ടു കൊണ്ട് തരും. ബാക്കിയുള്ള പാലില്‍ ബൂസ്റ്റ്‌ കലക്കി ആര്‍ത്തിയോടെ കുടിക്കുന്ന അവളെ എത്രയെ തവണ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതിന്റെ പെരില്ലുള്ള നന്ദിയാണ് അവള്‍ ഇപ്പൊ കാണിച്ചത്.


റൂമില്‍ ചെന്ന് കേറിയതും കേശവന്‍ ചേട്ടന്‍ തര്‍ക്കം തുടങ്ങി.
" രാജി അഞ്ചു ഉണ്ണിയപ്പം, അപ്പൊ അതില്‍ മൂന്നു എനിക്ക് രണ്ടു നിനക്ക് ".
" അമ്പട കേമ, എന്തിനു, എനിക്ക് മൂന്നും നിങ്ങള്ക്ക് രണ്ടും ആയികൂടെ".
" നിനക്ക് ഷുഗര്‍ ഉണ്ടല്ലോ, അത് മറന്നുവോ ?"
" ഓ പിന്നെ ഒരു ഉണ്ണിയപ്പം കൂടിയത് കൊണ്ട് എന്റെ ഷുഗര്‍ കൂടി ഞാന്‍ ചത്തൊന്നും പോവില്ല. എനിക്ക് മൂന്നെണ്ണം വേണം ".
അവര്‍ രണ്ടു പേരുടെയും തര്‍ക്കം കുറച്ചു നേരം നീണ്ടു നിന്ന്. പിന്നെ എപ്പോഴോ കേശവന്‍ ചേട്ടന്‍ ഒന്ന് മയങ്ങി.

ആ തക്കം നോക്കി നിന്ന രാജമ്മ അവരുടെ പദ്ധതി ** കൃത്യമായി തന്നെ നിറവേറ്റി.

അന്ന് വൈകുന്നേരം ആരും കാണാതെ അഞ്ചു ഉണ്ണിയപ്പവും രാജമ്മ ഒറ്റയ്ക്ക് തന്നെ കഴിച്ചു തീര്‍ത്തു.

അകത്തെ
മുറിയില്‍ അപ്പൊ ലീലാമ്മ " പല്ല് സെറ്റ് " കാണാതെ തപ്പി നടക്കുന്ന കേശവന്‍ ചേട്ടനെ ചോദ്യം ചെയ്യുകയായിരുന്നു. " അച്ചാ , ഇതെത്രാമത്തെ തവണയാ , പല്ല് വായില്‍ ഇരിക്കണം, ഇനി ഈ സെറ്റ് കിട്ടുന്നവരെ കഞ്ഞി കുടിച്ചാ മതി. ലക്ഷ്മി നീയും കൂടെ ഒന്ന് സഹായിക്കു , അതൊന്നു കണ്ടു പിടിക്കാന്‍ ".
അപ്പൊ കേശവന്‍ ചേട്ടന്റെ " പല്ല് സെറ്റ് " രാജമ്മയുടെ കിടക്കക്ക് താഴെ പ്ലാസ്റ്റിക്‌ പെട്ടിയില്‍ ഇരുന്നു ഉണ്ണിയപ്പം ആര്‍ത്തിയോടെ കഴിക്കുന്ന രാജമ്മയെ നോക്കി കരയുന്നുണ്ടായിരുന്നു.

(** കഴിക്കുന്നത് മോഷ്ടിക്കാന്‍ പറ്റിയില്ലെങ്ങില്‍ , കഴിക്കാന്‍ ഉപയോഗിക്കുന്ന സാധനം മോഷ്ടിക്കുക :) . അത്ര മാത്രമേ രാജമ്മ ചെയ്തുള്ളൂ. )

ബുധനാഴ്‌ച, ജനുവരി 13, 2010

സുപ്രഭാതം

പകലിന്റെ നീല മേഘങ്ങളേ തള്ളി നീക്കി കൊണ്ട് സന്ധ്യയുടെ കറുത്ത മേഘങ്ങള്‍ ആകാശത്തിനെ കീഴടക്കുന്നത് നോക്കി കൊണ്ടിരിക്കുകയായിരുന്നു ലക്ഷ്മിയമ്മാ.
സുര്യ അസ്തമയം - പുതിയൊരു ഉദയത്തിന്റെ വാഗ്ദാനം അല്ലെ അത് ...........
അവരുടെ ഉള്ളിലെ കവിയത്രി പതുക്കെ മനസ്സില്‍ വരികള്‍ എഴുതി തുടങ്ങി. പക്ഷെ ഇത് വരെ കടലാസില്‍ പകര്‍ത്താന്‍ കഴിയാതെ പോയ മറ്റു ആയിരം ആയിരം വരികളെ പോലെ അതും മനസ്സില്‍ ഇട്ടു മൂടി അവര്‍.
മനസ്സില്‍ വേദന ഉണ്ടെങ്കില്‍ അന്തരീക്ഷത്തിന്‍ തണുപ്പ് തോന്നാറുണ്ട് ലക്ഷിയമ്മക്ക്. അന്നത്തെ സന്ധ്യക്ക്‌ നല്ല തണുപ്പായിരുന്നു. അടുത്തിരിക്കുന്ന വിശ്വേട്ടന്‍ എന്താ ഒന്നും മിണ്ടാത്തത്. എത്ര വിഷമം ഉണ്ടാവും ആ മനസ്സില്‍. ഈ സമയത്ത് ഞാന്‍ ധൈര്യം കൊടുക്കണം. പ്രിയതമന്റെ കയ്യില്‍ പതുക്കെ തൊട്ടു കൊണ്ട് അവര്‍ ചോദിച്ചു. " വിശ്വേട്ടാ, ഇങ്ങനെ ഇരിക്കാന്‍ മാത്രം ഒന്നുമുണ്ടായില്ലല്ലോ. ഞാന്‍ ഇല്ലേ കൂടെ........." പറഞ്ഞ് തീരും മുമ്പേ വാക്കുകള്‍ മുറിഞ്ഞു. ഉദ്ദേശിച്ച ധൈര്യം കാണിക്കാന്‍ അവര്‍ക്കായില്ല.
തെല്ലൊന്നു ഇടറിയ ശബ്ദത്തില്‍ വിശ്വേട്ടന്‍ എന്ന വിശ്വനാഥന്‍ പറഞ്ഞ് തുടങ്ങി.
" ലക്ഷ്മി, നീ ഉണ്ട് കൂടെ, നീ മാത്രമേ ഉണ്ടായിരിന്നുള്ളൂ , അതറിയാന്‍ വൈകി, ആ വിഷമം മാത്രമാണ് ഇപ്പൊ മനസ്സില്‍.
നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ കൊല്ലം നാല്പത്തി ഒന്ന് കഴിഞ്ഞിരിക്കുന്നു. അമ്മ മരിച്ചപ്പോ അനിയനും, അനിയത്തിമാര്‍ക്കും ആ കുറവ് നികത്താന്‍ വന്ന ഏടത്തിയമ്മ . അത് മാത്രമായിരുന്നു നീ അന്നെനിക്ക്. ഒരു നല്ല ഏട്ടനായി ഞാന്‍ അവരെയെല്ലാം കര കേറ്റി. അത് കഴിഞ്ഞു വരുമ്പോഴേക്കും നമ്മള്‍ അച്ഛനും അമ്മയും ആയി. ഒരു നല്ല അച്ചന്‍ ആവാന്‍ ഞാന്‍ കുറെ പാട് പെട്ടു. എന്റെ ആ കര്‍ത്തവ്യവും ഞാന്‍ നന്നായി തന്നെ നിര്‍വഹിച്ചു. എല്ലാറ്റിനും പിന്നില്‍ നീ ഉണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഞാന്‍ നിന്നെ കണ്ടില്ല, കാണാന്‍ ശ്രമിച്ചില്ല. ഇന്ന് നമ്മളെ ഒറ്റയ്ക്ക് ഈ വൃദ്ധ സദനത്തില്‍ വിട്ടിട്ടു പോയ മക്കളാണ് എനിക്കെന്റെ ഭാര്യയെ കാണിച്ചു തന്നത്.
സത്യത്തില്‍r എനിക്കവരോട് കൂടുതല്‍ സ്നേഹവും അതിലേറെ നന്ദിയുമാണ് ഇപ്പൊഴ്. ജീവിത നദിയില്‍a ഒരു കരയില്‍ നിന്ന് അക്കരയെത്താന്‍ നിന്നെ വെറും ഒരു തോണിയാക്കിv അല്ലെ ഞാന്‍ . നിന്നോട് ഞാനെങ്ങനെയാ ഇതിനു മാപ്പ് പറയേണ്ടത്. "
അധികം മിണ്ടാത്ത വിശ്വേട്ടന്‍ അന്നും വാക്കുകള്‍ക്കായി പാടുപെടുന്നത് ലക്ഷിയമ്മ അറിഞ്ഞു.
അവരുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. " വിശ്വേട്ടാ, ഒരിക്കലും എന്നിക്ക് പരാതിയുണ്ടായിട്ടില്ല. ഞാന്‍ നിങ്ങളുടെ ഭാര്യയായി , ഏടത്തിയമ്മ ആയി, മക്കളുടെ അമ്മയായി
വളരെ സന്തോഷവതി തന്നെ ആയിരുന്നു. നിങ്ങള്‍ പറഞ്ഞില്ലേ തോണി , ആ തോണി ആവാന്‍ ഈ ജന്മം മുഴുവന്‍ ഞാന്‍ തയ്യാറാണ്. തന്നില്‍ വിശ്വസിച്ച യാത്രക്കാരെ മറുകര എത്തിക്കുന്ന തോണി എത്ര മഹത്വം ഉള്ളതാണ്. അല്ലെ എന്റെ തോണിക്കാര ? "
" എന്താ വിളിച്ചെ തോണിക്കാര എന്നോ ?"
" അതെ അല്ലോ, ഞാന്‍ തോണി എങ്കില്‍ വിശ്വേട്ടന്‍ തോണിക്കാരന്‍"............

പിറ്റേ ദിവസം പുതിയ ഒരു വര്‍ഷത്തിന്റെ ആരംഭം. അവര്‍ക്ക് പുതിയ ഒരു ജീവിതത്തിന്റെയും . ഇനിയുള്ള കാലം വൃദ്ധ സദനത്തില്‍ സന്തോഷത്തോടെ കഴിയാനുള്ള ദൃഡ നിശ്ചയവുമായി അവര്‍ കൈകോര്‍ത്തു കൊണ്ട് നടന്നു നീങ്ങി.

ലക്ഷിയമ്മയുടെ മനസ്സില്‍ പുതിയ ഒരു കവിത മൊട്ടിട്ടു. അവര്‍ തീരുമാനിച്ചു, ഇത് കടലാസില്‍ പകര്‍ത്തണം.
...........................

ചൊവ്വാഴ്ച, നവംബർ 03, 2009

ചുവന്ന മയില്‍ പീലികള്‍

എല്ലാ ശനിയാഴ്ചയും ഇതു പതിവാണ്. ആതിര തന്നെയാണ് ഏട്ടനെ വിളിച്ചു ഉണര്‍ത്തുക . അവള്ക്ക് അന്ന് വയലിന്‍ ക്ലാസ്സ് ഉണ്ട്. കൃത്യം ഏഴ് മണിക്ക് ഏട്ടനെ വിളിച്ചു എഴുനെല്പിക്കും . എന്നും നേരത്തെ എഴുനെല്‍ക്കുന്ന അനൂപിന് അവധി ദിവസങ്ങളില്‍ നേരത്തെ എഴുനെല്കുക എന്ന് പറഞ്ഞാല്‍ വലിയ സങ്കടം തന്നെ . പക്ഷെ അനിയത്തിടെ കാര്യം ആയതു കൊണ്ടു അവന് വേഗം തന്നെ എഴുനേറ്റു റെഡി ആയി.
അവളുടെ റൂം തുറന്നു കിടക്കുന്നുണ്ടായിരുന്നു. പുറത്തു നിന്നു കൊണ്ടു തന്നെ വിളിച്ചു പറഞ്ഞു " ആതിരേ ഞാന്‍ റെഡി. നീ ഇന്നും ലേറ്റ് ആണ് കേട്ടോ". " കഴിഞ്ഞു ഏട്ടാ, ഞാന്‍ ബുക്ക്‌ എടുക്കട്ടെ. ". റൂമിന് അകത്ത് പോയി നിന്നു കൊണ്ടു അവളുടെ വയലിന്‍ എടുകുംബോഴാന്‍ അവന്‍ കണ്ടത്‌, അവളുടെ ബുക്കില്‍ അവള്‍ കുറെ മയില്‍ പീലികള്‍ വെക്കുകയായിരുന്നു.
" അയ്യട കെട്ടിച്ചു വിടാരായി, എന്നിട്ടും കൊച്ചു കുട്ടികളെ പോലെ മയില്‍ പീലിയും എടുത്ത്‌ ചുറ്റുന്നു. എന്തിനാ ആതി മോളെ ഇതു ".
" ഏട്ടാ, കളിയാക്കണ്ട, ഞാന്‍ മയില്‍പ്പീലികള്‍ പെരുകിയോ എന്ന് നോക്കുകയായിരുന്നു. നിമിഷ പറഞ്ഞു, വെയില്‍ തട്ടാതെ എടുത്ത്‌ വെച്ചാല്‍ മയില്‍ പീലികള്‍ പെരുകും എന്ന്."
" ഓ ഒരു നിമിഷ, പൊടി അവിടുന്ന്, നീ വേഗം വാ, സമയം ആയി ".
ആതിര ഏഴാം ക്ലാസ്സിലാണ്. അനൂപ്‌ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. അവര്‍ തമ്മില്‍ വലിയ പ്രായ വിത്യാസം ഉണ്ടെങ്കിലും ഏട്ടന്‍ അവളുടെ ഏറ്റവും നല്ല കൂട്ടുകാരന്‍ തന്നെ ആണ്.
അവരുടെ അച്ചന്‍ ഒരു സ്വകാര്യ ബാങ്കിലെ മാനേജര്‍ , അമ്മ വീട്ടില്‍ തന്നെ കുട്ടികള്ക്ക് നൃത്തം അഭ്യസിപിക്കുന്നു. ഒരു ചെറിയ സന്തുഷ്ട കുടുംബം.
ഏട്ടനെ പോലെ പഠിക്കാന്‍ മിടുക്കിയല്ലെങ്ങിലും ആതിര ഒരു വലിയ കലാകാരിയാവും എന്നാണു എല്ലാവരും പറയുന്നത്. പാട്ടു, നൃത്തം, കഥാപ്രസംഗം, എന്ന് വേണ്ട എല്ലാ മേലകളിലും അവള്‍ സ്കൂളിന്റെ അഭിമാനമാണ്.

