പെയ്തു തോര്‍ന്ന മഴയുടെ ഒരു അടയാളവും ഇല്ലാതെ ആകാശം നിറയെ നക്ഷത്ര പൊട്ടുകള്‍ . അതിന്‍ ഇടയില്‍ തങ്ങളെ തന്നെ നോക്കി ചിരിക്കുകയാണ് ചന്ദ്രന്‍ എന്ന് തോന്നി അവള്ക്ക്. നോക്കിയിരിക്കെ അതാ ഒരു നക്ഷത്രം വീഴുന്ന പോലെ. അത് പറയാന്‍ അവള്‍ തുടങ്ങവേ അവന്‍ പറഞ്ഞു, " നീ കണ്ടുവോ ഇന്നു ആകാശത്തില്‍ ഒരു നക്ഷത്രം പോലും ഇല്ല. കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം അല്ലെ ".
അത് കേട്ടിട്ട് അവള്‍ ആകാശത്തിലേക്ക് നോക്കി, അവള്‍ക്ക് നക്ഷത്രങ്ങള്‍ കാണാം . ഉടനെ അവള്‍ കണ്ണടച്ചു, " എനിക്ക് തോന്നുന്നതാവും, നക്ഷത്രങ്ങള്‍ ഇല്ല. അവന്‍ പറയുന്നതാന്‍ ശരി , കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം . " അവള്‍ കണ്ണടച്ചു നടന്നു.
പിന്നൊരിക്കല്‍ അവള്‍ അവന്റെ കൂടെ ക്ഷേത്രത്തില്‍ പോകവേ മുല്ല പൂക്കള്‍ കെട്ടുന്ന ഒരു വൃദ്ധയെ കണ്ടു. മുല്ല പൂക്കള്‍ വാങ്ങണം എന്ന് ആഗ്രഹിച്ചെങ്ങിലും അത് അവനോടു പറഞ്ഞില്ല. മുല്ല പൂവിന്റെ മണം അവിടെ ഒക്കെ പരന്നു നില്കുന്നതായി തോന്നി അവള്ക്ക്.
തിരിച്ചു വരവേ അവന്‍ ചോദിച്ചു, " അവിടെ ഒരു വൃദ്ധ പിച്ചി പൂവ് കേട്ടുനുണ്ടായിരുന്നുവല്ലോ , നിനക്കു വേണമായിരുന്നോ ?" അവള്‍ അത് കേട്ടിട്ട് ഓര്ത്തു , " ഞാന്‍ മുല്ലയാണല്ലോ കണ്ടത്, അത് പിച്ചിയായിരുന്നുവോ, ആയിരിക്കും, എനിക്ക് തെറ്റിയതാവും ". മുല്ല പൂവിന്റെ മണം അറിയാതിരിക്കാന്‍ അവള്‍ മൂക്കടച്ച്ചു നടന്നു.
ഒരു വൈകുന്നേരം അവന്റെ കയ്യും പിടിച്ചു നടക്കവേ ദൂരെ കണ്ട തീവണ്ടിപ്പാളം ചൂണ്ടി അവന്‍ പറഞ്ഞു അതില്‍ തീവണ്ടികള്‍ വരാറില്ല അറിയോ . അവള്‍ ഓര്ത്തു " അപ്പൊ ഇന്നലെ ഇതു വഴി പോവുമ്പോ ഞാന്‍ കണ്ടത്ത് എന്തായിരുന്നു". ദൂരെ ഒരു തീവണ്ടിയുടെ ചൂളം അവള്‍ കേട്ടപ്പോ അവള്‍ ചെവി പൊത്തി. " ഇതില്‍ തീവണ്ടി വരില്ല " . അവള്‍ ചെവി പൊത്തി നടന്നു.
ഒരു സുപ്രഭാതത്തില്‍ അവളുടെ മൊബൈല് ഫോണില്‍ അവന്‍ വേണ്ടി മാത്രം സെറ്റ് ചെയ്ത റിംഗ് കേട്ടിട്ടാണ് അവള്‍ എണീറ്റത്.
പെട്ടെന്ന് വരണം എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വെച്ചു. അവള്‍ വേഗം അണിഞ്ഞൊരുങ്ങി അവന്റെ മുമ്പില്‍ എത്തി.
അവന്റെ കൂടെ ഒരു പെണ്ണ് . ഇവള്‍ ആരാണ് എന്ന് ചോദിക്കുമ്പോലെ അവനെ നോക്കി അവള്‍.
അവന്‍ ആ പെണ്ണിനെ പരിചയ പെടുത്തി. " ഇതു മായ, ഇന്നലെയാണ് ലണ്ടനില്‍ നിന്നു വന്നത്, എന്റെ അമ്മാവന്റെ മോള്‍ . ലണ്ടനില്‍ നല്ല ജോലിയുണ്ട് ഇവള്‍ക്ക് . മൂന്ന് ആഴ്ച കഴിഞ്ഞു തിരിച്ചു പോവും . അതിനിടയില്‍ ഞങ്ങളുടെ കല്യാണം നടത്തണം എന്ന് വീട്ടുക്കാര്‍ തീരുമാനിച്ചു. നീ എന്റെ "ബെസ്റ്റ് ഫ്രണ്ട്" അല്ലെ . അത് കൊണ്ടു നിന്നോട് തന്നെ ഈ കാര്യം ആദ്യം പറയണം എന്ന് തോന്നി.
ഒന്നും മിണ്ടാന്‍ ആവാതെ അവള്‍ നിന്നു, " ഞാന്‍ "ബെസ്റ്റ് ഫ്രണ്ട്" മാത്രം ആയിരുന്നുവോ, ആയിരിക്കാം, അവന്‍ പറയുന്നത് ശരിയായിരിക്കാം, എനിക്കല്ലേ തെറ്റ് പറ്റിയത്. വേണ്ടാത്തതൊക്കെ ആലോച്ച്ചിച്ച്ചു കൂട്ടിയത് ഞാന്‍ തന്നെ ആയിരിക്കും ".
അപ്പോഴും അവള്‍ അവന്‍ പറഞ്ഞത് മാത്രം കെട്ട്. അവള്‍ ഒന്നും മിണ്ടിയില്ല. അവള്‍ മിണ്ടാതെ നടന്നു.
