പെയ്തു തോര്‍ന്ന മഴയുടെ ഒരു അടയാളവും ഇല്ലാതെ ആകാശം നിറയെ നക്ഷത്ര പൊട്ടുകള്‍ . അതിന്‍ ഇടയില്‍ തങ്ങളെ തന്നെ നോക്കി ചിരിക്കുകയാണ് ചന്ദ്രന്‍ എന്ന് തോന്നി അവള്ക്ക്. നോക്കിയിരിക്കെ അതാ ഒരു നക്ഷത്രം വീഴുന്ന പോലെ. അത് പറയാന്‍ അവള്‍ തുടങ്ങവേ അവന്‍ പറഞ്ഞു, " നീ കണ്ടുവോ ഇന്നു ആകാശത്തില്‍ ഒരു നക്ഷത്രം പോലും ഇല്ല. കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം അല്ലെ ".
അത് കേട്ടിട്ട് അവള്‍ ആകാശത്തിലേക്ക് നോക്കി, അവള്‍ക്ക് നക്ഷത്രങ്ങള്‍ കാണാം . ഉടനെ അവള്‍ കണ്ണടച്ചു, " എനിക്ക് തോന്നുന്നതാവും, നക്ഷത്രങ്ങള്‍ ഇല്ല. അവന്‍ പറയുന്നതാന്‍ ശരി , കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം . " അവള്‍ കണ്ണടച്ചു നടന്നു.
പിന്നൊരിക്കല്‍ അവള്‍ അവന്റെ കൂടെ ക്ഷേത്രത്തില്‍ പോകവേ മുല്ല പൂക്കള്‍ കെട്ടുന്ന ഒരു വൃദ്ധയെ കണ്ടു. മുല്ല പൂക്കള്‍ വാങ്ങണം എന്ന് ആഗ്രഹിച്ചെങ്ങിലും അത് അവനോടു പറഞ്ഞില്ല. മുല്ല പൂവിന്റെ മണം അവിടെ ഒക്കെ പരന്നു നില്കുന്നതായി തോന്നി അവള്ക്ക്.
തിരിച്ചു വരവേ അവന്‍ ചോദിച്ചു, " അവിടെ ഒരു വൃദ്ധ പിച്ചി പൂവ് കേട്ടുനുണ്ടായിരുന്നുവല്ലോ , നിനക്കു വേണമായിരുന്നോ ?" അവള്‍ അത് കേട്ടിട്ട് ഓര്ത്തു , " ഞാന്‍ മുല്ലയാണല്ലോ കണ്ടത്, അത് പിച്ചിയായിരുന്നുവോ, ആയിരിക്കും, എനിക്ക് തെറ്റിയതാവും ". മുല്ല പൂവിന്റെ മണം അറിയാതിരിക്കാന്‍ അവള്‍ മൂക്കടച്ച്ചു നടന്നു.
ഒരു വൈകുന്നേരം അവന്റെ കയ്യും പിടിച്ചു നടക്കവേ ദൂരെ കണ്ട തീവണ്ടിപ്പാളം ചൂണ്ടി അവന്‍ പറഞ്ഞു അതില്‍ തീവണ്ടികള്‍ വരാറില്ല അറിയോ . അവള്‍ ഓര്ത്തു " അപ്പൊ ഇന്നലെ ഇതു വഴി പോവുമ്പോ ഞാന്‍ കണ്ടത്ത് എന്തായിരുന്നു". ദൂരെ ഒരു തീവണ്ടിയുടെ ചൂളം അവള്‍ കേട്ടപ്പോ അവള്‍ ചെവി പൊത്തി. " ഇതില്‍ തീവണ്ടി വരില്ല " . അവള്‍ ചെവി പൊത്തി നടന്നു.
ഒരു സുപ്രഭാതത്തില്‍ അവളുടെ മൊബൈല് ഫോണില്‍ അവന്‍ വേണ്ടി മാത്രം സെറ്റ് ചെയ്ത റിംഗ് കേട്ടിട്ടാണ് അവള്‍ എണീറ്റത്.
പെട്ടെന്ന് വരണം എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വെച്ചു. അവള്‍ വേഗം അണിഞ്ഞൊരുങ്ങി അവന്റെ മുമ്പില്‍ എത്തി.
അവന്റെ കൂടെ ഒരു പെണ്ണ് . ഇവള്‍ ആരാണ് എന്ന് ചോദിക്കുമ്പോലെ അവനെ നോക്കി അവള്‍.
അവന്‍ ആ പെണ്ണിനെ പരിചയ പെടുത്തി. " ഇതു മായ, ഇന്നലെയാണ് ലണ്ടനില്‍ നിന്നു വന്നത്, എന്റെ അമ്മാവന്റെ മോള്‍ . ലണ്ടനില്‍ നല്ല ജോലിയുണ്ട് ഇവള്‍ക്ക് . മൂന്ന് ആഴ്ച കഴിഞ്ഞു തിരിച്ചു പോവും . അതിനിടയില്‍ ഞങ്ങളുടെ കല്യാണം നടത്തണം എന്ന് വീട്ടുക്കാര്‍ തീരുമാനിച്ചു. നീ എന്റെ "ബെസ്റ്റ് ഫ്രണ്ട്" അല്ലെ . അത് കൊണ്ടു നിന്നോട് തന്നെ ഈ കാര്യം ആദ്യം പറയണം എന്ന് തോന്നി.