മക്കള്‍ക്ക്‌ ആവശ്യത്തില്‍ കൂടുതല്‍ സ്വാന്തന്ത്ര്യം കൊടുത്താണ് ആതിരയുടെയും അനൂപിന്ടെയും അച്ഛനും അമ്മയും അവരെ വളര്‍ത്തുന്നത്. അവര്‍ അവര്ക്കു ഒരുപാടു സ്വകാര്യതയും അനുവദിച്ചു കൊടുത്തിട്ടുണ്ട്. ആതിര റൂം അടച്ചു കമ്പ്യൂട്ടറിന്റെ മുമ്പില്‍ എപ്പോഴും ഇരിക്കുനത്ത് അവര്ക്കു അറിയാം, പക്ഷെ അവര്‍ അവളെ അതില്‍ നിന്നു പിന്തിരിപ്പിക്കാറില്ല. അമിത നിയന്ത്രണം കുട്ടികളെ വഴി തെറ്റിക്കും എന്നാണു ആ മാതാ പിതാക്കളുടെ ധാരണ.

എന്തായാലും ആ കുടുംബത്തില്‍ സന്തോഷത്തിന്‍ ഒട്ടും കുറവില്ലായിരുന്നു.

ഇപ്പൊ കുറച്ചു ദിവസങ്ങലായിട്ടു ആതിരയില്‍ ഒരു മാറ്റം . അനൂപ്‌ അത് ശ്രദ്ധിച്ചു. പക്ഷെ അനിയത്തിയോട് ഒന്നും ചോദിച്ചില്ല. എപ്പോഴും കലപില സംസാരിക്കാറുള്ള അവള്‍ പെട്ടെന്ന് സൈലന്റ് മോഡില്‍ ആയതു പോലെ , ഒരു മിണ്ടാട്ടം ഇല്ലാതെ..... ഇവള്‍ എന്താ ഇങ്ങനെ, അവന്‍ അമ്മയോട് ചോദിച്ചു. അമ്മയും അത് ശ്രദ്ധിച്ചിരുന്നു.
അമ്മ പക്ഷെ അതിനെ വലിയ കാര്യമാക്കിയില്ല. പഠിത്തം കൂടുല്‍ ഉള്ളത് കൊണ്ടായിരിക്കാം എന്ന പറഞ്ഞു സമാധാനിച്ചു.
ഒരു ദിവസം അവള്‍ മുറ്റത്തെ ചാരൂ കസേരയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു പുസ്തകം. പഠിക്കുകയാണെന്നു കരുതി അനൂപ്‌ ആദ്യം. പിന്നെയും സൂക്ഷിച്ചു നോക്കിയപ്പോഴാന്‍ അറിഞ്ഞത് അവള്‍ മയില്‍ പീലികളെ തലോടി കൊണ്ടിരിക്കുകയാണെന്ന്. അവന്‍ അവളുടെ അരികില്‍ ചെന്നു നിന്നു. " ആതി , പരീക്ഷ അടുത്തില്ലേ മോളെ, പഠിക്കാന്‍ ഒന്നും ഇല്ലേ ?"
അതിന് മറുപടി അവള്‍ പറഞ്ഞില്ല, അതിന് പകരം ഒരു ചോദ്യം " ഏട്ടാ, ചുവന്ന മയില്‍ പീലികള്‍ ഉണ്ടാവുമോ ?"
അവന്‍ അവളെ തുറിച്ചു നോക്കി പറഞ്ഞു, ' നിനക്കു ശെരിക്കും എന്താ ? വട്ടായോ ? ചുവന്ന മയില്‍ പീലി, അങ്ങനെ ഒന്നു ഈ ഭൂലോകത്ത് ഉണ്ടാവില്ല . "
" ഏട്ടന്‍ എന്തിനാ ചൂടാവുന്നെ, ഞാനൊരു സംശയം ചോദിച്ചതല്ലേ ? "
ഒന്നു അമര്‍ത്തി മൂളിയിട്ട് അവന്‍ അവിടെ നിന്നു പോയി.

അന്നൊരു ശനിയാഴ്ച , അനൂപ്‌ തന്നെയാണ് അവളെ വയലിന്‍ ക്ലാസ്സില്‍ കൊണ്ടാക്കിയത്‌. അവളുടെ കയ്യില്‍ പതിവായി എടുക്കാറുള്ള ബുക്കും ഉണ്ടായിരുന്നു. അവള്‍ അന്ന് പതിവില്‍ കൂടുതല്‍ സന്തോഷവതിയായിരുന്നു എന്ന് തോന്നി അനൂപിന് .

അന്ന് നേരം കുറെ വൈകിയിട്ടും ആതിര വീട്ടില്‍ വന്നില്ല. സാധാരണ നിമിഷടെ കൂടെ അവള്‍ ഒരു മണിക്ക് വീടെത്തും. ഇന്നു രണ്ടു മണിയായിട്ടും അവളെ കണ്ടില്ല. നിമിഷയെ വിളിച്ചു അനൂപ്‌, അവള്‍ വീട്ടില്‍ എത്തിയിരിക്കുന്നു.
" നിമിഷ എത്ര മണിക്ക് വീടെത്തി "
" ഒരു മണിക്ക് ഏട്ടാ ."
" ആതിര എവിടെ നിമിഷേ ? "
" ഏട്ടാ, ............."
" പറയു നിമിഷ, എന്താ, അവള്‍ എവിടെ ". അനൂപിന്‍ വല്ലാത്ത പിരിമുറുക്കം.

" ഏട്ടാ, അത്, ................അവള്‍ ഇന്നു ആ ഫ്രെണ്ടിനെ കാണാന്‍ പോയി ".

" ഏത് ഫ്രെണ്ടിനെ ?"

" ഓണ്‍ലൈനില്‍ അവള്‍ പരിചയപെട്ട " ചുവന്ന മയില്‍പ്പീലികള്‍ " എന്ന് പേരുള്ള ഒരു ഫ്രെണ്ടിനെ "

" "ചുവന്ന മയില്‍പ്പീലികള്‍" , ഒരു ഓണ്‍ലൈന്‍ പേരു, ഇതു ഒരു ആണോ പെണ്ണോ, അതെങ്കിലും അറിയുമോ നിങ്ങള്ക്ക് "


" എനിക്കറിയില്ല, അവള്‍ക്കും അറിയില്ല എന്ന് തോന്നുന്നു . ഇന്നു നേരില്‍ കാണാം എന്ന് പറഞ്ഞിട്ട് അവള്‍ പോയിരിക്കുകയാ . ഏട്ടനോട് പറയാതെ പോവുന്നതില്‍ വളരെ സങ്കടം ഉണ്ടായിരുന്നു അവള്ക്ക് . പക്ഷെ ചുവപ്പ് മയില്‍‌പീലി തരാം എന്ന് പറഞ്ഞുവത്ത്രെ അവളുടെ ഫ്രെണ്ട്. അതും കൊണ്ടു വന്നു ഏട്ടന്‍ സര്‍പ്രൈസ് കൊടുക്കാം എന്ന് പറഞ്ഞിട്ടാന്‍ അവള്‍ പോയത് ".

ആ ഫോണ്‍ കാള്‍ കഴിഞ്ഞ ശേഷം അച്ഛനും അമ്മയും അനൂപും കുറച്ചു നേരം തരിച്ചു ഇരുന്നു. മൂന്ന് പേരുടെ മനസ്സിലും അരുതാത്ത കുറെ ചിന്തകള്‍. പക്ഷെ അവര്‍ അത് പരസ്പരം പറഞ്ഞില്ല. മാത്രമല്ല നിമിഷയല്ലാതെ ആതിയുടെമറ്റൊരും ഫ്രെണ്ടിനെയും അവര്‍ക്കറിയില്ല. ഇങ്ങനെ ഒരു ഓണ്‍ലൈന്‍ ഫ്രെണ്ട് അവള്‍ക്ക്‌ ഉണ്ടെന്നും കൂടി അവര്‍ അറിഞ്ഞിരുന്നില്ല. ഇനി അതോര്‍ത്തിട്ടു കാര്യമില്ല എന്ന് മനസിലാക്കിയ അനൂപ്‌ നിമിഷ പറഞ്ഞ സ്ഥലത്തേക്ക് വാണം വിട്ട പോലെ പോയി.
പണി തീരാത്ത ഒരു ബഹുനില കെട്ടിടം. അവിടെ പണി മുടങ്ങിയിട്ട് ഇപ്പൊ മാസം കുറച്ചു ആയി. ഇവിടെയാണോ ആതി ഫ്രെണ്ടിനെ കാണാന്‍ വന്നത്.
അവന്‍ ആ കെട്ടിടത്തിന്‍ അകത്ത് കേറി. ആദ്യത്തെ നിലയില്‍ വെറും പാര്‍കിംഗ് ഏരിയ . അവന്‍ പടികെട്ടിലൂടെ മുകളിലത്തെ നിലയില്‍ കേറാന്‍ തുടങ്ങി. അവന്റെ ഹൃദയ മിടിപ്പും, ഷൂസ് ഇട്ട കാലൊച്ചയും മാത്രമാണ് അവിടെ കെട്ട് കൊണ്ടിരുന്നത്. അവന്‍ അവിടെ ആരും ഉള്ളതായി തോന്നിയില്ല. ഒരു നിലയില്‍ നിന്നു മറ്റൊരു നിലയിലേക്ക് അവന്‍ കേറി കൊണ്ടേ ഇരുന്നു. എവിടെയും ആതിരയെ കണ്ടില്ല. നാലാം നിലയില്‍ എത്തിയപ്പോള്‍ താഴെ ഒരു വെളുത്ത സാധനം കിടക്കുന്നു ,എന്തെന്ന് സൂക്ഷിച്ചു നോക്കി, ആതിയുടെ ഫ്രോക്കിന്റെ ഒരു ചെറിയ തുണ്ടായിരുന്നു അത്.

അവള്ക്ക് എന്തോ വിപത്ത് സംഭാവിച്ച്ച്ചിടുണ്ട് . അവന്റെ മനസ്സില്‍ ആരോ ഇരുന്നു പറയുന്ന പോലെ. അവന്‍ അവളുടെ പേരു ഉറക്കെ വിളിച്ചു നടന്നു . ഒരു അടഞ്ഞ മുറിയുടെ മുമ്പില്‍ എത്തി നിന്നു അവന്റെ തിരച്ചില്‍. ആ വാതില്‍ തുറക്കാന്‍ അവന്റെ കൈകള്‍ക്ക് ബലം ഇല്ലാത്തത് പോലെ. അപ്പോഴേക്കും അവന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. എങ്ങനെയോ വാതില്‍ തള്ളി തുറന്നു .
ഉള്ളില്‍ അവന്‍ കണ്ട കാഴ്ച , അവന്റെ സമനില തെറ്റിച്ചു .
അവന്റെ പോന്നനിയത്തി ചോരയില്‍ കുളിച്ചു, .........................
ഒരു കശക്കി എറിയപ്പെട്ട പൂവിനെ പോലെ , അല്ല അവള്‍ പൂവായിരുന്നില്ലല്ലോ, വെറും ഒരു പൂ മോട്ടായിരുന്നില്ലേ ?
അവളുടെ അടുത്ത്‌ കുറെ മയില്‍ പീലികള്‍ചിതറി കിടക്കുനുണ്ടായിരുന്നു. അവന്‍ അതില്‍ സൂക്ഷിച്ചു നോക്കി , ഈ മയില്‍ പീലികള്‍ക്ക് ഇപ്പൊ ചുവന്ന നിറം. അവളുടെ ചോരയുടെ ചുവപ്പ്....................