അന്ന് രാത്രി തീവണ്ടികള്‍ വരില്ല എന്ന് പറഞ്ഞ തീവണ്ടി പാലത്തില്‍ കൂടി അവള്‍ നടന്നു. അവനില്‍ അവളുടെ വിശ്വാസത്തിനെ തെറ്റാക്കി കൊണ്ടു ഒരു തീവണ്ടി അതിലുടെ വന്നു, അവളെയും കൊണ്ടു പോയി............................
---------------------
ഇതു വിശ്വാസം അല്ല , വിഡ്ഢിത്തം അല്ലെ ?
ചൊവ്വാഴ്ച, ഒക്‌ടോബർ 20, 2009
ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009
മഴ
മഴയെ ഒരു പാട് ഇഷ്ട്ടമായിരുന്നു അവള്ക്ക് .
പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയത് മുതല്‍ , മഴ പെയ്യുമ്പോള്‍ അവള്‍ ഓടി മുറ്റത്തെത്തും. മഴ അവളുടെ പ്രിയ കളികൂടുക്കാരിയായിരുന്നു. മുഖം മേലോട്ട് ഉയര്‍ത്തി പിടിച്ചു അവള്‍ മഴ തുള്ളികളെ ഉമ്മ വെക്കും, മഴ തുള്ളികള്‍ അവളെ തിരിച്ചും.
കുട്ടിക്കാലത്ത് മഴ തുള്ളിയെ കളിക്കാന്‍ കൂട്ട് കൂട്ടി, വലുതായപ്പോ അവള്‍ മഴയെ പ്രണയിച്ചു തുടങ്ങി . ഇടി വെട്ടുമ്ബൊഴ് അവള്‍ക്ക് സന്തോഷമായിരുന്നു, മഴ വരുന്നതിന്റെ സൂചനയല്ലേ അത്.
പതിനെട്ടു മഴക്കാലങ്ങള്‍ അവള്‍ പിന്നിട്ടപൊഴ്, അവളുടെ ജീവിതത്തില്‍ ഒരു മാറ്റം. അവള്‍ വിവാഹിതയായി.
ഇപ്പൊ അവളുടെ ജീവിതത്തില്‍ എന്നും മഴക്കാലം. കാര്‍മേഘങ്ങള്‍ അവളുടെ മനസ്സിലാണ്, നിര്‍ത്താതെ പെയുന്ന മഴ അവളുടെ കണ്ണുകളിലും. ഇപ്പൊ ഇടി വെട്ടുന്നത് കേട്ടാല്‍ അവള്‍ ഓടും, പുറത്തെക്കല്ല, അകത്തേക്ക്..............അവളുടെ വീട്ടിലെ മേല്‍കൂര ചോരുന്നുണ്ട്. അതിന്‍ താഴെ മണ്‍ ചെട്ടികള്‍ നിരത്താനുള്ള ബദ്ധപാട്ടിലാണ് അവള്‍ ...................
_______________
ചില പേര്‍ ആസ്വധിക്കുനത് മറ്റ് ചില പേരുടെ വേദന . വീട്ടിന്റെ ഉള്ളിലിരുന്നു മഴയെ നൊക്കുമ്ബൊഴ് നല്ല രസമായിരിക്കും, പക്ഷെ അതെ മഴയില്‍ നനഞ്ഞു ഒരു ഇടത്താവളം ഇല്ലാത്ത എത്രയോ പേര്ക്ക് മഴ അത്ര രസമില്ലാത്ത ഒരു പ്രതിഭാസം മാത്രം.

വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2009
പ്രണയ വര്‍ണങ്ങള്‍
എന്നോ എപ്പോഴോ ഞാന്‍ ചോദിച്ചു. പ്രണയത്തിന്‍ നിറമുണ്ടോ. എനിക്ക് മറുപടി പറഞ്ഞു , ഒന്നല്ല , ഒരു പാടു പേര്‍.
----
കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതും പ്രിയ പത്നിയെ പിരിഞ്ഞു മരുഭൂമിയില്‍ പോയി ഇരിക്കുന്ന ഒരുവന്‍ പറഞ്ഞു - കറുപ്പ് - പ്രണയത്തിന്‍ നിറം കറുപ്പ്. ഉറക്കമില്ലാത്ത ഒരു പാടു രാത്രികളില്‍ അവന്‍ അറിഞ്ഞുവത്ത്രെ പ്രണയത്തിന്‍ നിറം കറുപ്പെന്നു.
----
ആരെയും സത്യ സന്ധമായി സ്നേഹിക്കാന്‍ കഴിയാതെ ജീവിക്കാന്‍ വേണ്ടി ഓരോ " കാമുകനെ സ്നേഹിക്കുന്ന " ഒരുവള്‍ പറഞ്ഞു പച്ച - അവള്‍ എന്നും കണ്ടത് നോട്ടു കെട്ടുകളുടെ പച്ച നിറം മാത്രം.
----
ദിവസവും ഓരോ പുതിയ "ചരക്കു" , എന്ന് പറയുന്ന ഒരുവന്‍ പറഞ്ഞു ചുവപ്പ്- എല്ലാ ദിവസവും അവന്‍ ഓരോ പുതിയ കാമുകിമാര്‍ , സുര്യനെ പോലെ എല്ലാ ദിവസവും ഓരോ പുതിയ ഉദയം പുതിയ അസ്തമയം . അവന്‍ പറഞ്ഞു പ്രണയത്തിന് അസ്തമയ സുര്യന്റെ ചുവപ്പ്.
----
സ്നേഹം നിറഞ്ഞ ഒരു കുടുംബത്തിലെ ഗൃഹനാഥന്‍ പറഞ്ഞു - നീല - ഞങ്ങള്‍ പ്രേമിച്ചു, ഒന്നായി, ഞങ്ങളുടെ സ്നേഹം ഞങ്ങളുടെ കുടുംബത്തിനു മൊത്തം പങ്കു വെച്ചു. സ്നേഹത്തിന്റെ ഊഷ്മളമായ കമ്പിളികൊണ്ട് എല്ലാവരെയും പുതപിച്ച്ചു, നീലാകാശം പോലെ വിശാലമായ അവരുടെ പ്രണയത്തിന്‍ നിറം നീല.
