ഇന്നു അഞ്ജുവിന് ഒരു സര്‍പ്രൈസ് കൊടുക്കണം. എന്നും പരാതിയാണ് സ്കൂളില്‍ നിന്നു
വരുമ്ബൊഴ് അമ്മ വീട്ടിലില്ല എന്നുള്ളത് . ഇന്നു ഏതായാലും ആ പരാതി ഉണ്ടാവില്ലാ. ലീവ് എടുത്തു. അഞ്ജുവിന് ഇഷ്ടമുള്ള മോര് കൂട്ടാനും , ബീന്‍സ് തോരനും, മുട്ട കറിയും ഉണ്ടാക്കി കാത്തിരുന്നു.
അവളുടെ വലിയ കണ്ണുകള്‍ സന്തോഷം കൊണ്ടു ഒന്നും കൂടി വിടരും. അത് കാണാന്‍ മാത്രം എന്തും ചെയ്യാന്‍ റെഡി .......
ഇന്നെന്താ സ്കൂള്‍ ബസ്സ് വ്യ്കിയോ ? 3 മണി ആയല്ലോ ? .......... ഇല്ല വൈകീട്ടില്ല ഇതാ ബെല്‍ അടിക്കുന്നു.
ഒട്ടും പ്രതീക്ഷികാത്ത ഒരാള്‍ കതകു തുരനപ്പോ അഞ്ജുവിണ്ടേ മുഖം സന്തോഷം കൊണ്ടു വിടര്നു. " അമ്മേ, ഇന്നെന്താ ഓഫീസ്'ല പോയില്ലേ ? മൈ സ്വീറ്റ് അമ്മ. " അവള്‍ കെട്ടി പിടിച്ചു ഒരു ഉമ്മാ. ഒരു ദിവസത്തെ ശമ്പളത്തെകാല് എത്രയോ വിലയേറിയതാണ് ഈ ഉമ്മാ.
എട്ടു വയസ്സായി, പക്ഷെ ഇപ്പോഴും അവളുടെ ഷൂസ് വരെ ഊരീ കൊടുക്കണം. വീട്ടിലുണ്ടെങ്കില്‍ ഞാന്‍ തന്നെ ചോറ് വാരി കൊടുക്കണം.
തീന്‍ മേശയില്‍ ഇരിക്കുമ്ബൊഴ് ഞാന്‍ ചോദിച്ചു
" ഇന്നെന്താ അഞ്ജു സ്കൂള്‍'ല വിശേഷം. ".
" അമ്മേ ഇന്നു വിസ്മയ വന്നില്ല ?"
" നിനക്കു ഒരൊറ്റ ഫ്രണ്ട് മാത്രേ ഉള്ളു, ഈ വിസ്മയ ".
" അല്ലമ്മേ , വേറെയും ഉണ്ട് , ദിശ, സഞ്ജന, അനിത ...........ദര്‍ശന്‍".
" മതി മതി...... വേഗം കഴിക്കു അഞ്ജു".
" അമ്മേ, അമ്മയ്ക്കും എന്നും വീട്ടില്‍ ഇരുനുടെ, എന്ത് രസാ അമ്മ വീട്ടില്‍ ഉള്ളപോ . അമ്മേ , വിസ്മയക്ക് ഒരു സിസ്റ്റര്‍ ഉണ്ടമ്മേ. അവള്‍ക്ക് കളിയ്ക്കാന്‍ നല്ല കൂട്ടാന് അവളുടെ സിസ്റ്റര്‍. ദിശക്കും ഉണ്ട ഒരു സിസ്റ്റര്‍. അനിതയ്ക്ക് ഒരു ബ്രദര്‍. സഞ്ജനക്കും എനിക്കും ആരുമില്ല. പക്ഷെ സഞ്ജനടെ അമ്മ ഓഫീസില്‍ പോവില്ല................. അമ്മേ, എന്താ അമ്മേ എനിക്ക് സിസ്റ്റര്‍ ഇല്ലാതെ ."
" നിങ്ങള്‍ ക്ലാസ്സ്'ല ഇരുന്നു ഇതൊക്കയാണോ സംസരിക്കാര്‍. അപ്പൊ ക്ലാസ്സ്'ല ശ്രദ്ധികാറില്ല അല്ലെ".