------------------------
ഈയിടെയായി ഇങ്ങനെയുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതിന് ആരെയാണ് നമ്മള്‍ കുറ്റക്കാര്‍ ആക്കുക്ക? എന്റെ അഭിപ്രായം നമ്മുടെ നിയമം തന്നെയാണ് ഇതിന്‍ പ്രധാന കാരണം എന്നാണു.
ഒന്നും അറിയാത്ത പിഞ്ചു കുട്ടികളെ പീടിപിക്കുന്ന "ക്രൂര മൃഗങ്ങളെ" ( എനിക്ക് വേറെ ഒരു രീതിയിലും അവരെ വിശേഷിപ്പിക്കാന്‍ കഴിയില്ല ) നമ്മുടെ നിയമം എന്ത് കൊണ്ടു തൂക്കി കൊല്ലുന്നില്ല. നിയമത്തിനെ വെല്ലു വിളിക്കുകയല്ല, പക്ഷെ നിയമത്തില്ലുള്ള ദാക്ഷിണ്യം കാരണമല്ലേ ഇങ്ങനെയുള്ള സംഭവങ്ങള്‍ കൂടി കൊണ്ടേ ഇരിക്കുന്നത്?.
നമ്മുടെ മക്കളോട് നമ്മുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമോ , " പൊന്നും കുടമേ , ഇവിടെ നീ സുരക്ഷിതയാണ് എന്ന് ?"
- കണ്ണീരോടെ ചുവന്ന മയില്‍ പീലികള്‍.




ചൊവ്വാഴ്ച, ഒക്‌ടോബർ 20, 2009

വിശ്വാസം

പെയ്തു തോര്‍ന്ന മഴയുടെ ഒരു അടയാളവും ഇല്ലാതെ ആകാശം നിറയെ നക്ഷത്ര പൊട്ടുകള്‍ . അതിന്‍ ഇടയില്‍ തങ്ങളെ തന്നെ നോക്കി ചിരിക്കുകയാണ് ചന്ദ്രന്‍ എന്ന് തോന്നി അവള്ക്ക്. നോക്കിയിരിക്കെ അതാ ഒരു നക്ഷത്രം വീഴുന്ന പോലെ. അത് പറയാന്‍ അവള്‍ തുടങ്ങവേ അവന്‍ പറഞ്ഞു, " നീ കണ്ടുവോ ഇന്നു ആകാശത്തില്‍ ഒരു നക്ഷത്രം പോലും ഇല്ല. കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം അല്ലെ ".
അത് കേട്ടിട്ട് അവള്‍ ആകാശത്തിലേക്ക് നോക്കി, അവള്‍ക്ക്‌ നക്ഷത്രങ്ങള്‍ കാണാം . ഉടനെ അവള്‍ കണ്ണടച്ചു, " എനിക്ക് തോന്നുന്നതാവും, നക്ഷത്രങ്ങള്‍ ഇല്ല. അവന്‍ പറയുന്നതാന്‍ ശരി , കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം . " അവള്‍ കണ്ണടച്ചു നടന്നു.

പിന്നൊരിക്കല്‍ അവള്‍ അവന്റെ കൂടെ ക്ഷേത്രത്തില്‍ പോകവേ മുല്ല പൂക്കള്‍ കെട്ടുന്ന ഒരു വൃദ്ധയെ കണ്ടു. മുല്ല പൂക്കള്‍ വാങ്ങണം എന്ന് ആഗ്രഹിച്ചെങ്ങിലും അത് അവനോടു പറഞ്ഞില്ല. മുല്ല പൂവിന്റെ മണം അവിടെ ഒക്കെ പരന്നു നില്കുന്നതായി തോന്നി അവള്ക്ക്.
തിരിച്ചു വരവേ അവന്‍ ചോദിച്ചു, " അവിടെ ഒരു വൃദ്ധ പിച്ചി പൂവ് കേട്ടുനുണ്ടായിരുന്നുവല്ലോ , നിനക്കു വേണമായിരുന്നോ ?" അവള്‍ അത് കേട്ടിട്ട് ഓര്ത്തു , " ഞാന്‍ മുല്ലയാണല്ലോ കണ്ടത്, അത് പിച്ചിയായിരുന്നുവോ, ആയിരിക്കും, എനിക്ക് തെറ്റിയതാവും ". മുല്ല പൂവിന്റെ മണം അറിയാതിരിക്കാന്‍ അവള്‍ മൂക്കടച്ച്ചു നടന്നു.

ഒരു വൈകുന്നേരം അവന്റെ കയ്യും പിടിച്ചു നടക്കവേ ദൂരെ കണ്ട തീവണ്ടിപ്പാളം ചൂണ്ടി അവന്‍ പറഞ്ഞു അതില്‍ തീവണ്ടികള്‍ വരാറില്ല അറിയോ . അവള്‍ ഓര്ത്തു " അപ്പൊ ഇന്നലെ ഇതു വഴി പോവുമ്പോ ഞാന്‍ കണ്ടത്ത് എന്തായിരുന്നു". ദൂരെ ഒരു തീവണ്ടിയുടെ ചൂളം അവള്‍ കേട്ടപ്പോ അവള്‍ ചെവി പൊത്തി. " ഇതില്‍ തീവണ്ടി വരില്ല " . അവള്‍ ചെവി പൊത്തി നടന്നു.

ഒരു സുപ്രഭാതത്തില്‍ അവളുടെ മൊബൈല് ഫോണില്‍ അവന്‍ വേണ്ടി മാത്രം സെറ്റ് ചെയ്ത റിംഗ് കേട്ടിട്ടാണ് അവള്‍ എണീറ്റത്‌.
പെട്ടെന്ന് വരണം എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വെച്ചു. അവള്‍ വേഗം അണിഞ്ഞൊരുങ്ങി അവന്റെ മുമ്പില്‍ എത്തി.

അവന്റെ കൂടെ ഒരു പെണ്ണ് . ഇവള്‍ ആരാണ് എന്ന് ചോദിക്കുമ്പോലെ അവനെ നോക്കി അവള്‍.
അവന്‍ ആ പെണ്ണിനെ പരിചയ പെടുത്തി. " ഇതു മായ, ഇന്നലെയാണ് ലണ്ടനില്‍ നിന്നു വന്നത്, എന്റെ അമ്മാവന്റെ മോള്‍ . ലണ്ടനില്‍ നല്ല ജോലിയുണ്ട് ഇവള്‍ക്ക് . മൂന്ന് ആഴ്ച കഴിഞ്ഞു തിരിച്ചു പോവും . അതിനിടയില്‍ ഞങ്ങളുടെ കല്യാണം നടത്തണം എന്ന് വീട്ടുക്കാര്‍ തീരുമാനിച്ചു. നീ എന്റെ "ബെസ്റ്റ് ഫ്രണ്ട്" അല്ലെ . അത് കൊണ്ടു നിന്നോട് തന്നെ ഈ കാര്യം ആദ്യം പറയണം എന്ന് തോന്നി.
ഒന്നും മിണ്ടാന്‍ ആവാതെ അവള്‍ നിന്നു, " ഞാന്‍ "ബെസ്റ്റ് ഫ്രണ്ട്" മാത്രം ആയിരുന്നുവോ, ആയിരിക്കാം, അവന്‍ പറയുന്നത് ശരിയായിരിക്കാം, എനിക്കല്ലേ തെറ്റ് പറ്റിയത്‌. വേണ്ടാത്തതൊക്കെ ആലോച്ച്ചിച്ച്ചു കൂട്ടിയത്‌ ഞാന്‍ തന്നെ ആയിരിക്കും ".
അപ്പോഴും അവള്‍ അവന്‍ പറഞ്ഞത് മാത്രം കെട്ട്. അവള്‍ ഒന്നും മിണ്ടിയില്ല. അവള്‍ മിണ്ടാതെ നടന്നു.

അന്ന് രാത്രി തീവണ്ടികള്‍ വരില്ല എന്ന് പറഞ്ഞ തീവണ്ടി പാലത്തില്‍ കൂടി അവള്‍ നടന്നു. അവനില്‍ അവളുടെ വിശ്വാസത്തിനെ തെറ്റാക്കി കൊണ്ടു ഒരു തീവണ്ടി അതിലുടെ വന്നു, അവളെയും കൊണ്ടു പോയി............................

---------------------

ഇതു വിശ്വാസം അല്ല
, വിഡ്ഢിത്തം അല്ലെ ?

ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009

മഴ

മഴയെ ഒരു പാട് ഇഷ്ട്ടമായിരുന്നു അവള്ക്ക് .
പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയത്‌ മുതല്‍ , മഴ പെയ്യുമ്പോള്‍ അവള്‍ ഓടി മുറ്റത്തെത്തും. മഴ അവളുടെ പ്രിയ കളികൂടുക്കാരിയായിരുന്നു. മുഖം മേലോട്ട് ഉയര്‍ത്തി പിടിച്ചു അവള്‍ മഴ തുള്ളികളെ ഉമ്മ വെക്കും, മഴ തുള്ളികള്‍ അവളെ തിരിച്ചും.
കുട്ടിക്കാലത്ത് മഴ തുള്ളിയെ കളിക്കാന്‍ കൂട്ട് കൂട്ടി, വലുതായപ്പോ അവള്‍ മഴയെ പ്രണയിച്ചു തുടങ്ങി . ഇടി വെട്ടുമ്ബൊഴ് അവള്‍ക്ക്‌ സന്തോഷമായിരുന്നു, മഴ വരുന്നതിന്റെ സൂചനയല്ലേ അത്.

പതിനെട്ടു മഴക്കാലങ്ങള്‍ അവള്‍ പിന്നിട്ടപൊഴ്, അവളുടെ ജീവിതത്തില്‍ ഒരു മാറ്റം. അവള്‍ വിവാഹിതയായി.

ഇപ്പൊ അവളുടെ ജീവിതത്തില്‍ എന്നും മഴക്കാലം. കാര്‍മേഘങ്ങള്‍ അവളുടെ മനസ്സിലാണ്, നിര്‍ത്താതെ പെയുന്ന മഴ അവളുടെ കണ്ണുകളിലും. ഇപ്പൊ ഇടി വെട്ടുന്നത് കേട്ടാല്‍ അവള്‍ ഓടും, പുറത്തെക്കല്ല, അകത്തേക്ക്..............അവളുടെ വീട്ടിലെ മേല്‍കൂര ചോരുന്നുണ്ട്. അതിന്‍ താഴെ മണ്‍ ചെട്ടികള്‍ നിരത്താനുള്ള ബദ്ധപാട്ടിലാണ് അവള്‍ ...................
_______________
ചില പേര്‍ ആസ്വധിക്കുനത് മറ്റ് ചില പേരുടെ വേദന . വീട്ടിന്റെ ഉള്ളിലിരുന്നു മഴയെ നൊക്കുമ്ബൊഴ് നല്ല രസമായിരിക്കും, പക്ഷെ അതെ മഴയില്‍ നനഞ്ഞു ഒരു ഇടത്താവളം ഇല്ലാത്ത എത്രയോ പേര്ക്ക് മഴ അത്ര രസമില്ലാത്ത ഒരു പ്രതിഭാസം മാത്രം.

വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2009

പ്രണയ വര്‍ണങ്ങള്‍

എന്നോ എപ്പോഴോ ഞാന്‍ ചോദിച്ചു. പ്രണയത്തിന്‍ നിറമുണ്ടോ. എനിക്ക് മറുപടി പറഞ്ഞു , ഒന്നല്ല , ഒരു പാടു പേര്‍.
----
കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതും പ്രിയ പത്നിയെ പിരിഞ്ഞു മരുഭൂമിയില്‍ പോയി ഇരിക്കുന്ന ഒരുവന്‍ പറഞ്ഞു - കറുപ്പ് - പ്രണയത്തിന്‍ നിറം കറുപ്പ്. ഉറക്കമില്ലാത്ത ഒരു പാടു രാത്രികളില്‍ അവന്‍ അറിഞ്ഞുവത്ത്രെ പ്രണയത്തിന്‍ നിറം കറുപ്പെന്നു.
----
ആരെയും സത്യ സന്ധമായി സ്നേഹിക്കാന്‍ കഴിയാതെ ജീവിക്കാന്‍ വേണ്ടി ഓരോ " കാമുകനെ സ്നേഹിക്കുന്ന " ഒരുവള്‍ പറഞ്ഞു പച്ച - അവള്‍ എന്നും കണ്ടത്‌ നോട്ടു കെട്ടുകളുടെ പച്ച നിറം മാത്രം.
----
ദിവസവും ഓരോ പുതിയ "ചരക്കു" , എന്ന് പറയുന്ന ഒരുവന്‍ പറഞ്ഞു ചുവപ്പ്- എല്ലാ ദിവസവും അവന്‍ ഓരോ പുതിയ കാമുകിമാര്‍ , സുര്യനെ പോലെ എല്ലാ ദിവസവും ഓരോ പുതിയ ഉദയം പുതിയ അസ്തമയം . അവന്‍ പറഞ്ഞു പ്രണയത്തിന് അസ്തമയ സുര്യന്റെ ചുവപ്പ്.
----
സ്നേഹം നിറഞ്ഞ ഒരു കുടുംബത്തിലെ ഗൃഹനാഥന്‍ പറഞ്ഞു - നീല - ഞങ്ങള്‍ പ്രേമിച്ചു, ഒന്നായി, ഞങ്ങളുടെ സ്നേഹം ഞങ്ങളുടെ കുടുംബത്തിനു മൊത്തം പങ്കു വെച്ചു. സ്നേഹത്തിന്റെ ഊഷ്മളമായ കമ്പിളികൊണ്ട്‌ എല്ലാവരെയും പുതപിച്ച്ചു, നീലാകാശം പോലെ വിശാലമായ അവരുടെ പ്രണയത്തിന്‍ നിറം നീല.
----
ഞാന്‍ അവളെ കണ്ടിട്ടില്ല, ഇനി കാണുകയും ഇല്ല, നിറങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല, പക്ഷെ അവള്‍ എന്റെ ജീവിതത്തില്‍ വന്നപോ ഞാന്‍ അറിഞ്ഞു പ്രണയത്തിന്‍ ഒരു നിറമല്ല, അത് ഒരു
" മഴവില്‍ " ആണ്. ( കാഴ്ചയില്ലാത്ത പക്ഷെ സ്നേഹമുള്ള കണ്ണുകളുടെ ഒരു കാഴ്ചപാട് )


________________
പ്രണയത്തിന്‍ സത്യമായും നിറമുണ്ടോ എന്നൊന്നും എന്നിക്കറിയില്ല, ചിലപ്പോ തോന്നും അതിന്‍ ഓരോ ദിവസം ഓരോ നിറം. എന്ത് നിറം ആയാലും കൊള്ളാം പ്രണയം വേണം ജീവിക്കാന്‍, അല്ലെങ്ങില്‍ ജീവിതം നിറമില്ലാത്ത ഒരു ചിത്രം മാത്രം.