----
ഞാന്‍ അവളെ കണ്ടിട്ടില്ല, ഇനി കാണുകയും ഇല്ല, നിറങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല, പക്ഷെ അവള്‍ എന്റെ ജീവിതത്തില്‍ വന്നപോ ഞാന്‍ അറിഞ്ഞു പ്രണയത്തിന്‍ ഒരു നിറമല്ല, അത് ഒരു
" മഴവില്‍ " ആണ്. ( കാഴ്ചയില്ലാത്ത പക്ഷെ സ്നേഹമുള്ള കണ്ണുകളുടെ ഒരു കാഴ്ചപാട് )

________________
പ്രണയത്തിന്‍ സത്യമായും നിറമുണ്ടോ എന്നൊന്നും എന്നിക്കറിയില്ല, ചിലപ്പോ തോന്നും അതിന്‍ ഓരോ ദിവസം ഓരോ നിറം. എന്ത് നിറം ആയാലും കൊള്ളാം പ്രണയം വേണം ജീവിക്കാന്‍, അല്ലെങ്ങില്‍ ജീവിതം നിറമില്ലാത്ത ഒരു ചിത്രം മാത്രം.

ബുധനാഴ്‌ച, സെപ്റ്റംബർ 23, 2009
കല്യാണ പുലിവാലുകള്‍
കൃഷ്ണ പ്രിയാ , മുംബൈ നഗരത്തില്‍ ജനിച്ചു വളര്‍ന്ന ഒരു ഡോക്ടര്‍. പഠിത്തം കഴിഞ്ഞപ്പോ തുടങ്ങി അച്ഛനും അമ്മയും കല്യാണത്തിന്‍ നിര്‍ബന്ധിക്കാന്‍. അവരോട് അവള്‍ മനസ്സിലെ ആഗ്രഹം തുറന്നു പറഞ്ഞു. കൂടെ പഠിച്ച , ഡല്‍ഹിയില്‍ താമസിക്കുന്ന പീറ്റര്‍ എന്ന ക്രിസ്തിയാനിയോടുള്ള അവളുടെ അടുപ്പം അവര്‍ അറിഞ്ഞപ്പോ ഒരു ചെറിയ വിഷമം തോന്നിയെങ്ങിലും മകളുടെ ഇഷ്ട്ടത്തിന്‍ അവര്‍ സമ്മതം മൂളി. അമ്മ പക്ഷെ ഒരു നിബന്ധന വെച്ചു, കല്യാണം നടക്കണമെങ്കില്‍ വലിയമ്മാവന്റെ സമ്മതം കൂടി വേണം.
അമ്മയുടെ അമ്മാവന്‍, വലിയമ്മാവനെന്നു കൃഷ്ണ വിളിക്കുന്ന ശങ്കരന്‍ അമ്മാവന്‍. പാലക്കാട്ടിലെ ഒരു അറിയപെടുന്ന വക്കീല്‍ ആയിരുന്നു. ആവശ്യപെടാതെ തന്നെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും വാരി കോരി തരുന്ന ഒരു വ്യക്തി . രണ്ടു മക്കള്‍. ഒരാള്‍ മുംബൈയില്‍ , ഒരാള്‍ ബാംഗളൂരില്‍. അമ്മായി മരിച്ചിട്ട് കൊല്ലം രണ്ടായി. ഒറ്റക്കായിട്ടും തറവാട് വിട്ടു പക്ഷെ വലിയമ്മാവന്‍ എവിടെയും പോയില്ല, പോവില്ല.
അമ്മാവന്‍ കൃഷ്ണയുടെ കാര്യം അറിഞ്ഞതും , ഒരു ചെറിയ ഭൂകമ്പം തന്നെ ഉണ്ടായി. പക്ഷെ അത് കൊണ്ടൊന്നും കൃഷ്ണയുടെ മനസ്സു മാറില്ലാ എന്ന് മനസിലാക്കി അമ്മാവന്‍. എന്നാലും ഇഷ്ട്ടക്കേട് അയാള്‍ ഒളിച്ചു വെക്കാതെ , കനത്ത ഒച്ചയില്‍ പറഞ്ഞു " ശരി ഇനി നിന്റെ വിധി ഇതാനെങ്ങില്‍ ഇതു തന്നെ നടക്കട്ടെ,പക്ഷെ ഒരു കാര്യം ജാതക പൊരുത്തം നോക്കണം. " വലിയമ്മാവന്‍ ആദ്യത്തെ നിര്‍ബന്ധം വെച്ചു.
ചെക്കന്റെ ജാതകം ഇല്ലാത്തതിനാല്‍ ജനിച്ച സമയം വച്ച് അവര്‍ പൊരുത്തം നോക്കി, കൃഷ്ണയുടെ ഭാഗ്യം , നല്ല പൊരുത്തം.
വലിയമ്മാവന്റെ അടുത്ത നിര്‍ബന്ധം കല്യാണം ഹൈന്ദവ രീതിയില്‍ തന്നെ നടത്തണം എന്നായിരുന്നു. പീറ്റര്‍ന്റെ അച്ഛനും അമ്മയ്ക്കും വിഷമമായെങ്ങിലും അവര്‍ അതിനും എസ്സ് പറഞ്ഞു.
അടുത്തത് കല്യാണം പാലക്കാട്ടില്‍ വെച്ചു തന്നെ വേണം എന്ന് പറഞ്ഞു. അവര്‍ അതിനും സമ്മതിക്കേണ്ടി വന്നു
ജാതക പൊരുത്തം, ഹൈന്ദവ രീതിയുലുള്ള കല്യാണം, പാലക്കാട്ടില്‍ വെച്ചു കല്യാണം, ............ എന്തിനധികം , പാചകക്കാരെ വരെ അമ്മാവന്റെ ഇഷ്ടത്തിനായിരുന്നു തീരുമാനിച്ചത്.അമ്മയുടെ അമ്മാവന്‍, വലിയമ്മാവനെന്നു കൃഷ്ണ വിളിക്കുന്ന ശങ്കരന്‍ അമ്മാവന്‍. പാലക്കാട്ടിലെ ഒരു അറിയപെടുന്ന വക്കീല്‍ ആയിരുന്നു. ആവശ്യപെടാതെ തന്നെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും വാരി കോരി തരുന്ന ഒരു വ്യക്തി . രണ്ടു മക്കള്‍. ഒരാള്‍ മുംബൈയില്‍ , ഒരാള്‍ ബാംഗളൂരില്‍. അമ്മായി മരിച്ചിട്ട് കൊല്ലം രണ്ടായി. ഒറ്റക്കായിട്ടും തറവാട് വിട്ടു പക്ഷെ വലിയമ്മാവന്‍ എവിടെയും പോയില്ല, പോവില്ല.
