----
കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതും പ്രിയ പത്നിയെ പിരിഞ്ഞു മരുഭൂമിയില്‍ പോയി ഇരിക്കുന്ന ഒരുവന് പറഞ്ഞു - കറുപ്പ് - പ്രണയത്തിന് നിറം കറുപ്പ്. ഉറക്കമില്ലാത്ത ഒരു പാടു രാത്രികളില്‍ അവന് അറിഞ്ഞുവത്ത്രെ പ്രണയത്തിന് നിറം കറുപ്പെന്നു.
----
ആരെയും സത്യ സന്ധമായി സ്നേഹിക്കാന്‍ കഴിയാതെ ജീവിക്കാന്‍ വേണ്ടി ഓരോ " കാമുകനെ സ്നേഹിക്കുന്ന " ഒരുവള്‍ പറഞ്ഞു പച്ച - അവള് എന്നും കണ്ടത് നോട്ടു കെട്ടുകളുടെ പച്ച നിറം മാത്രം.
----
ദിവസവും ഓരോ പുതിയ "ചരക്കു" , എന്ന് പറയുന്ന ഒരുവന് പറഞ്ഞു ചുവപ്പ്- എല്ലാ ദിവസവും അവന് ഓരോ പുതിയ കാമുകിമാര്‍ , സുര്യനെ പോലെ എല്ലാ ദിവസവും ഓരോ പുതിയ ഉദയം പുതിയ അസ്തമയം . അവന് പറഞ്ഞു പ്രണയത്തിന് അസ്തമയ സുര്യന്റെ ചുവപ്പ്.
----
സ്നേഹം നിറഞ്ഞ ഒരു കുടുംബത്തിലെ ഗൃഹനാഥന് പറഞ്ഞു - നീല - ഞങ്ങള്‍ പ്രേമിച്ചു, ഒന്നായി, ഞങ്ങളുടെ സ്നേഹം ഞങ്ങളുടെ കുടുംബത്തിനു മൊത്തം പങ്കു വെച്ചു. സ്നേഹത്തിന്റെ ഊഷ്മളമായ കമ്പിളികൊണ്ട് എല്ലാവരെയും പുതപിച്ച്ചു, നീലാകാശം പോലെ വിശാലമായ അവരുടെ പ്രണയത്തിന് നിറം നീല.
----
ഞാന്‍ അവളെ കണ്ടിട്ടില്ല, ഇനി കാണുകയും ഇല്ല, നിറങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല, പക്ഷെ അവള് എന്റെ ജീവിതത്തില്‍ വന്നപോ ഞാന്‍ അറിഞ്ഞു പ്രണയത്തിന് ഒരു നിറമല്ല, അത് ഒരു
" മഴവില്‍ " ആണ്. ( കാഴ്ചയില്ലാത്ത പക്ഷെ സ്നേഹമുള്ള കണ്ണുകളുടെ ഒരു കാഴ്ചപാട് )

________________
പ്രണയത്തിന് സത്യമായും നിറമുണ്ടോ എന്നൊന്നും എന്നിക്കറിയില്ല, ചിലപ്പോ തോന്നും അതിന് ഓരോ ദിവസം ഓരോ നിറം. എന്ത് നിറം ആയാലും കൊള്ളാം പ്രണയം വേണം ജീവിക്കാന്‍, അല്ലെങ്ങില്‍ ജീവിതം നിറമില്ലാത്ത ഒരു ചിത്രം മാത്രം.