ബുധനാഴ്‌ച, സെപ്റ്റംബർ 23, 2009

കല്യാണ പുലിവാലുകള്‍

കൃഷ്ണ പ്രിയാ , മുംബൈ നഗരത്തില്‍ ജനിച്ചു വളര്‍ന്ന ഒരു ഡോക്ടര്‍. പഠിത്തം കഴിഞ്ഞപ്പോ തുടങ്ങി അച്ഛനും അമ്മയും കല്യാണത്തിന്‍ നിര്‍ബന്ധിക്കാന്‍. അവരോട് അവള്‍ മനസ്സിലെ ആഗ്രഹം തുറന്നു പറഞ്ഞു. കൂടെ പഠിച്ച , ഡല്‍ഹിയില്‍ താമസിക്കുന്ന പീറ്റര്‍ എന്ന ക്രിസ്തിയാനിയോടുള്ള അവളുടെ അടുപ്പം അവര്‍ അറിഞ്ഞപ്പോ ഒരു ചെറിയ വിഷമം തോന്നിയെങ്ങിലും മകളുടെ ഇഷ്ട്ടത്തിന്‍ അവര്‍ സമ്മതം മൂളി. അമ്മ പക്ഷെ ഒരു നിബന്ധന വെച്ചു, കല്യാണം നടക്കണമെങ്കില്‍ വലിയമ്മാവന്റെ സമ്മതം കൂടി വേണം.
അമ്മയുടെ അമ്മാവന്‍, വലിയമ്മാവനെന്നു കൃഷ്ണ വിളിക്കുന്ന ശങ്കരന്‍ അമ്മാവന്‍. പാലക്കാട്ടിലെ ഒരു അറിയപെടുന്ന വക്കീല്‍ ആയിരുന്നു. ആവശ്യപെടാതെ തന്നെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും വാരി കോരി തരുന്ന ഒരു വ്യക്തി . രണ്ടു മക്കള്‍. ഒരാള്‍ മുംബൈയില്‍ , ഒരാള്‍ ബാംഗളൂരില്‍. അമ്മായി മരിച്ചിട്ട് കൊല്ലം രണ്ടായി. ഒറ്റക്കായിട്ടും തറവാട്‌ വിട്ടു പക്ഷെ വലിയമ്മാവന്‍ എവിടെയും പോയില്ല, പോവില്ല.

അമ്മാവന്‍ കൃഷ്ണയുടെ കാര്യം അറിഞ്ഞതും , ഒരു ചെറിയ ഭൂകമ്പം തന്നെ ഉണ്ടായി. പക്ഷെ അത് കൊണ്ടൊന്നും കൃഷ്ണയുടെ മനസ്സു മാറില്ലാ എന്ന് മനസിലാക്കി അമ്മാവന്‍. എന്നാലും ഇഷ്ട്ടക്കേട്‌ അയാള്‍ ഒളിച്ചു വെക്കാതെ , കനത്ത ഒച്ചയില്‍ പറഞ്ഞു " ശരി ഇനി നിന്റെ വിധി ഇതാനെങ്ങില്‍ ഇതു തന്നെ നടക്കട്ടെ,പക്ഷെ ഒരു കാര്യം ജാതക പൊരുത്തം നോക്കണം. " വലിയമ്മാവന്‍ ആദ്യത്തെ നിര്‍ബന്ധം വെച്ചു.
ചെക്കന്റെ ജാതകം ഇല്ലാത്തതിനാല്‍ ജനിച്ച സമയം വച്ച് അവര്‍ പൊരുത്തം നോക്കി, കൃഷ്ണയുടെ ഭാഗ്യം , നല്ല പൊരുത്തം.

വലിയമ്മാവന്റെ അടുത്ത നിര്‍ബന്ധം കല്യാണം ഹൈന്ദവ രീതിയില്‍ തന്നെ നടത്തണം എന്നായിരുന്നു. പീറ്റര്‍ന്റെ അച്ഛനും അമ്മയ്ക്കും വിഷമമായെങ്ങിലും അവര്‍ അതിനും എസ്സ്‌ പറഞ്ഞു.

അടുത്തത്‌ കല്യാണം പാലക്കാട്ടില്‍ വെച്ചു തന്നെ വേണം എന്ന് പറഞ്ഞു. അവര്‍ അതിനും സമ്മതിക്കേണ്ടി വന്നു

ജാതക പൊരുത്തം, ഹൈന്ദവ രീതിയുലുള്ള കല്യാണം, പാലക്കാട്ടില്‍ വെച്ചു കല്യാണം, ............ എന്തിനധികം , പാചകക്കാരെ വരെ അമ്മാവന്റെ ഇഷ്ടത്തിനായിരുന്നു തീരുമാനിച്ചത്‌.

വലിയമ്മാവന്‍ എന്ത് ചെയ്യുമ്പോഴും ഒരേ ന്യായം. " സമ്പ്രദായം ". അത് വിട്ടിട്ടുള്ള കാര്യങ്ങള്‍ക്ക് ശങ്കരന്‍ ഇല്ല എന്ന് . കൃഷ്ണക്ക് ചിലതിലൊക്കെ ഇത്തിരി എതിര്‍പ്പ് ഉണ്ടായെങ്ങിലും അത് ആരും വക വെച്ചില്ല.

ഉറപ്പിക്കലിന്റെ ദിവസം തീരുമാനിച്ചു, വരുന്ന ഞായറാഴ്ച. ഇനി കല്യാണ തിയതി, പണിക്കര്‍ കുറച്ചു നല്ല മുഹൂര്‍ത്തങ്ങള്‍ കുറിച്ചു കൊടുത്തു. അതുമായി അച്ഛനും അമ്മയും വലിയമ്മാവന്റെ അടുത്തേക്ക് പോയി.

വലിയമ്മാവന്‍ കടലാസിലേക്ക് ഒന്നു നോക്കി, എന്നിട്ട് പറഞ്ഞു, " അയ്യേ, ഇതു ശരിയാവില്ല, കുറിച്ചു തന്ന മൂന്നു മുഹൂര്‍ത്തങ്ങളും ശെരിയാവില്ല. ഇതിപ്പോ ഒരു പ്രേമ വിവാഹമല്ലേ, ഇതിനെന്തിനാ ഇപ്പൊ മുഹൂര്‍ത്തം നോക്കുന്നത് , നമുക്കു ഇതു ഗാന്ധി ജയന്തിടെ അന്ന് നടത്താം . ഇതു കേട്ടിട്ട് കൃഷ്ണയും , അച്ഛനും , അമ്മയും അമ്മാവനിതെന്തു പറ്റി ന്ന മട്ടില്‍ അയാളെ നോക്കി നിന്നു. അല്ല എല്ലാറ്റിനും സമ്പ്രദായം എന്നൊക്കെ പറഞ്ഞു " പാടു " പെടുത്തിയ ആള് ഇപ്പൊ പറയുന്നു കല്യാണത്തിന്‍ മുഹൂര്‍ത്തം നോക്കണ്ട എന്ന്.

അതോ ഇനി ശങ്കരന്‍ അമ്മാവന്‍ ഗന്ധിയനാണോ, അതാണോ ഗാന്ധി ജയന്തി തന്നെ മതി എന്ന് പറഞ്ഞത്. ഹേ അല്ല , ഗന്ധിയനോന്നും അല്ല. പിന്നെ എന്താ ?.

അധികം ആര്ക്കും ആലോചിച്ചു നിക്കേണ്ടി വന്നില്ല, വലിയമ്മാവന്‍ " കാരണം " പറഞ്ഞു
" നമ്മളിപ്പോ എല്ലാം നോക്കണ്ടേ, നല്ല ദിവസം എന്നൊക്കെ പറഞ്ഞിട്ട് ലീവ് അല്ലാത്ത ദിവസങ്ങളില്‍ കല്യാണം നടത്തിയാല്‍ എത്ര ആള്‍ക്കാര്‍ക്കാ ബുദ്ധിമുട്ടു. രാജീവും , രമേശും ( അമ്മാവന്റെ മക്കള്‍ ) പിന്നെ മറ്റുള്ളവര്‍ക്കും ഒക്കെ സൌകര്യമാവണ്ടേ, ഗാന്ധി ജയന്തി വെള്ളിയാഴ്ച, പിന്നെ ശനിയും , ഞായറും ലീവ്. മൂന്നു ദിവസം ഒരുമിച്ചു കിട്ടും. അതല്ലേ സൗകര്യം. "

" ഇങ്ങനെ തന്നെ വേണം..... അത് തന്നെ മതി...... എന്നൊക്കെ എല്ലാവരെയും എത്ര നെട്ടോട്ടം ഒട്ടിച്ചു ഓരോ കാര്യത്തിനും, എന്നിട്ട് ഇപ്പൊ പറയുന്നു സൗകര്യം നോക്കിയാല്‍ മതിയെന്ന്. മറ്റുള്ളവരുടെ അസൌകര്യങ്ങള്‍ കണക്കിലെടുക്കാതെ എത്ര മാത്രം വാശി പിടിച്ചു , അപ്പൊ സൌകര്യ കേടു തോന്നിയില്ലേ നിങ്ങള്ക്ക് . സ്വന്തം സൗകര്യം കണക്കിലെടുത്തപ്പോ " സമ്പ്രദായം " ഒക്കെ കാറ്റത്ത് അല്ലെ ." ഇങ്ങനെയൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു കൃഷ്ണക്ക്, പക്ഷെ ചോദിച്ചില്ല. വാക്കുകള്‍ നാവില്‍ തന്നെ തരിച്ചു നിന്നു.................

അങ്ങനെ കൃഷ്ണ പ്രിയ വിവാഹിതയാവുന്നു.... ഗാന്ധി ജയന്തിടെ അന്ന്.
എല്ലാവര്ക്കും സ്വാഗതം.
_______________________________
ശങ്കരന്‍ അമ്മാവനെ പോലെ കുറെ പേര്‍ ഭൂലോകത്ത് ഉണ്ട്. അവരുടെ വിശ്വാസങ്ങള്‍ മിക്കവാറും സൗകര്യം അനുസരിച്ചാണ്. പക്ഷെ അവര്‍ ഇതു ഒരിക്കലും സമത്തിക്കില്ല.