അമ്മാവന്‍ കൃഷ്ണയുടെ കാര്യം അറിഞ്ഞതും , ഒരു ചെറിയ ഭൂകമ്പം തന്നെ ഉണ്ടായി. പക്ഷെ അത് കൊണ്ടൊന്നും കൃഷ്ണയുടെ മനസ്സു മാറില്ലാ എന്ന് മനസിലാക്കി അമ്മാവന്‍. എന്നാലും ഇഷ്ട്ടക്കേട് അയാള്‍ ഒളിച്ചു വെക്കാതെ , കനത്ത ഒച്ചയില്‍ പറഞ്ഞു " ശരി ഇനി നിന്റെ വിധി ഇതാനെങ്ങില്‍ ഇതു തന്നെ നടക്കട്ടെ,പക്ഷെ ഒരു കാര്യം ജാതക പൊരുത്തം നോക്കണം. " വലിയമ്മാവന്‍ ആദ്യത്തെ നിര്‍ബന്ധം വെച്ചു.
ചെക്കന്റെ ജാതകം ഇല്ലാത്തതിനാല്‍ ജനിച്ച സമയം വച്ച് അവര്‍ പൊരുത്തം നോക്കി, കൃഷ്ണയുടെ ഭാഗ്യം , നല്ല പൊരുത്തം.
വലിയമ്മാവന്റെ അടുത്ത നിര്‍ബന്ധം കല്യാണം ഹൈന്ദവ രീതിയില്‍ തന്നെ നടത്തണം എന്നായിരുന്നു. പീറ്റര്‍ന്റെ അച്ഛനും അമ്മയ്ക്കും വിഷമമായെങ്ങിലും അവര്‍ അതിനും എസ്സ് പറഞ്ഞു.
അടുത്തത് കല്യാണം പാലക്കാട്ടില്‍ വെച്ചു തന്നെ വേണം എന്ന് പറഞ്ഞു. അവര്‍ അതിനും സമ്മതിക്കേണ്ടി വന്നു
വലിയമ്മാവന്‍ എന്ത് ചെയ്യുമ്പോഴും ഒരേ ന്യായം. " സമ്പ്രദായം ". അത് വിട്ടിട്ടുള്ള കാര്യങ്ങള്‍ക്ക് ശങ്കരന്‍ ഇല്ല എന്ന് . കൃഷ്ണക്ക് ചിലതിലൊക്കെ ഇത്തിരി എതിര്‍പ്പ് ഉണ്ടായെങ്ങിലും അത് ആരും വക വെച്ചില്ല.
ഉറപ്പിക്കലിന്റെ ദിവസം തീരുമാനിച്ചു, വരുന്ന ഞായറാഴ്ച. ഇനി കല്യാണ തിയതി, പണിക്കര്‍ കുറച്ചു നല്ല മുഹൂര്‍ത്തങ്ങള്‍ കുറിച്ചു കൊടുത്തു. അതുമായി അച്ഛനും അമ്മയും വലിയമ്മാവന്റെ അടുത്തേക്ക് പോയി.
വലിയമ്മാവന്‍ ആ കടലാസിലേക്ക് ഒന്നു നോക്കി, എന്നിട്ട് പറഞ്ഞു, " അയ്യേ, ഇതു ശരിയാവില്ല, കുറിച്ചു തന്ന മൂന്നു മുഹൂര്‍ത്തങ്ങളും ശെരിയാവില്ല. ഇതിപ്പോ ഒരു പ്രേമ വിവാഹമല്ലേ, ഇതിനെന്തിനാ ഇപ്പൊ മുഹൂര്‍ത്തം നോക്കുന്നത് , നമുക്കു ഇതു ഗാന്ധി ജയന്തിടെ അന്ന് നടത്താം . ഇതു കേട്ടിട്ട് കൃഷ്ണയും , അച്ഛനും , അമ്മയും അമ്മാവനിതെന്തു പറ്റി എന്ന മട്ടില്‍ അയാളെ നോക്കി നിന്നു. അല്ല എല്ലാറ്റിനും സമ്പ്രദായം എന്നൊക്കെ പറഞ്ഞു " പാടു " പെടുത്തിയ ആള് ഇപ്പൊ പറയുന്നു കല്യാണത്തിന്‍ മുഹൂര്‍ത്തം നോക്കണ്ട എന്ന്.
അതോ ഇനി ശങ്കരന്‍ അമ്മാവന്‍ ഗന്ധിയനാണോ, അതാണോ ഗാന്ധി ജയന്തി തന്നെ മതി എന്ന് പറഞ്ഞത്. ഹേ അല്ല , ഗന്ധിയനോന്നും അല്ല. പിന്നെ എന്താ ?.
അധികം ആര്ക്കും ആലോചിച്ചു നിക്കേണ്ടി വന്നില്ല, വലിയമ്മാവന്‍ " കാരണം " പറഞ്ഞു
" നമ്മളിപ്പോ എല്ലാം നോക്കണ്ടേ, നല്ല ദിവസം എന്നൊക്കെ പറഞ്ഞിട്ട് ലീവ് അല്ലാത്ത ദിവസങ്ങളില്‍ കല്യാണം നടത്തിയാല്‍ എത്ര ആള്‍ക്കാര്‍ക്കാ ബുദ്ധിമുട്ടു. രാജീവും , രമേശും ( അമ്മാവന്റെ മക്കള്‍ ) പിന്നെ മറ്റുള്ളവര്‍ക്കും ഒക്കെ സൌകര്യമാവണ്ടേ, ഗാന്ധി ജയന്തി വെള്ളിയാഴ്ച, പിന്നെ ശനിയും , ഞായറും ലീവ്. മൂന്നു ദിവസം ഒരുമിച്ചു കിട്ടും. അതല്ലേ സൗകര്യം. "
" ഇങ്ങനെ തന്നെ വേണം..... അത് തന്നെ മതി...... എന്നൊക്കെ എല്ലാവരെയും എത്ര നെട്ടോട്ടം ഒട്ടിച്ചു ഓരോ കാര്യത്തിനും, എന്നിട്ട് ഇപ്പൊ പറയുന്നു സൗകര്യം നോക്കിയാല്‍ മതിയെന്ന്. മറ്റുള്ളവരുടെ അസൌകര്യങ്ങള്‍ കണക്കിലെടുക്കാതെ എത്ര മാത്രം വാശി പിടിച്ചു , അപ്പൊ സൌകര്യ കേടു തോന്നിയില്ലേ നിങ്ങള്ക്ക് . സ്വന്തം സൗകര്യം കണക്കിലെടുത്തപ്പോ " സമ്പ്രദായം " ഒക്കെ കാറ്റത്ത് അല്ലെ ." ഇങ്ങനെയൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു കൃഷ്ണക്ക്, പക്ഷെ ചോദിച്ചില്ല. വാക്കുകള്‍ നാവില്‍ തന്നെ തരിച്ചു നിന്നു.................
