അമ്മയുടെയും അച്ഛന്ടെയും ഇടയില്‍ വീര്പുമുട്ടിയിരികുന്ന ആ പതിനഞ്ചു വയസ്സുകാരണ്ടേ മുഖത്തില്‍ ഞാന്‍ അവന്ടെ പ്രശ്നം/ പ്രശ്നങ്ങള്‍ വായിക്കാന്‍ ശ്രമിച്ചു. എന്റെ ഇരുവത് വര്‍ഷത്തെ അനുഭവത്തെ അവന്ടെ നിസ്സംഗ ഭാവം തോല്പിക്കുന പോലെ.
ആ കുട്ടിയുടെ അച്ഛന്‍ സ്വരത്തില്‍ ആശങ്കയും , മടിയും, ഭീതിയും ഒക്ക കലര്‍ത്തി പറഞ്ഞു തുടങ്ങി ' ഡോക്ടര്‍, ഞങ്ങളുടെ മകന്‍ ഈ ഇടയായി ആരോടും ഒന്നും മിണ്ടുന്നില്ല, ഒന്നിലും ഒരു ഉല്സാഹം ഇല്ല. ഇവന്‍ ഞങ്ങളുടെ ഒറ്റ മോന്‍ ആണ്‍. ഞങ്ങളെ സഹായിക്കണം . എത്രയും പെട്ടെന്ന്‍. അടുത്ത മാസം അവന്ടെ പത്താം ക്ലാസ്സ് പരീക്ഷയാന്‍ ".
എത്ര ചോദിച്ചിട്ടും ആ കുട്ടി എന്നോട് ഒന്നും മിണ്ടിയില്ല, അച്ഛനെയും അമ്മയെയും പുറത്ത് നില്‍കാന്‍ പറഞ്ഞിട്ട് ഞാന്‍ ഒരിക്കല്‍ കൂടി അവനോട് മിണ്ടാന്‍ ശ്രമിച്ചു. അപ്പോഴും മൌനം തന്നെ. അവന്ടെ നേരെ ഒരു കടലാസ് നീട്ടി, ഒരു പേനയും.
സാധാരണയായി ഞാന്‍ എപ്പോഴും ചെയ്യാരുല്ലതാണ് ഒരു പേനയും , കടലാസും കൊടുത്ത് എന്തെങ്ങിലും എഴുതാന്‍ പറയും. അവര്‍ മിക്കവാറും അതില്‍ കുത്തി കീറും. അവരുടെ വരകളിലും, വൃത്തങ്ങളിലും അവരുടെ മനസ്സു കാണാന്‍ എനിക്ക് കഴിയാറുണ്ട്. അങ്ങനെ ഒരു പരീക്ഷനമാന്‍ ഈ കുട്ടിയോടും ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്.
കുറച്ചനേരം കഴിഞ്ഞ ഞാന്‍ അവന്‍ മേശ പുറത്ത് വച്ച കടലാസ് എടുത്ത് നോക്കി. ഞാന്‍ കണ്ടത് അതില്‍ ഒരു മനോ രോഗിയുടെ വരകളും , കുത്തുകളും ഒന്നും അല്ല. വൃത്തിയുള്ള കൈപടയില്‍ അവന്‍ എഴുതിയിരുന്നു.
" പ്രിയമുള്ള ഡോക്ടര്‍,
എനിക്ക് ആരോടും ഒന്നും പറയണ്ടാ , പറയാന്‍ ഒന്നും ഇല്ലാഞ്ഞിട്ടല്ല. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആരും ഇല്ല. എന്നോടും ആരും ഒന്നും പറയണ്ട.. നിങ്ങള്‍ പറയുന്നതൊന്നും ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹികുന്നതല്ല.
നിങ്ങളെ ആരെയും ഞാന്‍ കാണുനില്ല. ഞാന്‍ കാണുന്നത് വെറും അട്ടയിട്ട വെളുത്ത കടലാസ് കൂട്ടങ്ങലാന്‍. ആ വെളുത്ത കടലാസുകളെ വൃത്തികെടാക്കുന കറുത്ത മഷി കുത്തുകളെ ഞാന്‍ ഭയക്കുന്നു. "
ഇത്ര മാത്രമെ അവന്‍ എഴുതിയിരുന്നുള്ളൂ. പക്ഷെ എനിക്കവണ്ടേ ഇപ്പോഴ്തെ അവസ്ഥക്കുള്ള കാര്യം പിടികിട്ടി.
അവന്‍ എഴുതിയതിണ്ടേ താഴെ ഞാന്‍ എഴുതി.
" പ്രിയമുള്ള അച്ഛന്‍ അമ്മമാരെ,
നിങ്ങളുടെ സ്വപ്നന്കള്‍ പൂവണിയാന്‍ നിങ്ങള്‍ അമിതമായി ശ്രമിക്കുമ്ബൊഴ്, കരിയുന്നത് നിങ്ങളുടെ മക്കളുടെ ജീവിതമാനെണ്ണ്‍ ഓര്‍ക്കുക.
മരുന്നൊന്നും വേണ്ട, അവനെ ഒരു പുസ്തക പുഴു ആക്കാതിരിക്കുക . "
എന്ന്,
ഡോക്ടര്‍.
ചൊവ്വാഴ്ച, ജൂലൈ 28, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഒരു ടീച്ചര്‍ ആയ എനിക്ക് മനസ്സിലാക്കാന്‍ കഴിയും ഈ ചിന്തയുടെ ആഴം..
മറുപടിഇല്ലാതാക്കൂനല്ല ഡോക്ടര്‍ കേട്ടോ..
എന്‍റെ ബ്ലോഗിലിട്ട കമന്റ് കണ്ടു..എന്‍റെ പോസ്റ്റ് കാത്തിരിക്കുകയായിരുന്നു എന്നൊക്കെ കേട്ടപ്പോള്‍ ഉണ്ടായ ഒരു സന്തോഷം..!!! ശരിക്കും പറഞ്ഞറിയിക്കാന്‍ വയ്യ ട്ടോ..
സ്മിത : എന്റെ ബ്ലോഗില്‍ ആധ്യമായിട്ടാണ് ഒരു കമന്റ് എഴുതപെടുനത്. അതിന് സ്മിതയോടു നന്ദിയുണ്ട്.
മറുപടിഇല്ലാതാക്കൂ