ഞായറാഴ്‌ച, സെപ്റ്റംബർ 13, 2009

നന്തിയാര്‍വട്ടം

നന്തിയാര്‍വട്ടത്തിന്‍ ഇടയായി ഒരു ദുഃഖം . തന്നെ ആര്‍ക്കും ഇഷ്ടമല്ല , തന്നെ കൊണ്ട് ഒരു പ്രയൊജനവും ഇല്ല എന്നുള്ള തൊന്നലുകളാണു ഇപ്പൊ അവളെ അലട്ടുന്നത് . അവള്‍ മറ്റ് പൂക്കളെ നൊക്കി നെടുവീര്‍പിട്ടു , “ എന്തു മാത്രം അഴകാണു മുല്ലക്കു , സുന്ദരികളുടെ പ്രിയങ്കരി . തന്നെ ആരും ഇങ്ങനെ തലയില്‍ ചൂഡാറില്ലല്ലൊ , പനിനീര്‍ പൂവിന്‍ എന്തു നല്ല നിറം. , ചെമ്പകത്തിനു എന്തു നല്ല മണം, ചെന്താമരയുടെ നിറം എന്തു രസം, തുംബയില്ലാത്ത പൂക്കളങ്ങളില്ല , പിച്ചി പൂവിന്റെ മണം തനിക്കില്ലല്ലൊ , ചെംബരുത്തി പൂവിന്റെ ഇലക്കും കൂടി തന്നെക്കാള്‍ ഉപയൊഗമുണ്ടു. “ ഇങ്ങനെ കുറെ വേണ്ടാതീനങ്ങള്‍ അവളുടെ മനസ്സില്‍ കടന്നു കൂടിയിട്ടു ഇപ്പൊ കുറച്ചു കാലമായി.
നന്തിയാര്‍വട്ടത്തിന്റെ ദുഃഖം പൂന്തൊട്ടത്തിലെ മറ്റ് പൂക്കള്‍ ശ്രദ്ധിച്ചു. എന്തിനാണു നന്തിയാര്‍വട്ടത്തിനു വിഷമം എന്നറിയാന്‍ അവര്‍ ആഗ്രഹിച്ചു, അതിനായി അവര്‍ ചെംബരുത്തി പൂവിനെ ദൂത് വിട്ടു.
ചെംബരുത്തി പൂവിനെ എല്ലാ‍ പൂക്കളെ പൊലെ നന്തിയാര്‍വട്ടത്തിനും വളരെ ഇഷ്ട്ടമാണു . അതു കൊണ്ടു തന്നെ ചെമ്പരുത്തി ചൊദിച്ചതും അവള്‍ എല്ലാം തുറന്നു പറഞ്ഞു.
ചെമ്പരുത്തിക്ക് കാര്യം പിടികിട്ടി, ഒരു താരതമ്യ പെടുത്തലിന്റെ ഫലമാണ് നന്തിയാര്‍വട്ടത്തിന്റെ ഇപ്പോഴത്തെ വിഷമത്തിന്റെ കാരണം എന്ന് മനസ്സിലാക്കി . ചെമ്പരുത്തി അധികമൊന്നും ഉപദേശിക്കുന്ന കൂട്ടത്തിലല്ലാ. എന്നാലും നന്തിയാര്‍വട്ടത്തിനോട് അവള്‍ പറഞ്ഞു " അല്ലാ നന്തിയാര്വട്ടം , നിനക്കെന്തിനാ ഇപ്പൊ മണവും, നിറവും ഒക്കെ. നീ നന്തിയാര്‍വട്ടമല്ലേ, മുല്ലയും , താമരയും , പനിനീര്പൂവും ഒന്നും അല്ലല്ലോ. അപ്പൊ പിന്നെ നിനക്കെന്തിനാ അവരുടെ ഗുണങ്ങള്‍ വേണ്ടത്. നമ്മെ മറ്റുള്ളവരുമായി താരതമ്യ ചെയ്യുന്നതിലൂടെ നമ്മള്‍ നമ്മെ തന്നെ വിസ്മരിക്കുന്നു. അതാണ്‌ നിനക്കും സംഭവിച്ചത്‌. നീ ഒരു ഔഷധ പൂവാണ്. അത് നീ മറക്കരുത്‌. നമ്മള്‍ എല്ലാവര്ക്കും ഓരോ വ്യത്യസ്ഥ ഗുണങ്ങളാണ് , മുല്ലക്ക് നന്തിയാര്‍വട്ടമാവാനും , നന്തിയാര്‍വട്ടത്തിനു മുല്ലയാവാനും ഒരിക്കലും പറ്റില്ല, അതാണ്‌ സൃഷ്ടി . അതിനെ മനസ്സിലാക്കി ജീവിച്ചാല്‍ ഇങ്ങനെ ആവശ്യമില്ലാത്ത ദുഃഖങ്ങള്‍ ഒഴിവാക്കാം. ". സ്നേഹത്തോടെ പറഞ്ഞു നിര്‍ത്തി ചെമ്പരുത്തി. നന്തിയാര്വട്ടം തന്റെ ചിന്തകളുടെ അര്‍ത്ഥമില്ലായ്മ മനസ്സിലാക്കി , അവള്‍ ചെമ്പരുത്തിക്ക് ഒരായിരം നന്ദി പറഞ്ഞു.
***************
നമ്മളെ നമ്മളായി കാണാനും സ്നേഹിക്കാനും കഴിഞ്ഞാല്‍ ഒട്ടേറെ വിഷമങ്ങള്‍ ഒഴിഞ്ഞു കിട്ടും. അതാണ്‌ നമ്മള്‍ നമ്മുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സഹായം.

ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2009

ഓണകോടി


ചിങ്ങ മാസത്തിലെ ഒരു വെയില്ലുള്ള വൈകുന്നേരം. സുര്യന്‍ ഇന്നു പതിവില്ലാതെ കത്തി നിക്കുന്നു. മഴ പെയ്യും എന്ന് കരുതി കുട എടുത്തിട്ടുണ്ട്. പക്ഷെ നിര്‍മല അത് നിവര്‍ത്തി പിടിച്ചില്ല. നിറമില്ലാത്ത കുട നനഞ്ഞാല്‍ നിറം മങ്ങിയതാനെന്നു അറിയില്ല, പക്ഷെ വെയിലത്തു അത് പറ്റില്ലല്ലോ.
കുറച്ചു ദൂരം നടനിട്ടു തിരിഞ്ഞു നൊക്കിയപ്പൊഴ് " കണ്മണി" വരുന്നത് കണ്ടു. " കണ്മണി"... നിര്‍മല പതിവായി പോവാറുള്ള ബസ്സ്. നിര്‍മലയെ കണ്ടിട്ട് ഒന്നു സ്പീഡ് കുറച്ചു ദാസപ്പന്‍ ഡ്രൈവര്‍ ചോദിച്ചു " എന്താ ചേച്ചി, ഇന്നും കേരുന്നില്ലേ ?" ഇല്ല എന്ന് തലയാട്ടി നിര്‍മല. "കണ്മണി" ചീറി പാഞ്ഞു പോയി.
" നിര്‍മലെ, നിര്‍മലെ ".... പരിചിതമായ ഒരു സ്വരം, തന്നെ ആരോ വിളിക്കുനുണ്ട് . ഒന്നു നിന്നു നിര്‍മല. അതാ വരുന്നു "പലിശ" അമ്മിണി. പലിശക്ക് പണം കൊടുക്കുനതാണ് ഇവരുടെ പ്രഥാന തൊഴില്‍. അതുകൊണ്ട് തന്നെ ഇവര് അറിയപെടുന്നത് "പലിശ" അമ്മിണി എന്നാണ്.
"എന്താ നിര്‍മലെ, എവിടെക്കാ നടന്നു പോവുന്നത് ?"
" ഞാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ പോവുകയാണ് അമ്മിണി ചേച്ചിയെ"
" ഓണകൊടിയൊക്കെ എടുത്തുവോ ? ഞാന്‍ വേണമെങ്ങില്‍ പണം തരം. "
" അങ്ങനെ ഇപ്പൊ കടം വാങ്ങി ഓണകോടി വേണ്ട എന്ന് ഞാനും രഘുവേട്ടനും തീരുമാനിച്ചു ചേച്ചി . ഞാന്‍ അല്പം തിരക്കിലാ. പോട്ടെ ചേച്ചി , പിന്നെ കാണാം". തിരിഞ്ഞു നടക്കാന്‍ തുടങ്ങി നിര്‍മല.
പിന്നില്‍ നിന്നു അമ്മിണി ചേച്ചി പറയുന്നുണ്ടായിരുന്നു "ഓ വലിയ അഭിമാനി, ഉണ്ണാനും ഉടുക്കാനും ഇല്ലെങ്ങിലും എന്താണ്‍ ഗമ ". ചിരിച്ചു കൊണ്ടു നടത്തം തുടര്‍ന്നൂ നിര്‍മല.

കവല മുക്കിലെ കടയില്‍ നിന്നും കഞ്ഞിക്കുള്ള അരിയും, പുഴുക്കിന്‍ പയറും വാങ്ങി തിരിയുംബോഴാന്‍ വീട് ഓണര്‍ ശങ്കരന്‍ ചേട്ടനെ കണ്ടത്. ഒരു ലോക മഹാ പഞ്ചാര . നേരെ മുമ്പില്‍ പെട്ട് പോയത് കൊണ്ടു നിര്മാലക്ക് നിക്കേണ്ടി വന്നു. കൊച്ചു കുട്ടികള്‍ മിട്ടായി ഖാന്ടാല്‍ ഉണ്ടാവുന്ന ആഹ്ലാതമായിരുന്നു അയാളുടെ മുഖത്ത്. "അയ്യോ ഇതാര് നിര്മലയോ ? എന്തൊക്കെയുണ്ട് വിശേഷം ? ഓണമൊക്കെ എവിടം വരെ എത്തി നിര്മാലെ ".
അയാളുടെ നോട്ടവും , ഭാവവും ഒക്കെ കണ്ടു നിര്‍മല ദേഷ്യം അടക്കാന്‍ പാടുപെട്ടു, അല്പം ഈര്ശ്യത്തോടെ തന്നെ പറഞ്ഞു " മഹാബലി പടിക്കല്‍ വന്നു നിക്കുന്നുണ്ടാത്രേ, ഞാന്‍ വേഗം ചെന്നിലെങ്ങില്‍ തിരിച്ചു പോവും . ഞാന്‍ പോട്ടെ ".
"ഓ തമാശ തമാശ" ചമ്മല്‍ മറച്ചു കൊണ്ടു ശങ്കരന്‍ പറഞ്ഞു.
ഒടുവില്‍ അവള്‍ വീടെത്തി, ശ്വാസം ഒന്നു നേരെ വിട്ടു, അവള്‍ രഘുവിണ്ടേ അടുത്തേക്ക്‌ ഓടി.
കിടക്കുനുണ്ടായിരുന്നു രഘു. ഓട്ടോ ഡ്രൈവര്‍ രഘു ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് ഇപ്പൊ മാസം ഏഴ് ആവുന്നു. ഒരു സുപ്രഭാതത്തില്‍ ഭോധമില്ലാതെ വന്ന ഒരു ലോറിക്കാരന്‍ ഇടിച്ചു വീഴ്ത്തിയ ഒരു ജന്മം. ജീവനോടെ കിട്ടി, പക്ഷെ നട്ടെല്ലിന്റെ ക്ഷതം കാരണം അരക്ക് താഴെ തളര്‍ച്ച.
നിര്മാലക്ക് പക്ഷെ പ്രതീക്ഷയുണ്ട് എന്നെങ്ങിലും ഒരു ദിവസം രഘുവേട്ടന്‍ എഴുനേല്‍ക്കും. ഇനി അഥവാ എഴുനെട്ടിലെങ്ങില്‍ തന്നെ അവള്ക്ക് പരാതിയില്ല. ജീവനോടെ കൂടെ ഉണ്ടല്ലോ അത് മതി.
"രഘുവെട്ട, ഞാന്‍ ഈ സാരി മാറ്റിയിട്ടു വരം. എന്നിട്ട് മേല് കഴുകാം കേട്ടോ . അവള്‍ എവിടെ കല്യാണി?"
" ഇന്നും നീ വൈകി എന്ന് പറഞ്ഞു അവള്‍ പിണങ്ങി ഇരിക്കുകയാണ് . നിനക്കു കുറച്ചു നേരത്തെ ഇറങ്ങമായിരുന്നില്ലേ നിമ്മി ".
"അവളുടെ പിണക്കം ഇപ്പൊ മാറ്റം ഞാന്‍ ."
"കല്യാണി, മോളെ കല്യാണി, അമ്മ വന്നു ". വിളിച്ചത് കേട്ടിട്ടും കിണറ്റും കരയില്‍ പിണങ്ങി നില്ക്കുകയാണ് കല്യാണി.
"എന്തിനാ കുട്ടാ അമ്മയോട് പിണക്കം".
"അമ്മേ അമ്മ ഇന്നും വൈകി, വാസന്തിയും, പ്രഭയും ഒക്കെ പൂക്കളത്തിനു പൂകള്‍ വലിക്കാന്‍ പോയി . ഇന്നു അടുത്ത വീട്ടിലെ ജാനു അമ്മായിക്കും വയ്യ. അപ്പൊ പിന്നെ അച്ഛന്ടെ അടുത്താര. അത് കൊണ്ടു ഞാന്‍ പോയില്ല". അവള്‍ പരാതികള്‍ നിരത്തി .
" നമ്മുക്ക് പൂക്കളം ഒരുക്കിയില്ലെങ്ങിലെന്ത , ഗാഗ്ര ചോളി യിട്ടിട്ടു ചെത്താലോ ".
ഗാഗ്ര ചോളി എന്ന് കേട്ടതും , ഒരായിരും ബള്‍ബ്‌ മിന്നി കല്യാണിയുടെ മുകത്‌.
"അമ്മേ , ഗാഗ്ര ചോളി വാങ്ങിയോ, എവിടെ കാണട്ടെ"

ഗാഗ്ര ചോളി ഉടനെ ഇട്ടിട്ടു ചന്തം നോക്കുകയായിരുന്നു കല്യാണി.
രഘു നിര്മാലയോട് ചോതിച്ചു "ഇതു വാങ്ങാന്‍ എങ്ങനെ ..........."
" ഞാന്‍ കഴിഞ്ഞ 35 ദിവസം തിരിച്ചു വരുമ്ബൊഴ് ബസ്സില്‍ വന്നില്ല. നടന്നു. "
" അമ്പടി , അപ്പൊ ബസ്സ് കൂലി ലാബിച്ചിട്ടു നീ മോള്‍ക്ക്‌ ഗാഗ്ര ചോളി വാങ്ങിയല്ലേ. "
സ്നേഹത്തോടെ അവന്‍ അവളെ കൂട്ടി പിടിച്ചു. കല്യാണിയും ഓടി വന്നു അമ്മയെ കെട്ടി പിടിച്ചു.