അങ്ങനെ കൃഷ്ണ പ്രിയ വിവാഹിതയാവുന്നു.... ഗാന്ധി ജയന്തിടെ അന്ന്.
എല്ലാവര്ക്കും സ്വാഗതം.
_______________________________
ശങ്കരന്‍ അമ്മാവനെ പോലെ കുറെ പേര്‍ ഈ ഭൂലോകത്ത് ഉണ്ട്. അവരുടെ വിശ്വാസങ്ങള്‍ മിക്കവാറും സൗകര്യം അനുസരിച്ചാണ്. പക്ഷെ അവര്‍ ഇതു ഒരിക്കലും സമത്തിക്കില്ല.
ഞായറാഴ്‌ച, സെപ്റ്റംബർ 13, 2009
നന്തിയാര്‍വട്ടം
നന്തിയാര്‍വട്ടത്തിന്‍ ഈ ഇടയായി ഒരു ദുഃഖം . തന്നെ ആര്‍ക്കും ഇഷ്ടമല്ല , തന്നെ കൊണ്ട് ഒരു പ്രയൊജനവും ഇല്ല എന്നുള്ള തൊന്നലുകളാണു ഇപ്പൊ അവളെ അലട്ടുന്നത് . അവള്‍ മറ്റ് പൂക്കളെ നൊക്കി നെടുവീര്‍പിട്ടു , “ എന്തു മാത്രം അഴകാണു മുല്ലക്കു , സുന്ദരികളുടെ പ്രിയങ്കരി . തന്നെ ആരും ഇങ്ങനെ തലയില്‍ ചൂഡാറില്ലല്ലൊ , പനിനീര്‍ പൂവിന്‍ എന്തു നല്ല നിറം. , ചെമ്പകത്തിനു എന്തു നല്ല മണം, ചെന്താമരയുടെ നിറം എന്തു രസം, തുംബയില്ലാത്ത പൂക്കളങ്ങളില്ല , പിച്ചി പൂവിന്റെ മണം തനിക്കില്ലല്ലൊ , ചെംബരുത്തി പൂവിന്റെ ഇലക്കും കൂടി തന്നെക്കാള്‍ ഉപയൊഗമുണ്ടു. “ ഇങ്ങനെ കുറെ വേണ്ടാതീനങ്ങള്‍ അവളുടെ മനസ്സില്‍ കടന്നു കൂടിയിട്ടു ഇപ്പൊ കുറച്ചു കാലമായി.നന്തിയാര്‍വട്ടത്തിന്റെ ഈ ദുഃഖം പൂന്തൊട്ടത്തിലെ മറ്റ് പൂക്കള്‍ ശ്രദ്ധിച്ചു. എന്തിനാണു നന്തിയാര്‍വട്ടത്തിനു വിഷമം എന്നറിയാന്‍ അവര്‍ ആഗ്രഹിച്ചു, അതിനായി അവര്‍ ചെംബരുത്തി പൂവിനെ ദൂത് വിട്ടു.
ചെംബരുത്തി പൂവിനെ എല്ലാ പൂക്കളെ പൊലെ നന്തിയാര്‍വട്ടത്തിനും വളരെ ഇഷ്ട്ടമാണു . അതു കൊണ്ടു തന്നെ ചെമ്പരുത്തി ചൊദിച്ചതും അവള്‍ എല്ലാം തുറന്നു പറഞ്ഞു.
ചെമ്പരുത്തിക്ക് കാര്യം പിടികിട്ടി, ഒരു താരതമ്യ പെടുത്തലിന്റെ ഫലമാണ് നന്തിയാര്‍വട്ടത്തിന്റെ ഇപ്പോഴത്തെ വിഷമത്തിന്റെ കാരണം എന്ന് മനസ്സിലാക്കി . ചെമ്പരുത്തി അധികമൊന്നും ഉപദേശിക്കുന്ന കൂട്ടത്തിലല്ലാ. എന്നാലും നന്തിയാര്‍വട്ടത്തിനോട് അവള്‍ പറഞ്ഞു " അല്ലാ നന്തിയാര്വട്ടം , നിനക്കെന്തിനാ ഇപ്പൊ മണവും, നിറവും ഒക്കെ. നീ നന്തിയാര്‍വട്ടമല്ലേ, മുല്ലയും , താമരയും , പനിനീര്പൂവും ഒന്നും അല്ലല്ലോ. അപ്പൊ പിന്നെ നിനക്കെന്തിനാ അവരുടെ ഗുണങ്ങള്‍ വേണ്ടത്. നമ്മെ മറ്റുള്ളവരുമായി താരതമ്യ ചെയ്യുന്നതിലൂടെ നമ്മള്‍ നമ്മെ തന്നെ വിസ്മരിക്കുന്നു. അതാണ് നിനക്കും സംഭവിച്ചത്. നീ ഒരു ഔഷധ പൂവാണ്. അത് നീ മറക്കരുത്. നമ്മള്‍ എല്ലാവര്ക്കും ഓരോ വ്യത്യസ്ഥ ഗുണങ്ങളാണ് , മുല്ലക്ക് നന്തിയാര്‍വട്ടമാവാനും , നന്തിയാര്‍വട്ടത്തിനു മുല്ലയാവാനും ഒരിക്കലും പറ്റില്ല, അതാണ് സൃഷ്ടി . അതിനെ മനസ്സിലാക്കി ജീവിച്ചാല്‍ ഇങ്ങനെ ആവശ്യമില്ലാത്ത ദുഃഖങ്ങള്‍ ഒഴിവാക്കാം. ". സ്നേഹത്തോടെ പറഞ്ഞു നിര്‍ത്തി ചെമ്പരുത്തി. നന്തിയാര്വട്ടം തന്റെ ചിന്തകളുടെ അര്‍ത്ഥമില്ലായ്മ മനസ്സിലാക്കി , അവള്‍ ചെമ്പരുത്തിക്ക് ഒരായിരം നന്ദി പറഞ്ഞു.
