മഴയെ ഒരു പാട് ഇഷ്ട്ടമായിരുന്നു അവള്ക്ക് .
പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയത് മുതല്‍ , മഴ പെയ്യുമ്പോള്‍ അവള്‍ ഓടി മുറ്റത്തെത്തും. മഴ അവളുടെ പ്രിയ കളികൂടുക്കാരിയായിരുന്നു. മുഖം മേലോട്ട് ഉയര്‍ത്തി പിടിച്ചു അവള്‍ മഴ തുള്ളികളെ ഉമ്മ വെക്കും, മഴ തുള്ളികള്‍ അവളെ തിരിച്ചും.
കുട്ടിക്കാലത്ത് മഴ തുള്ളിയെ കളിക്കാന്‍ കൂട്ട് കൂട്ടി, വലുതായപ്പോ അവള്‍ മഴയെ പ്രണയിച്ചു തുടങ്ങി . ഇടി വെട്ടുമ്ബൊഴ് അവള്‍ക്ക് സന്തോഷമായിരുന്നു, മഴ വരുന്നതിന്റെ സൂചനയല്ലേ അത്.
പതിനെട്ടു മഴക്കാലങ്ങള്‍ അവള്‍ പിന്നിട്ടപൊഴ്, അവളുടെ ജീവിതത്തില്‍ ഒരു മാറ്റം. അവള്‍ വിവാഹിതയായി.
ഇപ്പൊ അവളുടെ ജീവിതത്തില്‍ എന്നും മഴക്കാലം. കാര്‍മേഘങ്ങള്‍ അവളുടെ മനസ്സിലാണ്, നിര്‍ത്താതെ പെയുന്ന മഴ അവളുടെ കണ്ണുകളിലും. ഇപ്പൊ ഇടി വെട്ടുന്നത് കേട്ടാല്‍ അവള്‍ ഓടും, പുറത്തെക്കല്ല, അകത്തേക്ക്..............അവളുടെ വീട്ടിലെ മേല്‍കൂര ചോരുന്നുണ്ട്. അതിന്‍ താഴെ മണ്‍ ചെട്ടികള്‍ നിരത്താനുള്ള ബദ്ധപാട്ടിലാണ് അവള്‍ ...................
_______________
ചില പേര്‍ ആസ്വധിക്കുനത് മറ്റ് ചില പേരുടെ വേദന . വീട്ടിന്റെ ഉള്ളിലിരുന്നു മഴയെ നൊക്കുമ്ബൊഴ് നല്ല രസമായിരിക്കും, പക്ഷെ അതെ മഴയില്‍ നനഞ്ഞു ഒരു ഇടത്താവളം ഇല്ലാത്ത എത്രയോ പേര്ക്ക് മഴ അത്ര രസമില്ലാത്ത ഒരു പ്രതിഭാസം മാത്രം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Good going Jo....
മറുപടിഇല്ലാതാക്കൂVery touching. Now I'm sad. :(
മറുപടിഇല്ലാതാക്കൂjyothi..very good....
മറുപടിഇല്ലാതാക്കൂLathu : Thanks a lot.
മറുപടിഇല്ലാതാക്കൂGiri : Don't be sad. There are some things in this world which we may not like much, but sadly have to live with.
Biju etta : Thanks for the comment.
നല്ല ചിന്ത.
മറുപടിഇല്ലാതാക്കൂaashayavum avatharanavum valare nannaayirikkunnu..valare cheriya alavil valiya katha paranjirikkunnu...thudaruka..
മറുപടിഇല്ലാതാക്കൂനല്ല ചിന്തകൾ.. ഇനിയും പിറക്കട്ടേ മനസ്സിൽ നിന്നും പൊഴിയുന്ന വാക്കുകൾ.
മറുപടിഇല്ലാതാക്കൂമഴ എനിക്കും ഇഷ്ടമാണ്. ചോരിക്കൊരിയുന്ന മഴയും, തുലാവർഷ നിലാവും എനിക്കിഷ്ടമാണ്. ശരീരത്തിലൂടെ മഴനാരുകൾ ഒലിച്ചിറങ്ങുമ്പോൾ എന്റെ പ്രിയപ്പെട്ടവർക്കറിയില്ലല്ലോ, അവർ കാണില്ലല്ലോ എന്റെ കണ്ണിൽ പൊടിഞ്ഞ നീർകണം..
ശ്രീ : അഭിപ്രായത്തിന്‍ നന്ദി.
മറുപടിഇല്ലാതാക്കൂവിജയലക്ഷ്മി ചേച്ചി : ഇവിടെ വന്നതിനും, അഭിപ്രായത്തിനും വളരെ നന്ദി.
നരിക്കുന്നന്‍ : അഭിപ്രായാതിന്‍ വളരെ നന്ദി. തീര്ച്ചയായിട്ടുംഅവര്‍ കാണും , നമ്മുടെ പ്രിയപെട്ടവര്‍ക്ക് മാത്രമല്ലേ അതിന്‍ സാധിക്കു.
വീണ്ടും വരിക.
ee mazhayil njanum nananjotte?
മറുപടിഇല്ലാതാക്കൂunnimol : ee mazha nanayaanullathaan. nananjolu.
മറുപടിഇല്ലാതാക്കൂപറഞ്ഞതു ശരിയാണ്എന്നപോലെ ചിലര്‍ക്ക് മഴ എന്ന് കേട്ടാല്‍ ഞെട്ടല്‍ അണ്.
മറുപടിഇല്ലാതാക്കൂഓര്മ്മകളില് കണ്ണിരും ദുരിതാങ്ങളും മാത്രം. ഓരോമാഴയും ഒലിച്ചുപോകുന്നത്
എന്റെ കുറെ സ്വപ്നങ്ങളും ഒലി്പിച്ചാണ്ണ്. മഴ സത്യത്തിന്റെ തിക്ഷനമായ ചുടു പകര്‍ന്നുതന്ന ഒരു സത്വം അണ് . ആശംസകളോടെ കേണലേ