**************

സ്നേഹമാണ് എല്ലാവര്ക്കും എന്നും വേണ്ടത്. അതുണ്ടെങ്കില്‍ ജീവിതത്തില്‍ എന്നും ഓണമല്ലേ.
എന്നും എല്ലാവര്ക്കും സ്നേഹം നിറഞ്ഞ മനസുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
ഹാപ്പി ഓണം.

ബുധനാഴ്‌ച, ഓഗസ്റ്റ് 12, 2009

മാലാഖ കുട്ടികള്‍

ഇന്നു അഞ്ജുവിന് ഒരു സര്‍പ്രൈസ് കൊടുക്കണം. എന്നും പരാതിയാണ് സ്കൂളില്‍ നിന്നു
വരുമ്ബൊഴ് അമ്മ വീട്ടിലില്ല എന്നുള്ളത് . ഇന്നു ഏതായാലും ആ പരാതി ഉണ്ടാവില്ലാ. ലീവ് എടുത്തു. അഞ്ജുവിന് ഇഷ്ടമുള്ള മോര് കൂട്ടാനും , ബീന്‍സ്‌ തോരനും, മുട്ട കറിയും ഉണ്ടാക്കി കാത്തിരുന്നു.
അവളുടെ വലിയ കണ്ണുകള്‍ സന്തോഷം കൊണ്ടു ഒന്നും കൂടി വിടരും. അത് കാണാന്‍ മാത്രം എന്തും ചെയ്യാന്‍ റെഡി .......

ഇന്നെന്താ സ്കൂള്‍ ബസ്സ് വ്യ്കിയോ ? 3 മണി ആയല്ലോ ? .......... ഇല്ല വൈകീട്ടില്ല ഇതാ ബെല്‍ അടിക്കുന്നു.

ഒട്ടും പ്രതീക്ഷികാത്ത ഒരാള്‍ കതകു തുരനപ്പോ അഞ്ജുവിണ്ടേ മുഖം സന്തോഷം കൊണ്ടു വിടര്നു. " അമ്മേ, ഇന്നെന്താ ഓഫീസ്'ല പോയില്ലേ ? മൈ സ്വീറ്റ് അമ്മ. " അവള്‍ കെട്ടി പിടിച്ചു ഒരു ഉമ്മാ. ഒരു ദിവസത്തെ ശമ്പളത്തെകാല് എത്രയോ വിലയേറിയതാണ് ഈ ഉമ്മാ.

എട്ടു വയസ്സായി, പക്ഷെ ഇപ്പോഴും അവളുടെ ഷൂസ് വരെ ഊരീ കൊടുക്കണം. വീട്ടിലുണ്ടെങ്കില്‍ ഞാന്‍ തന്നെ ചോറ് വാരി കൊടുക്കണം.

തീന്‍ മേശയില്‍ ഇരിക്കുമ്ബൊഴ് ഞാന്‍ ചോദിച്ചു
" ഇന്നെന്താ അഞ്ജു സ്കൂള്‍'ല വിശേഷം. ".

" അമ്മേ ഇന്നു വിസ്മയ വന്നില്ല ?"

" നിനക്കു ഒരൊറ്റ ഫ്രണ്ട് മാത്രേ ഉള്ളു, ഈ വിസ്മയ ".

" അല്ലമ്മേ , വേറെയും ഉണ്ട് , ദിശ, സഞ്ജന, അനിത ...........ദര്‍ശന്‍".

" മതി മതി...... വേഗം കഴിക്കു അഞ്ജു".

" അമ്മേ, അമ്മയ്ക്കും എന്നും വീട്ടില്‍ ഇരുനുടെ, എന്ത് രസാ അമ്മ വീട്ടില്‍ ഉള്ളപോ . അമ്മേ , വിസ്മയക്ക്‌ ഒരു സിസ്റ്റര്‍ ഉണ്ടമ്മേ. അവള്‍ക്ക്‌ കളിയ്ക്കാന്‍ നല്ല കൂട്ടാന് അവളുടെ സിസ്റ്റര്‍. ദിശക്കും ഉണ്ട ഒരു സിസ്റ്റര്‍. അനിതയ്ക്ക് ഒരു ബ്രദര്‍. സഞ്ജനക്കും എനിക്കും ആരുമില്ല. പക്ഷെ സഞ്ജനടെ അമ്മ ഓഫീസില്‍ പോവില്ല................. അമ്മേ, എന്താ അമ്മേ എനിക്ക് സിസ്റ്റര്‍ ഇല്ലാതെ ."

" നിങ്ങള്‍ ക്ലാസ്സ്'ല ഇരുന്നു ഇതൊക്കയാണോ സംസരിക്കാര്‍. അപ്പൊ ക്ലാസ്സ്'ല ശ്രദ്ധികാറില്ല അല്ലെ".

അതൊന്നും വക വെക്കാണ്ടു അവള്‍ പിന്നെയും ചിണുങ്ങി.

" അമ്മേ, പറ അമ്മേ എനിക്കെന്താ ഒരു സിസ്റ്റര്‍ ഇല്ലാതെ ?. എനിക്ക് ബ്രദര്‍ വേണ്ട. ഒരു സിസ്റ്റര്‍ വേണം. വിസ്മയാടെ സിസ്റ്റര്‍ പോലെ ഒരു സിസ്റ്റര്‍. എനിക്കപ്പോ ഇങ്ങനെ ഒറ്റക്ക്‌ ഇരിക്കണ്ടല്ലോ . "


എട്ടു വയസ്സിണ്ടേ നിഷ്കളങ്ക ആഗ്രഹം. കളിയ്ക്കാന്‍ ഒരു കൂടപിരപ്പ് വേണം എന്ന മോഹം.
ഒറ്റ പെടല്‍ ഇത്ര ചെറിയ പ്രായത്തില്‍ തന്നെ തോന്നുമോ?

അഞ്ജു ഇന്നു നേരത്തെ ഉറങ്ങി. ഞാന്‍ ഓര്‍ക്കുക്കയായിരുന്നു.
7 വര്ഷം മുംബ്‌, ഒരിക്കലും ജീവത്തില്‍ ഉണ്ടാവില്ല എന്ന് കരുതിയ സന്തോഷങ്ങള്‍ അഞ്ജു കൊണ്ടു വന്നു. അവളുടെ " അമ്മ" വിളി കേള്‍ക്കാന്‍ ഭാഗ്യമില്ലാത്ത ഏതോ ഒരു അമ്മ അവളെ ഉപേക്ഷിച്ചു പോയ ആ ആശ്രമത്തില്‍ നിന്ന , അവളെ ഞങ്ങള്‍ സ്വന്തമാകിയപ്പോ എനിക്ക് " അമ്മ " എന്ന് വിളി കേള്കാനുള്ള ഭാഗ്യം ഉണ്ടായി. 10 മാസം മാത്രം പ്രായമുള്ള അവളെ , ഞാന്‍ ആദ്യമായി കണ്ടപ്പോ തന്നെ ഇഷ്ട പെട്ടു . ആ വലിയ കണ്ണുകളില്‍ നിറയെ ഞാന്‍ കണ്ടു ഒരു അമ്മക്കായി കരയുന്ന ഒരു കുരുന്നു മനസ്. അവളെ ഞങ്ങള്‍ കൊണ്ടു വന്നു. ഞങ്ങളുടെ മകളാക്കി . അല്ല അവള്‍ ഞങ്ങളെ അവളുടെ അച്ഛനും അമ്മയും ആക്കി.

ഇന്നവള്‍ക്ക്‌ ഒരു അനിയത്തിയെ വേണം . ഒട്ടപെടല്‍ അവള്‍ അനുഭവിക്കരത്. എവിടെയെങ്കിലും ഒരു നിര്‍ഭാഗ്യവതിയായ അമ്മ വേണ്ട എന്ന് പറഞ്ഞ ഒരു കൊച്ചു മാലാഖ ഉണ്ടാവും. അവളെ ഞങ്ങള്‍ക്ക്‌ വേണം. ഞങ്ങളുടെ അഞ്ജുവിനെ ഒരു ചെച്ചിയാക്കാന്‍ , അവളെ ഞങ്ങള്‍ കൊണ്ടു വരും.

******
അനാഥ-----------------------ആരാണ് അനാഥ . ഉപേക്ഷിക്കപെട്ട കുഞ്ഞോ അതോ ജന്മം കൊടുത്ത് ഉപേക്ഷിച്ച അമ്മയും അച്ഛനുമോ ?

തിങ്കളാഴ്‌ച, ഓഗസ്റ്റ് 10, 2009

ഉണ്ണികുട്ടന്‍ ചോദിക്കുന്നു



ഉണ്ണികുട്ടന്‍ സന്ധ്യക്ക്‌ കളിക്കാന്‍ പോയിട്ട് വന്നതും, ഷൂസും കൂടി ഊരാതെ അമ്മയുടെ അടുത്തേക്ക് ഓടി. ദേവൂ മോളെ ഉറക്കുകയാണ് അമ്മ. അമ്മയുടെ സാരി തുമ്പത്ത് പിടിച്ചു നിന്നു അവന്‍ .
" ഉണ്ണി കുട്ടാ, ഒച്ച വെക്കണ്ടാ, ദേവൂ ഉറങ്ങി , കൈയും കാലും കഴുകി ഉണ്ണാന്‍ വരൂ, അമ്മ ചോറ് വിളമ്പാം".
അമ്മ മോളെ കിടത്തി തിരിഞ്ഞു നൊക്കിയപ്പൊഴ് കണ്ടത്‌, കരഞ്ഞു കലങ്ങിയ കണ്ണുമായി നില്‍കുന്ന ഉണ്ണി കുട്ടനെയാണ്.
" എന്ത്‌ പറ്റി ഉണ്ണി കുട്ടാ ? എന്തിനാ എന്റെ കുട്ടി കരയുന്നത് ? "
" അമ്മേ , ഉണ്ണി കുട്ടന്റെ അച്ഛന്‍ മരിച്ചു പോയോ അമ്മേ "
പ്രതീക്ഷിച്ച ഒരു ചോദ്യം , പക്ഷെ പ്രതീക്ഷിക്കാത്ത സമയത്തില്‍ ,കൂട്ടുക്കാരന്മാര്‍ വല്ലതും പറഞ്ഞിടുണ്ടാവും , അല്ലാതെ അവനിങ്ങനെ ഒന്നും ചോദിക്കില്ല.
" പറയമ്മേ , അച്ഛന്‍ മരിച്ചുവോ ?........................................... എന്തിനാമ്മേ അച്ഛന്‍ മരിച്ചത്‌ ?"
" ആരാ മോനോട് ഇതൊക്കെ പറഞ്ഞത് ?"
ഉണ്ണികുട്ടന്‍ അമ്മയെ നോക്കി ഇരുന്നു. ഒന്നും മിണ്ടിയില്ല.
"വരൂ ഉണ്ണി കുട്ടാ, നമുക്കു ആഹാരം കഴിക്കാലോ ", അവനെ വാരി എടുക്കാന്‍ നോക്കിയപ്പോ അവന്‍ ഒന്നു കൂടി അകന്നു നിന്നു.
" അമ്മേ , മരിച്ചവര്‍ എവിടെക്കാ അമ്മേ പോവുക ?"
ഇവന്‍ വിടുന്ന മട്ടില്ലല്ലോ ഈശ്വര.
" സ്വര്‍ഗത്തിലേക്ക് ഉണ്ണി ?"
" എന്തിനാണ് അച്ഛന്‍ സ്വര്‍ഗത്തില്‍ പോയത് ?"
" അത്.................................. അത് പിന്നെ "..... ഈ കുട്ടിയോട്‌ എന്ത് പറഞ്ഞിട്ടാ മനസിലാക്കുക.
" അത് മോനേ അച്ഛന്‍ ഈ ലോകത്തില്‍ ചെയ്യാനുള്ളതൊക്കെ ചെയ്തു കഴിഞ്ഞിട്ടുണ്ടാവും ഉണ്ണി ".
അത് കേട്ടപോ അവന്‍ വേഗം അമ്മയുടെ മടിയില്‍ കേറി ഇരുന്നു.......
" അമ്മേ, ഇല്ലമേ എല്ലാം ചെയ്തു കഴിഞ്ഞിട്ടില്ല, എന്നോട് അടുത്ത അവധി കാലത്തു പൂരം കാണാന്‍ കൊണ്ടോവാം എന്ന് പ്രോമിസ് ചെയ്തതാ". ഉണ്ണി കുട്ടന്‍ കരഞ്ഞു കൊണ്ടു പറഞ്ഞു.
അമ്മ കരച്ചില്‍ അടക്കാന്‍ കുറെ പാടു പെട്ടു.
ഉണ്ണി കുട്ടന്‍ പിന്നെയും തുടങ്ങി,
" അമ്മേ ആരാമ്മേ അച്ഛനെ സ്വര്‍ഗത്തില്‍ കൊണ്ടു പോയെ ?"
" ദൈവം ."
" ആരാമ്മേ കൃഷ്ണനോ ?"
അതെ എന്ന് പതുക്കെ തല കുലുക്കി അമ്മ.
" അമ്മേ കൃഷ്ണന്ടെ അടുത്ത്‌ നമുക്കു മിണ്ടണ്ട കേട്ടോ അമ്മേ ."
കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട് ഉണ്ണി പിന്നെയും ചോദിച്ചൂ,
"കൃഷ്ണനെന്തിനാ എന്റെ അച്ഛനെ കൊണ്ടു പോയെ ".
അമ്മക്ക് കരച്ചില്‍ അടക്കാനായില്ല, കരഞ്ഞു കൊണ്ടു അവനെ കെട്ടിപിടിച്ചു പറഞ്ഞു,
"അച്ഛന്‍ വളരെ വളരെ നല്ലതായിരുന്നു, അത് കൊണ്ടു കൃഷ്ണന്‍ കൊണ്ടു പോയി".
അമ്മ കരയുന്നത് കാണാന്‍ കഴിയഞ്ഞിട്ടണോ അതോ ഇനി ചോദിക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടാണോ അറിയില്ല, ഉണ്ണി അവിടുന്ന് എഴുനേറ്റു പോയി.
കുറച്ചു സമയം കഴിഞ്ഞിട്ട് അവന്‍ വാതില്കല്‍ നിന്നു എത്തി നോക്കി കൊണ്ടു പറഞ്ഞു