***************
നമ്മളെ നമ്മളായി കാണാനും സ്നേഹിക്കാനും കഴിഞ്ഞാല്‍ ഒട്ടേറെ വിഷമങ്ങള്‍ ഒഴിഞ്ഞു കിട്ടും. അതാണ് നമ്മള്‍ നമ്മുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സഹായം.

ബുധനാഴ്‌ച, ഓഗസ്റ്റ് 26, 2009
ഓണകോടി

ചിങ്ങ മാസത്തിലെ ഒരു വെയില്ലുള്ള വൈകുന്നേരം. സുര്യന്‍ ഇന്നു പതിവില്ലാതെ കത്തി നിക്കുന്നു. മഴ പെയ്യും എന്ന് കരുതി കുട എടുത്തിട്ടുണ്ട്. പക്ഷെ നിര്‍മല അത് നിവര്‍ത്തി പിടിച്ചില്ല. നിറമില്ലാത്ത കുട നനഞ്ഞാല്‍ നിറം മങ്ങിയതാനെന്നു അറിയില്ല, പക്ഷെ വെയിലത്തു അത് പറ്റില്ലല്ലോ.
കുറച്ചു ദൂരം നടനിട്ടു തിരിഞ്ഞു നൊക്കിയപ്പൊഴ് " കണ്മണി" വരുന്നത് കണ്ടു. " കണ്മണി"... നിര്‍മല പതിവായി പോവാറുള്ള ബസ്സ്. നിര്‍മലയെ കണ്ടിട്ട് ഒന്നു സ്പീഡ് കുറച്ചു ദാസപ്പന്‍ ഡ്രൈവര്‍ ചോദിച്ചു " എന്താ ചേച്ചി, ഇന്നും കേരുന്നില്ലേ ?" ഇല്ല എന്ന് തലയാട്ടി നിര്‍മല. "കണ്മണി" ചീറി പാഞ്ഞു പോയി.
" നിര്‍മലെ, നിര്‍മലെ ".... പരിചിതമായ ഒരു സ്വരം, തന്നെ ആരോ വിളിക്കുനുണ്ട് . ഒന്നു നിന്നു നിര്‍മല. അതാ വരുന്നു "പലിശ" അമ്മിണി. പലിശക്ക് പണം കൊടുക്കുനതാണ് ഇവരുടെ പ്രഥാന തൊഴില്‍. അതുകൊണ്ട് തന്നെ ഇവര് അറിയപെടുന്നത് "പലിശ" അമ്മിണി എന്നാണ്.
"എന്താ നിര്‍മലെ, എവിടെക്കാ നടന്നു പോവുന്നത് ?"
" ഞാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ പോവുകയാണ് അമ്മിണി ചേച്ചിയെ"
" ഓണകൊടിയൊക്കെ എടുത്തുവോ ? ഞാന്‍ വേണമെങ്ങില്‍ പണം തരം. "
" അങ്ങനെ ഇപ്പൊ കടം വാങ്ങി ഓണകോടി വേണ്ട എന്ന് ഞാനും രഘുവേട്ടനും തീരുമാനിച്ചു ചേച്ചി . ഞാന്‍ അല്പം തിരക്കിലാ. പോട്ടെ ചേച്ചി , പിന്നെ കാണാം". തിരിഞ്ഞു നടക്കാന്‍ തുടങ്ങി നിര്‍മല.
പിന്നില്‍ നിന്നു അമ്മിണി ചേച്ചി പറയുന്നുണ്ടായിരുന്നു "ഓ വലിയ അഭിമാനി, ഉണ്ണാനും ഉടുക്കാനും ഇല്ലെങ്ങിലും എന്താണ്‍ ഗമ ". ചിരിച്ചു കൊണ്ടു നടത്തം തുടര്‍ന്നൂ നിര്‍മല.
കവല മുക്കിലെ കടയില്‍ നിന്നും കഞ്ഞിക്കുള്ള അരിയും, പുഴുക്കിന്‍ പയറും വാങ്ങി തിരിയുംബോഴാന്‍ വീട് ഓണര്‍ ശങ്കരന്‍ ചേട്ടനെ കണ്ടത്. ഒരു ലോക മഹാ പഞ്ചാര . നേരെ മുമ്പില്‍ പെട്ട് പോയത് കൊണ്ടു നിര്മാലക്ക് നിക്കേണ്ടി വന്നു. കൊച്ചു കുട്ടികള്‍ മിട്ടായി ഖാന്ടാല്‍ ഉണ്ടാവുന്ന ആഹ്ലാതമായിരുന്നു അയാളുടെ മുഖത്ത്. "അയ്യോ ഇതാര് നിര്മലയോ ? എന്തൊക്കെയുണ്ട് വിശേഷം ? ഓണമൊക്കെ എവിടം വരെ എത്തി നിര്മാലെ ".
അയാളുടെ നോട്ടവും , ഭാവവും ഒക്കെ കണ്ടു നിര്‍മല ദേഷ്യം അടക്കാന്‍ പാടുപെട്ടു, അല്പം ഈര്ശ്യത്തോടെ തന്നെ പറഞ്ഞു " മഹാബലി പടിക്കല്‍ വന്നു നിക്കുന്നുണ്ടാത്രേ, ഞാന്‍ വേഗം ചെന്നിലെങ്ങില്‍ തിരിച്ചു പോവും . ഞാന്‍ പോട്ടെ ".
"ഓ തമാശ തമാശ" ചമ്മല്‍ മറച്ചു കൊണ്ടു ശങ്കരന്‍ പറഞ്ഞു.
ഒടുവില്‍ അവള്‍ വീടെത്തി, ശ്വാസം ഒന്നു നേരെ വിട്ടു, അവള്‍ രഘുവിണ്ടേ അടുത്തേക്ക് ഓടി.