അതൊന്നും വക വെക്കാണ്ടു അവള്‍ പിന്നെയും ചിണുങ്ങി.
" അമ്മേ, പറ അമ്മേ എനിക്കെന്താ ഒരു സിസ്റ്റര്‍ ഇല്ലാതെ ?. എനിക്ക് ബ്രദര്‍ വേണ്ട. ഒരു സിസ്റ്റര്‍ വേണം. വിസ്മയാടെ സിസ്റ്റര്‍ പോലെ ഒരു സിസ്റ്റര്‍. എനിക്കപ്പോ ഇങ്ങനെ ഒറ്റക്ക് ഇരിക്കണ്ടല്ലോ . "
എട്ടു വയസ്സിണ്ടേ നിഷ്കളങ്ക ആഗ്രഹം. കളിയ്ക്കാന്‍ ഒരു കൂടപിരപ്പ് വേണം എന്ന മോഹം.
ഒറ്റ പെടല്‍ ഇത്ര ചെറിയ പ്രായത്തില്‍ തന്നെ തോന്നുമോ?
അഞ്ജു ഇന്നു നേരത്തെ ഉറങ്ങി. ഞാന്‍ ഓര്‍ക്കുക്കയായിരുന്നു.
7 വര്ഷം മുംബ്, ഒരിക്കലും ജീവത്തില്‍ ഉണ്ടാവില്ല എന്ന് കരുതിയ സന്തോഷങ്ങള്‍ അഞ്ജു കൊണ്ടു വന്നു. അവളുടെ " അമ്മ" വിളി കേള്‍ക്കാന്‍ ഭാഗ്യമില്ലാത്ത ഏതോ ഒരു അമ്മ അവളെ ഉപേക്ഷിച്ചു പോയ ആ ആശ്രമത്തില്‍ നിന്ന , അവളെ ഞങ്ങള്‍ സ്വന്തമാകിയപ്പോ എനിക്ക് " അമ്മ " എന്ന് വിളി കേള്കാനുള്ള ഭാഗ്യം ഉണ്ടായി. 10 മാസം മാത്രം പ്രായമുള്ള അവളെ , ഞാന്‍ ആദ്യമായി കണ്ടപ്പോ തന്നെ ഇഷ്ട പെട്ടു . ആ വലിയ കണ്ണുകളില്‍ നിറയെ ഞാന്‍ കണ്ടു ഒരു അമ്മക്കായി കരയുന്ന ഒരു കുരുന്നു മനസ്. അവളെ ഞങ്ങള്‍ കൊണ്ടു വന്നു. ഞങ്ങളുടെ മകളാക്കി . അല്ല അവള്‍ ഞങ്ങളെ അവളുടെ അച്ഛനും അമ്മയും ആക്കി.
ഇന്നവള്‍ക്ക് ഒരു അനിയത്തിയെ വേണം . ഒട്ടപെടല്‍ അവള്‍ അനുഭവിക്കരത്. എവിടെയെങ്കിലും ഒരു നിര്‍ഭാഗ്യവതിയായ അമ്മ വേണ്ട എന്ന് പറഞ്ഞ ഒരു കൊച്ചു മാലാഖ ഉണ്ടാവും. അവളെ ഞങ്ങള്‍ക്ക് വേണം. ഞങ്ങളുടെ അഞ്ജുവിനെ ഒരു ചെച്ചിയാക്കാന്‍ , അവളെ ഞങ്ങള്‍ കൊണ്ടു വരും.
******
അനാഥ-----------------------ആരാണ് അനാഥ . ഉപേക്ഷിക്കപെട്ട കുഞ്ഞോ അതോ ജന്മം കൊടുത്ത് ഉപേക്ഷിച്ച അമ്മയും അച്ഛനുമോ ?
ബുധനാഴ്‌ച, ഓഗസ്റ്റ് 12, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Nice twist in the end. Didn't see that coming.
മറുപടിഇല്ലാതാക്കൂHey Jo....This is too good. How come we were'nt aware of this blog.
മറുപടിഇല്ലാതാക്കൂGiri : Thanks for reading .
മറുപടിഇല്ലാതാക്കൂLathu : Thanku for visiting my blog.