"അമ്മേ, അമ്മ നല്ല കുട്ടിയാവണ്ട കേട്ടോ, ചീത്ത കുട്ടിയായാല്‍ മതി . അപ്പൊ കൃഷ്ണന്‍ അമ്മേ കൊണ്ടു പോവില്ലല്ലോ".

" ഞാന്‍ പോയിട്ട് ആകാശത്തില്‍ അച്ചന്‍ വന്നുവോ എന്ന് നോക്കട്ടെ, അമ്മ പറഞ്ഞില്ലേ അച്ഛന്‍ നക്ഷത്രമായെന്നു.........................."



*******
ഒരു ചിന്ത :
എല്ലാം കീഴടക്കി എന്ന് കരുതി മനുഷ്യന്‍ ചിരിക്കുമ്ബൊഴ് അവനെയും അവനെ സ്നേഹിക്കുന്നവരെയും തോല്പിക്കാനായി ദൈവം കണ്ടെത്തിയ ആയുധമാണോ മരണം ?

ചൊവ്വാഴ്ച, ജൂലൈ 28, 2009

സ്വപ്നങ്ങളെ ഉറക്കരുതെ ......

അമ്മയുടെയും അച്ഛന്ടെയും ഇടയില്‍ വീര്പുമുട്ടിയിരികുന്ന ആ പതിനഞ്ചു വയസ്സുകാരണ്ടേ മുഖത്തില്‍ ഞാന്‍ അവന്ടെ പ്രശ്നം/ പ്രശ്നങ്ങള്‍ വായിക്കാന്‍ ശ്രമിച്ചു. എന്റെ ഇരുവത്‌ വര്‍ഷത്തെ അനുഭവത്തെ അവന്ടെ നിസ്സംഗ ഭാവം തോല്പിക്കുന പോലെ.

ആ കുട്ടിയുടെ അച്ഛന്‍ സ്വരത്തില്‍ ആശങ്കയും , മടിയും, ഭീതിയും ഒക്ക കലര്‍ത്തി പറഞ്ഞു തുടങ്ങി ' ഡോക്ടര്‍, ഞങ്ങളുടെ മകന്‍ ഈ ഇടയായി ആരോടും ഒന്നും മിണ്ടുന്നില്ല, ഒന്നിലും ഒരു ഉല്സാഹം ഇല്ല. ഇവന്‍ ഞങ്ങളുടെ ഒറ്റ മോന്‍ ആണ്‍. ഞങ്ങളെ സഹായിക്കണം . എത്രയും പെട്ടെന്ന്‍. അടുത്ത മാസം അവന്ടെ പത്താം ക്ലാസ്സ് പരീക്ഷയാന്‍ ".

എത്ര ചോദിച്ചിട്ടും ആ കുട്ടി എന്നോട്‌ ഒന്നും മിണ്ടിയില്ല, അച്ഛനെയും അമ്മയെയും പുറത്ത്‌ നില്‍കാന്‍ പറഞ്ഞിട്ട് ഞാന്‍ ഒരിക്കല്‍ കൂടി അവനോട്‌ മിണ്ടാന്‍ ശ്രമിച്ചു. അപ്പോഴും മൌനം തന്നെ. അവന്ടെ നേരെ ഒരു കടലാസ് നീട്ടി, ഒരു പേനയും.

സാധാരണയായി ഞാന്‍ എപ്പോഴും ചെയ്യാരുല്ലതാണ് ഒരു പേനയും , കടലാസും കൊടുത്ത് എന്തെങ്ങിലും എഴുതാന്‍ പറയും. അവര്‍ മിക്കവാറും അതില്‍ കുത്തി കീറും. അവരുടെ വരകളിലും, വൃത്തങ്ങളിലും അവരുടെ മനസ്സു കാണാന്‍ എനിക്ക് കഴിയാറുണ്ട്. അങ്ങനെ ഒരു പരീക്ഷനമാന്‍ ഈ കുട്ടിയോടും ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്‌.
കുറച്ചനേരം കഴിഞ്ഞ ഞാന്‍ അവന്‍ മേശ പുറത്ത്‌ വച്ച കടലാസ് എടുത്ത്‌ നോക്കി. ഞാന്‍ കണ്ടത്‌ അതില്‍ ഒരു മനോ രോഗിയുടെ വരകളും , കുത്തുകളും ഒന്നും അല്ല. വൃത്തിയുള്ള കൈപടയില്‍ അവന്‍ എഴുതിയിരുന്നു.

" പ്രിയമുള്ള ഡോക്ടര്‍,

എനിക്ക് ആരോടും ഒന്നും പറയണ്ടാ , പറയാന്‍ ഒന്നും ഇല്ലാഞ്ഞിട്ടല്ല. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആരും ഇല്ല. എന്നോടും ആരും ഒന്നും പറയണ്ട.. നിങ്ങള്‍ പറയുന്നതൊന്നും ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹികുന്നതല്ല.
നിങ്ങളെ ആരെയും ഞാന്‍ കാണുനില്ല. ഞാന്‍ കാണുന്നത് വെറും അട്ടയിട്ട വെളുത്ത കടലാസ് കൂട്ടങ്ങലാന്‍.
വെളുത്ത കടലാസുകളെ വൃത്തികെടാക്കുന കറുത്ത മഷി കുത്തുകളെ ഞാന്‍ ഭയക്കുന്നു. "

ഇത്ര മാത്രമെ അവന്‍ എഴുതിയിരുന്നുള്ളൂ. പക്ഷെ എനിക്കവണ്ടേ ഇപ്പോഴ്തെ അവസ്ഥക്കുള്ള കാര്യം പിടികിട്ടി.

അവന്‍ എഴുതിയതിണ്ടേ താഴെ ഞാന്‍ എഴുതി.

" പ്രിയമുള്ള അച്ഛന്‍ അമ്മമാരെ,

നിങ്ങളുടെ സ്വപ്നന്കള്‍ പൂവണിയാന്‍ നിങ്ങള്‍ അമിതമായി ശ്രമിക്കുമ്ബൊഴ്, കരിയുന്നത് നിങ്ങളുടെ മക്കളുടെ ജീവിതമാനെണ്ണ്‍ ഓര്‍ക്കുക.
മരുന്നൊന്നും വേണ്ട, അവനെ ഒരു പുസ്തക പുഴു ആക്കാതിരിക്കുക . "

എന്ന്,
ഡോക്ടര്‍.

വ്യാഴാഴ്‌ച, ജൂലൈ 23, 2009

കണ്ടതും , കേട്ടതും...........

മനുഷ്യര്‍ പലവിധം, മനുഷ്യ മനസ്സുകളും അത് പോലെ.

*************************************************************************************

അവളുടെ ഇരുട്ടുള്ള രാവുകള്‍ക്ക്‌ നിറം പകര്‍ന് കൊടുതീരുന്നത് അവനെ കുറിച്ചുള്ള മധുര സ്വപ്നങ്ങളായിരുന്നു. അവളുടെ ദിനങ്ങള്‍ നീങ്ങാന്‍ അവന്ടെ ഓര്‍മ്മകള്‍ മാത്രം. പക്ഷെ അവന്റെ സ്വപ്നങ്ങളില്‍ അവള്‍ കടന്നുവന്നാല്‍ അവന്‍ അതിനെ " ദുസ്വപ്നം" എന്ന്‍ വിളിച്ചു.

**************************************************************************************

" അമ്മേ , വേറെ വിശേഷിച്ച് ഒന്നും ഇല്ലല്ലോ. എന്നാല്‍ ഞാന്‍ ഫോണ്‍ വെച്ചോട്ടെ. " അമ്മയുടെ മറുപടിക്ക്‌ കാത്തു നിക്കാതെ ഫോണ്‍ വച്ച്ചു‌ വിദേശത്തുള്ള മകന്‍.
അമ്മക്ക്‌ ആഴ്ചയില്‍ ഒരു തവണ വിളിക്കുന്ന മകനോട്‌ സംസാരിച്ച ആ നിമിഷങ്ങള്‍ വില മതിക്കാന്‍ പറ്റാത്തത്‌ . മകന്‍ പക്ഷെ " ഓ ഈ അമ്മക്ക്‌ എന്നും എന്താ ഇത്ര പറയാന്‍. ഈ കാള്‍ പത്തു ഡോളര്‍ ആയി " എന്ന്‍ കണക്കിടുങയായിരുന്നു.

**************************************************************************************

" ഇല്ലടാ ഞാന്‍ കഴിക്കാന്‍ നിക്കുന്നില്ല. ചേച്ചി എന്തെങ്കിലും ഉണ്ടാക്കി വെക്കും. ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട് അങ്ങോട്ട് പോവുന്ന കാര്യം . " കൂടെ താമസിച്ചിരുന്ന റൂം മേറ്റ്‌ നോക്കി നില്‍കെ രാജീവ്‌ പെട്ടിയും എടുത്തു യാത്രയായി അതെ നഗരത്തില്‍ താമസിക്കുന്ന ചേച്ചിയുടെ അടുത്തേക്ക്‌. ജോലി നഷ്ടപെട്ടു ഇനി വാടകക്ക്‌ നിക്കാന്‍ പറ്റില്ല. ചേച്ചി സഹായിക്കും. അവിടെ നില്‍കാം കുറച്ചു ദിവസം.

അഞ്ചു മണികൂര്‍ കാത്തു നിക്കേണ്ടി വന്നു ചേച്ചിയുടെ വീട് മുറ്റത്ത്‌. സെല്‍ ഫോണ്‍ അടിച്ചിട്ടും എടുത്തില്ല . ഞാന്‍ വരുന്ന കാര്യം ചേച്ചി മറന്നുവോ ?

ചേച്ചി വന്നു, " ഓ രാജീവ്, ഞങ്ങള്‍ ഒരു സിനിമക്ക്‌ പോയതാ. വന്നിട്ട ഏറെ നേരമായോ. നീ കഴിച്ചു കാണും അല്ലെ. ............................അല്ല ഇനി നിനക്ക് വീട് എത്തനമെങ്ങില്‍ ലാസ്റ്റ് ബസ്സ് പുരപെടാന്‍ സമയമായി, ചായ കുടിച്ചിട്ട് പോവാം വാ".

ചേച്ചി തന്ടെ കൈയിലെ പെട്ടി കാണതതാണോ അതോ ................

**************************************************************************************

" അമ്മേ , എനിക്ക് മഞ്ഞ പാവാട മതി ". അമ്മു പറഞ്ഞു.
"ഓ , നല്ല കളര്‍ , നിന്ടെ കറുപ്പിന്‍ ഇത് നന്നായി ചേരും. " അമ്മ പരിഹസിച്ചു.
എന്തിനാ നീ അവളെ വിഷമിപ്പികുനത്. അവള്‍ക്ക്‌ മഞ്ഞ മതിയെങ്ങില്‍ അത് മതി. അച്ഛന്‍ പറഞ്ഞു.
അച്ഛ വേണ്ടച്ച്ച. എനിക്ക് അമ്മക്ക്‌ ഇഷ്ട പെടുന്ന കളര്‍ മതി.
പത്തു വയസുകാരി അമ്മുവിന്‍ , അമ്മയെ , അല്ല അച്ഛന്റെ പുതിയ ഭാര്യയെ സന്തോഷിപ്പിക്കാനുള്ള ശ്രമം. അമ്മക്കാവട്ടെ എങ്ങനെയെങ്ങിലും " ഈ നാശം ഒന്നും ഒഴിഞ്ഞു കിട്ടിയാല്‍ മതി " എന്ന ചിന്ത.