കിടക്കുനുണ്ടായിരുന്നു രഘു. ഓട്ടോ ഡ്രൈവര്‍ രഘു ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് ഇപ്പൊ മാസം ഏഴ് ആവുന്നു. ഒരു സുപ്രഭാതത്തില്‍ ഭോധമില്ലാതെ വന്ന ഒരു ലോറിക്കാരന്‍ ഇടിച്ചു വീഴ്ത്തിയ ഒരു ജന്മം. ജീവനോടെ കിട്ടി, പക്ഷെ നട്ടെല്ലിന്റെ ക്ഷതം കാരണം അരക്ക് താഴെ തളര്‍ച്ച.
നിര്മാലക്ക് പക്ഷെ പ്രതീക്ഷയുണ്ട് എന്നെങ്ങിലും ഒരു ദിവസം രഘുവേട്ടന്‍ എഴുനേല്‍ക്കും. ഇനി അഥവാ എഴുനെട്ടിലെങ്ങില്‍ തന്നെ അവള്ക്ക് പരാതിയില്ല. ജീവനോടെ കൂടെ ഉണ്ടല്ലോ അത് മതി.
"രഘുവെട്ട, ഞാന്‍ ഈ സാരി മാറ്റിയിട്ടു വരം. എന്നിട്ട് മേല് കഴുകാം കേട്ടോ . അവള്‍ എവിടെ കല്യാണി?"
" ഇന്നും നീ വൈകി എന്ന് പറഞ്ഞു അവള്‍ പിണങ്ങി ഇരിക്കുകയാണ് . നിനക്കു കുറച്ചു നേരത്തെ ഇറങ്ങമായിരുന്നില്ലേ നിമ്മി ".
"അവളുടെ പിണക്കം ഇപ്പൊ മാറ്റം ഞാന്‍ ."
"കല്യാണി, മോളെ കല്യാണി, അമ്മ വന്നു ". വിളിച്ചത് കേട്ടിട്ടും കിണറ്റും കരയില്‍ പിണങ്ങി നില്ക്കുകയാണ് കല്യാണി.
"എന്തിനാ കുട്ടാ അമ്മയോട് പിണക്കം".
"അമ്മേ അമ്മ ഇന്നും വൈകി, വാസന്തിയും, പ്രഭയും ഒക്കെ പൂക്കളത്തിനു പൂകള്‍ വലിക്കാന്‍ പോയി . ഇന്നു അടുത്ത വീട്ടിലെ ജാനു അമ്മായിക്കും വയ്യ. അപ്പൊ പിന്നെ അച്ഛന്ടെ അടുത്താര. അത് കൊണ്ടു ഞാന്‍ പോയില്ല". അവള്‍ പരാതികള്‍ നിരത്തി .
" നമ്മുക്ക് പൂക്കളം ഒരുക്കിയില്ലെങ്ങിലെന്ത , ഗാഗ്ര ചോളി യിട്ടിട്ടു ചെത്താലോ ".
ഗാഗ്ര ചോളി എന്ന് കേട്ടതും , ഒരായിരും ബള്‍ബ് മിന്നി കല്യാണിയുടെ മുകത്.
"അമ്മേ , ഗാഗ്ര ചോളി വാങ്ങിയോ, എവിടെ കാണട്ടെ"
ഗാഗ്ര ചോളി ഉടനെ ഇട്ടിട്ടു ചന്തം നോക്കുകയായിരുന്നു കല്യാണി.
രഘു നിര്മാലയോട് ചോതിച്ചു "ഇതു വാങ്ങാന്‍ എങ്ങനെ ..........."
" ഞാന്‍ കഴിഞ്ഞ 35 ദിവസം തിരിച്ചു വരുമ്ബൊഴ് ബസ്സില്‍ വന്നില്ല. നടന്നു. "
" അമ്പടി , അപ്പൊ ബസ്സ് കൂലി ലാബിച്ചിട്ടു നീ മോള്‍ക്ക് ഗാഗ്ര ചോളി വാങ്ങിയല്ലേ. "
സ്നേഹത്തോടെ അവന്‍ അവളെ കൂട്ടി പിടിച്ചു. കല്യാണിയും ഓടി വന്നു അമ്മയെ കെട്ടി പിടിച്ചു.
**************
സ്നേഹമാണ് എല്ലാവര്ക്കും എന്നും വേണ്ടത്. അതുണ്ടെങ്കില്‍ ജീവിതത്തില്‍ എന്നും ഓണമല്ലേ.
എന്നും എല്ലാവര്ക്കും സ്നേഹം നിറഞ്ഞ മനസുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
ഹാപ്പി ഓണം.
ബുധനാഴ്‌ച, ഓഗസ്റ്റ് 12, 2009
മാലാഖ കുട്ടികള്‍
ഇന്നു അഞ്ജുവിന് ഒരു സര്‍പ്രൈസ് കൊടുക്കണം. എന്നും പരാതിയാണ് സ്കൂളില്‍ നിന്നു
വരുമ്ബൊഴ് അമ്മ വീട്ടിലില്ല എന്നുള്ളത് . ഇന്നു ഏതായാലും ആ പരാതി ഉണ്ടാവില്ലാ. ലീവ് എടുത്തു. അഞ്ജുവിന് ഇഷ്ടമുള്ള മോര് കൂട്ടാനും , ബീന്‍സ് തോരനും, മുട്ട കറിയും ഉണ്ടാക്കി കാത്തിരുന്നു.
അവളുടെ വലിയ കണ്ണുകള്‍ സന്തോഷം കൊണ്ടു ഒന്നും കൂടി വിടരും. അത് കാണാന്‍ മാത്രം എന്തും ചെയ്യാന്‍ റെഡി .......
ഇന്നെന്താ സ്കൂള്‍ ബസ്സ് വ്യ്കിയോ ? 3 മണി ആയല്ലോ ? .......... ഇല്ല വൈകീട്ടില്ല ഇതാ ബെല്‍ അടിക്കുന്നു.
ഒട്ടും പ്രതീക്ഷികാത്ത ഒരാള്‍ കതകു തുരനപ്പോ അഞ്ജുവിണ്ടേ മുഖം സന്തോഷം കൊണ്ടു വിടര്നു. " അമ്മേ, ഇന്നെന്താ ഓഫീസ്'ല പോയില്ലേ ? മൈ സ്വീറ്റ് അമ്മ. " അവള്‍ കെട്ടി പിടിച്ചു ഒരു ഉമ്മാ. ഒരു ദിവസത്തെ ശമ്പളത്തെകാല് എത്രയോ വിലയേറിയതാണ് ഈ ഉമ്മാ.