ഒന്നും മിണ്ടാന്‍ ആവാതെ അവള്‍ നിന്നു, " ഞാന്‍ "ബെസ്റ്റ് ഫ്രണ്ട്" മാത്രം ആയിരുന്നുവോ, ആയിരിക്കാം, അവന്‍ പറയുന്നത് ശരിയായിരിക്കാം, എനിക്കല്ലേ തെറ്റ് പറ്റിയത്. വേണ്ടാത്തതൊക്കെ ആലോച്ച്ചിച്ച്ചു കൂട്ടിയത് ഞാന്‍ തന്നെ ആയിരിക്കും ".
അപ്പോഴും അവള്‍ അവന്‍ പറഞ്ഞത് മാത്രം കെട്ട്. അവള്‍ ഒന്നും മിണ്ടിയില്ല. അവള്‍ മിണ്ടാതെ നടന്നു.
അന്ന് രാത്രി തീവണ്ടികള്‍ വരില്ല എന്ന് പറഞ്ഞ തീവണ്ടി പാലത്തില്‍ കൂടി അവള്‍ നടന്നു. അവനില്‍ അവളുടെ വിശ്വാസത്തിനെ തെറ്റാക്കി കൊണ്ടു ഒരു തീവണ്ടി അതിലുടെ വന്നു, അവളെയും കൊണ്ടു പോയി............................
---------------------
ഇതു വിശ്വാസം അല്ല , വിഡ്ഢിത്തം അല്ലെ ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഈ വിശ്വാസങ്ങളെയല്ല സ്വബുദ്ധിയെയാണ് കൂട്ടുപിടിക്കേണ്ടത്.
മറുപടിഇല്ലാതാക്കൂനീ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ? പ്രണയത്തേക്കാളും പവിത്രമാണ് ഫ്രണ്ട്ഷിപ്പെന്ന് എന്ത്കൊണ്ട് തോന്നിയില്ല? ബെസ്റ്റ് ഫ്രണ്ടിന്റെ മനസ്സിനെ എന്ത് കൊണ്ട് വായിച്ചെടുക്കാൻ കഴിഞ്ഞില്ല? ഫ്രണ്ടാകാം ബെസ്റ്റാകണമെങ്കിൽ ഒരുപാട് കടമ്പ കടക്കണം.
ആശംസകൾ.
"ഇതു വിശ്വാസം അല്ല, വിഡ്ഢിത്തം അല്ലെ?"
മറുപടിഇല്ലാതാക്കൂഇതു ശരി വയ്ക്കുന്നു, വിഡ്ഢിത്തം തന്നെ!
കഥ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരിയ്ക്കുന്നു... നന്നായി.
Great going Jo....
മറുപടിഇല്ലാതാക്കൂമനസ്സില് ഒരു നൊമ്പരം, അതിന് പാളത്തില്‍ കയറേണ്ടതില്ല. സുന്ദരമായ ഓര്‍മ്മകളുമായി ജീവിക്കുകയായിരുന്നു വേണ്ടത്.
മറുപടിഇല്ലാതാക്കൂനരിക്കുന്നന് : ശരിയാന്‍ പറഞ്ഞത്. ബെസ്റ്റ് ആകണമെങ്കില്‍ ഒരു കടമ്പ കൂടി കടക്കണം. പക്ഷെ അത് മനസില്ലാക്കി ജീവിതം സന്തോഷ പൂര്‍വ്വം നയിക്കാന്‍ കഴിവുള്ളവര്‍ ഇനിയും ഉണ്ടാവണം അല്ലെ. ഇവര്‍ ആരുടേയും മനസ്സു വായിക്കുന്നില്ല. ഇവരുടേതായ ലോകത്ത് ഇവരുടെ മാത്രം സ്വപ്‌നങ്ങള്‍ കൊണ്ടു നടക്കുനവരാന്.
മറുപടിഇല്ലാതാക്കൂശ്രീ : ഈ പ്രോത്സാഹനത്തിനു വളരെ നന്ദി.
lathu : thanks a lot
mini //മിനി : അതെ അതാണ് വേണ്ടിയിരുന്നത്. പക്ഷെ ആ സുന്ദര ഓര്‍മകളില്‍ അവള്‍ വിശ്വസിച്ചില്ല. സ്വന്തം വിടിത്തങ്ങളില്‍ കൂടുതല്‍ വിശ്വസിച്ചു.
ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.
എല്ലാം വിശ്വാസമാണ്
മറുപടിഇല്ലാതാക്കൂഅത് തെറ്റിയാല്‍ ...................
നന്നായി
ചിലരുടെ ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റാകാം നേരെ തിരിച്ചും !!!!!!!!!!
മറുപടിഇല്ലാതാക്കൂramanika : shariyaan ellaam verum vishwasaman. athu thettaruth orikkalum.
മറുപടിഇല്ലാതാക്കൂivide vannathinum abhiprayam paranjathinum valare nandi.
Unnimol : sheriyennum thettennum nammal thanneyalle theerumaanikkunath.
nandi unnimol.
Chilarkku chilathu chilathu pole...!
മറുപടിഇല്ലാതാക്കൂManoharam, Ashamsakal...!
sureshkumar punjhayil : valare nandi , ivide vannathinum, abhiprayam ezhuthayithinum.
മറുപടിഇല്ലാതാക്കൂ.......nice ആശംസകള്‍
മറുപടിഇല്ലാതാക്കൂകൊള്ളാം ചേച്ചി നന്നായി ഉണ്ട് ....
മറുപടിഇല്ലാതാക്കൂ