**************************************************************************************

തിങ്കളാഴ്‌ച, ജൂലൈ 20, 2009

എനിക്ക് പറയാനുള്ളത്

എനിക്ക് പറയാന്‍ ഒരു പാടുണ്ട് . പക്ഷെ സമയം ഒരു പരിമിതി ആവുമ്ബൊഴ്, വാക്കുകളും വഴുതി പോവുന്നു . ഇടക്ക് സമയവും വാക്കുകളും ഒത്തു ചെരുമ്ബൊഴ് എന്ധേങ്ങിലും ഇവിടെ പ്രതീക്ഷികാം.

ബുധനാഴ്‌ച, ജൂലൈ 15, 2009

വാടിയ പൂ മൊട്ടുകള്‍

" നന്ദു ഏട്ടാ, എന്താ ഇതു, ഇങ്ങനയൊക്കെ തോന്നുനത് തന്നെ തെറ്റാണ്. നമ്മുടെ കല്യാണത്തിന്‍ ഇനി പത്തു ദിവസം അല്ലെ ഉള്ളു . അതിന്‍ മുംബ്‌ ഇതൊന്നും വേണ്ടാ കേട്ടോ. അച്ഛനും അമ്മയും ഇല്ലാത്ത നേരം നോക്കി വന്നിരിക്കുനത് ഇതിനാണോ ? ഞാന്‍ പിണങ്ങി കേട്ടോ" . സ്വരത്തില്‍ അല്പം ശുണ്ടി കലര്‍ത്തി പറഞ്ഞു നിര്ത്തി മീര. നന്ദു പക്ഷെ അതൊന്നും കാര്യമാക്കിയ മട്ടില്ല. അവന്‍ അവളുടെ നെറ്റിയില്‍ വീണു കിടക്കുന്ന മുടിയിഴാകള്‍ മാടി ഒതുക്കി, അവളുടെ കാതില്‍ പതുക്കെ തട്ടി , ജിമിക്കികള്‍ കിടന്നാടുന്ന ചന്തം നോക്കി നില്‍കുക ആയിരുന്നു. അത് കണ്ടപൊഴ് മീരക്ക് കൂടുതല്‍ ദേഷ്യം വന്നു. " ഒന്നു പോവുന്നുണ്ടോ ഇവിടുന്‍. അച്ഛനും അമ്മയും എത്താറായി ". " മീരകുട്ടി, എന്റെ സ്വപ്ന സുന്ദരി, എന്നോടെന്ധിനി പിണക്കം ? പത്തു ദിവസം പോയിട്ട, പത്തു മിനിറ്റ് എനിക്ക് കാത്തിരിക്കാന്‍ വയ്യാത്ത അവസ്തയാനിപൊഴ്. പാവമല്ലേ നിന്ടെ നന്ദു ഏട്ടന്‍. പാവതിണ്ടേ ഒരു ആഗ്രഹമല്ലേ നിന്ടെ eശംഖു പുഷ്പം പോല്ലുള്ള കഴുത്തില്‍ ഞാന്‍ കെട്ടിയ താലി കാണണം എന്ന്. ഇന്നലെ അമ്മ ക്ഷേത്രത്തില്‍ പോയി പൂജിച്ചു കൊണ്ടു വന്നത് മുതല്‍ എനിക്കൊരു തോന്നല്‍. അത് നിന്ടെ കഴുത്തില്‍ കിടക്കുനത് കാണണം . എത്രയും വേഗം. പ്ലീസ് മീര ഞാന്‍ ഒന്നു കെട്ടി നോക്കട്ടെ. "
" വേണ്ട , വേണ്ട , വേണ്ട, ഞാന്‍ സമ്മതിക്കില്ല. നന്ദു ഏട്ടന്‍ എന്റെ കഴുത്തില്‍ താലി കേട്ടുനത് വാഴത്തോട്ടത്തില്‍ ആയിരിക്കരുത്‌ , കതിര്‍ മണ്ടപത്തില്‍ , കൊട്ടും കുരവയും കെട്ട്, എല്ലാവരുടെയും അനുഗ്രഹങ്ങളോടെ , പട്ടും , പൊന്നും അണിഞ്ഞു കൊണ്ടു. അത് എന്റെ സ്വപ്നമാന്‍." അവള്‍ കരയുകായിരുന്നു .
നന്ദു പതുക്കെ പറഞ്ഞു " എനിക്കറിയാം , മീരക്ക് വിഷമമുണ്ട് , എനിക്ക് ഇങ്ങനെ ഒരു മോഹം.............. ഒരു അഞ്ചു മിനിട്ട് അത് കഴിഞ്ഞു ഞാന്‍ മാല ഊരി എടുത്തു കൊള്ളാം...... " അവന്‍ യാചിച്ചു നില്‍കുന്നത് കാണാന്‍ കഴിയാഞ്ഞിറ്റ്‌ അവള്‍ തല കുനിഛു നിന്നു. " എടി പൊട്ടി, ആകാശത്തിലും , കടലിലും ഒക്കെ ആള്‍കാര്‍ കല്യാണം കഴിച്ചിട്ടുണ്ട്. പക്ഷെ വാഴ തോട്ടത്തില്‍ നമ്മളാണ് ആധ്യം". " തമാശ പറഞ്ഞു ചിരിപ്പിക്കാന്‍ നോക്കണ്ട, എന്ത് വേണമെങ്ങിലും ചെയ്തോ ". കേട്ട പാതി, കേള്‍ക്കാത്ത പാതി അവന്‍ താലി കെട്ടി.
എവിടെയോ ഒരു മന്ത്ര ഘോഷം കേട്ടത്‌ പോലെ .

അവര്കിടയില്‍ കുറെ നേരം അസഹനീയമായ ഒരു മൌനം മാത്രമായിരുന്നു. അവള്‍ അറിയാതെ അവളുടെ മിഴികളില്‍ നിന്ന്‍ കണ്ണീര്‍ മുത്തുങള്‍ പോഴിയുന്നുണ്ടായിരുന്നു. നന്ദു അത് തന്ടെ ചുണ്ടുകള്‍ കൊണ്ട ഒപ്പി എടുത്തു. " മീര , എനിക്ക് ഹരിടെ വീട് വരെ ഒന്നു പോണം. നീ ഇങ്ങനെ വിഷമിക്കാന്‍ മാത്രം ഒന്നും ഉണ്ടായിട്ടില്ല. ഇന്നലെങ്ങില്‍ പത്തു ദിവസം കഴിഞ്ഞിട്ടായാലും ഞാന്‍ തന്നെയല്ലേ താലി കേട്റെണ്ടാത് . വിഷമിക്കാതെ പോയി വല്ല സ്വപ്നങ്ങളും കണ്ടിരിക്ക് കുട്ടി" .
പറഞ്ഞു കൊണ്ടിരിക്കേ അവന്‍ അവളുടെ കഴുത്തില്‍ കെട്ടിയ താലി ഊരീ എടുത്തു. എന്തൊക്കെയോ നഷ്ടപെട്ട പോലെ തോന്നി മീരക്ക് . പതുക്കെ പറഞ്ഞു അവള്‍ " ബ്യ്കില്‍ പൊവുമ്ബൊഴ് സുക്ഷിക്കണം. വലിയ സ്പീടോന്നും വേണ്ട കേട്ടോ. ഇന്ന തന്നെ തിരിക്കില്ലേ അവിടുന്‍". ഇത കേട്ടിട്ട് കുസൃതി ചിരിയോടെ നന്ദു അവളെ നോക്കി പറഞ്ഞു. " എന്റെ ഭഗവാനെ, വെറുതയല്ല എല്ലാവരും പറയുന്നത്, താലി കെട്ടിയാല്‍ പെണ്‍ ഭരിക്കാന്‍ തുടങ്ങും എന്ന്. ശരി ഭാര്യെ ഉത്തരവ്‌, ഞാന്‍ വണ്ടി തള്ളി കൊണ്ടു പോക്കോളം കേട്ടോ ". മീരക്ക് ചിരി അടക്കാനായില്ല .

നന്ദു ഏട്ടന്‍ , എന്നും ഇങ്ങനെ ആയിരുന്നു. എല്ലാതിനും ഒരു ധ്രിതി. ക്ഷമയില്ല ഒരു കാര്യത്തിലും. കുട്ടി കാലത്ത്‌ ഒരിക്കല്‍, ഒരുക്കി വച്ചിരിക്കുന്ന വിഷു കണി കാണാന്‍ രാവിലെ വരെ കാത്തിരിക്കാന്‍ വയ്യാന്ദ്‌ രാത്രി തന്നെ പോയി കണ്ടു. വല്യമ്മാവന്‍ അത് കണ്ടു പിടിച്ച് ഒരു പാട് തല്ലു കിട്ടി അന്ന് .

കളിക്കൂട്ടുകാരന്‍ തന്നെ വേണം എന്നും ജീവിത്തത്തില്‍ കൂടെ എന്ന എപ്പോഴാന്‍ തനിക്ക്‌ തോന്നിയത്‌ ? മയില്‍ പീലികള്‍ മാത്രം സൂക്ഷിച്ച് വച്ചിരുന്ന പുസ്തകങ്ങളില്‍ നന്ദു ഏട്ടന്ടെ കത്തുങള്‍ വക്കാന്‍ തുടങ്കിയത് ? എപ്പോഴോ എന്നോ നന്ദു ഏട്ടനും ഞാനും തീരുമാനിച്ചു ഒരുമിച്ച്. ആദ്യം വീട്ടില്‍ പറഞ്ഞത് നന്ദു എട്ടനാന്‍ , ആര്‍കും ഒരെതിര്പും ഇല്ല. മുറ പെണ്ണല്ലേ . കല്യാണം പഠിത്തം കഴിഞ്ഞിട്ടെന്‍ തീരുമാനിച്ചു. ഒന്നിനും കാത്തു നില്‍കാന്‍ ഇഷ്ട പെടാത്ത നന്ദു ഏട്ടന്‍ ഒരു ജന്മം വേണമെങ്ങിലും കാത്തിരിക്കും ഞാന്‍ മീരക്ക്‌ വേണ്ടി എന്ന പറഞ്ഞു. എന്നാലും അവസാനം കണ്ടില്ലേ സ്വന്തം സ്വഭാവ മഹിമ കാണിച്ചത്‌.

നന്ദു ഏട്ടന്ടെ ഒരു കാര്യം.

സന്ധ്യ ദീപം കൊളുത്തി , തൊടിയില്‍ നിന്ന്‍ കിട്ടിയ മുല്ല മൊട്ടുകള്‍ കേട്ടുങയായിരുന്നു മീര . അകത്ത്‌ അമ്മയും അച്ഛനും കുറെ ഏറെ ബന്ധുക്കളും ഉണ്ടായിരുന്നു . അവര്‍കെല്ലാം സാരിയും പണ്ടവും കാണിക്കുന്ന തെരക്കിലാന്‍ അമ്മ. അച്ഛന്‍ പാവം ഇനിയും ആരെയെങ്ങിലും വിളിക്കാനുണ്ടോ, ആഹാരതിണ്ടേ എര്പാടൊക്കെ ശരിയായില്ലേ, വണ്ടികളൊക്കെ കൃത്യ സമയത്ത് എത്തില്ലേ, അങ്ങനെ നീളുന്നു അച്ഛന്ടെ ആശങ്ങങള്‍.
" ശങ്കരാ, ശങ്കരാ...............................". വലിയച്ഛനല്ലേ അത്, പൂവ് കേട്ടുനത് നിര്തിയിട്ട് മീര എത്തി നോക്കി , തന്നെ കണ്ടിട്ടും ഒന്നും മിണ്ടാതെ വലിയച്ഛന്‍ അകത്തു കേറി പോയി. വലിയച്ഛനെന്താ ഇന്നു സുഗമില്ലേ. നടത്തത്തില്‍ ഒരു വേഗമില്ല.
ഒരു കൂട്ടകരച്ചില്‍ കെട്ടാന്‍ മീര പൂ കേട്ടുനത് നിര്‍ത്തിയത്‌.
അകത്ത്‌ ഓടി ചെന്നു അവള്‍. ബോധ ശൂന്യയായി കിടക്കുന്ന അമ്മ, തലയില്‍ കയ്യും വച്ചിരിക്കുന്ന അച്ഛന്‍. വിതുമ്പി കരയുന്ന മുത്തശി , ഇവര്കെല്ലാം എന്ത് പറ്റി ? വലിയച്ഛന്‍ മീരടെ അടുത്ത് വന്ന നിറമിഴികളോടെ അവളെ നോക്കി പറഞ്ഞു, " മോളെ, നന്ദു ..............അവന്ടെ വണ്ടി ................ലോര്രിയില്‍ ഇടിച്ചത്... പോയി.......പോയി................"

മീര ഒന്നും കേട്ടില്ല, അവളുടെ മുല്ല പൂ മാല കരയുന്നുണ്ടായിരുന്നു................