എട്ടു വയസ്സായി, പക്ഷെ ഇപ്പോഴും അവളുടെ ഷൂസ് വരെ ഊരീ കൊടുക്കണം. വീട്ടിലുണ്ടെങ്കില്‍ ഞാന്‍ തന്നെ ചോറ് വാരി കൊടുക്കണം.
തീന്‍ മേശയില്‍ ഇരിക്കുമ്ബൊഴ് ഞാന്‍ ചോദിച്ചു
" ഇന്നെന്താ അഞ്ജു സ്കൂള്‍'ല വിശേഷം. ".
" അമ്മേ ഇന്നു വിസ്മയ വന്നില്ല ?"
" നിനക്കു ഒരൊറ്റ ഫ്രണ്ട് മാത്രേ ഉള്ളു, ഈ വിസ്മയ ".
" അല്ലമ്മേ , വേറെയും ഉണ്ട് , ദിശ, സഞ്ജന, അനിത ...........ദര്‍ശന്‍".
" മതി മതി...... വേഗം കഴിക്കു അഞ്ജു".
" അമ്മേ, അമ്മയ്ക്കും എന്നും വീട്ടില്‍ ഇരുനുടെ, എന്ത് രസാ അമ്മ വീട്ടില്‍ ഉള്ളപോ . അമ്മേ , വിസ്മയക്ക് ഒരു സിസ്റ്റര്‍ ഉണ്ടമ്മേ. അവള്‍ക്ക് കളിയ്ക്കാന്‍ നല്ല കൂട്ടാന് അവളുടെ സിസ്റ്റര്‍. ദിശക്കും ഉണ്ട ഒരു സിസ്റ്റര്‍. അനിതയ്ക്ക് ഒരു ബ്രദര്‍. സഞ്ജനക്കും എനിക്കും ആരുമില്ല. പക്ഷെ സഞ്ജനടെ അമ്മ ഓഫീസില്‍ പോവില്ല................. അമ്മേ, എന്താ അമ്മേ എനിക്ക് സിസ്റ്റര്‍ ഇല്ലാതെ ."
" നിങ്ങള്‍ ക്ലാസ്സ്'ല ഇരുന്നു ഇതൊക്കയാണോ സംസരിക്കാര്‍. അപ്പൊ ക്ലാസ്സ്'ല ശ്രദ്ധികാറില്ല അല്ലെ".
അതൊന്നും വക വെക്കാണ്ടു അവള്‍ പിന്നെയും ചിണുങ്ങി.
" അമ്മേ, പറ അമ്മേ എനിക്കെന്താ ഒരു സിസ്റ്റര്‍ ഇല്ലാതെ ?. എനിക്ക് ബ്രദര്‍ വേണ്ട. ഒരു സിസ്റ്റര്‍ വേണം. വിസ്മയാടെ സിസ്റ്റര്‍ പോലെ ഒരു സിസ്റ്റര്‍. എനിക്കപ്പോ ഇങ്ങനെ ഒറ്റക്ക് ഇരിക്കണ്ടല്ലോ . "
എട്ടു വയസ്സിണ്ടേ നിഷ്കളങ്ക ആഗ്രഹം. കളിയ്ക്കാന്‍ ഒരു കൂടപിരപ്പ് വേണം എന്ന മോഹം.
ഒറ്റ പെടല്‍ ഇത്ര ചെറിയ പ്രായത്തില്‍ തന്നെ തോന്നുമോ?
അഞ്ജു ഇന്നു നേരത്തെ ഉറങ്ങി. ഞാന്‍ ഓര്‍ക്കുക്കയായിരുന്നു.
7 വര്ഷം മുംബ്, ഒരിക്കലും ജീവത്തില്‍ ഉണ്ടാവില്ല എന്ന് കരുതിയ സന്തോഷങ്ങള്‍ അഞ്ജു കൊണ്ടു വന്നു. അവളുടെ " അമ്മ" വിളി കേള്‍ക്കാന്‍ ഭാഗ്യമില്ലാത്ത ഏതോ ഒരു അമ്മ അവളെ ഉപേക്ഷിച്ചു പോയ ആ ആശ്രമത്തില്‍ നിന്ന , അവളെ ഞങ്ങള്‍ സ്വന്തമാകിയപ്പോ എനിക്ക് " അമ്മ " എന്ന് വിളി കേള്കാനുള്ള ഭാഗ്യം ഉണ്ടായി. 10 മാസം മാത്രം പ്രായമുള്ള അവളെ , ഞാന്‍ ആദ്യമായി കണ്ടപ്പോ തന്നെ ഇഷ്ട പെട്ടു . ആ വലിയ കണ്ണുകളില്‍ നിറയെ ഞാന്‍ കണ്ടു ഒരു അമ്മക്കായി കരയുന്ന ഒരു കുരുന്നു മനസ്. അവളെ ഞങ്ങള്‍ കൊണ്ടു വന്നു. ഞങ്ങളുടെ മകളാക്കി . അല്ല അവള്‍ ഞങ്ങളെ അവളുടെ അച്ഛനും അമ്മയും ആക്കി.
ഇന്നവള്‍ക്ക് ഒരു അനിയത്തിയെ വേണം . ഒട്ടപെടല്‍ അവള്‍ അനുഭവിക്കരത്. എവിടെയെങ്കിലും ഒരു നിര്‍ഭാഗ്യവതിയായ അമ്മ വേണ്ട എന്ന് പറഞ്ഞ ഒരു കൊച്ചു മാലാഖ ഉണ്ടാവും. അവളെ ഞങ്ങള്‍ക്ക് വേണം. ഞങ്ങളുടെ അഞ്ജുവിനെ ഒരു ചെച്ചിയാക്കാന്‍ , അവളെ ഞങ്ങള്‍ കൊണ്ടു വരും.
******
അനാഥ-----------------------ആരാണ് അനാഥ . ഉപേക്ഷിക്കപെട്ട കുഞ്ഞോ അതോ ജന്മം കൊടുത്ത് ഉപേക്ഷിച്ച അമ്മയും അച്ഛനുമോ ?

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)